Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദെഷാംപ്‌സിന് വിമര്‍ശനം, ഇനി ഫ്രാന്‍സിനായി കളിക്കില്ല... വിരമിക്കല്‍ പ്രഖ്യാപിച്ച് കോസിയെല്‍നി

പാരീസ്: ഫ്രാന്‍സിന്റെ പ്രമുഖ ഡിഫന്‍ഡര്‍ ലോറെന്റ് കോസിയെല്‍നി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. നിലവിലെ കോച്ച് ദിദിയര്‍ ദെഷാംപ്‌സിനെ വിമര്‍ശിച്ചു കൊണ്ടാണ് ഇനി ഫ്രാന്‍സിനായി കളിക്കില്ലെന്ന് 33കാരന്‍ ബൂട്ടഴിഞ്ഞത്. കഴിഞ്ഞ യൂറോപ്പ ലീഗിന്റെ സെമി ഫൈനലില്‍ ആഴ്‌സനലിനായി കളിക്കുന്നതിനിടെയാണ് കോസിയെല്‍നിക്കു ഗുരുതരമായി പരിക്കേറ്റത്. ഇതേ തുടര്‍ന്നു റഷ്യയില്‍ നടന്ന ലോകകപ്പിലും താരത്തിനു അവസരം ലഭിച്ചിരുന്നില്ല.

1

പരിക്കേറ്റ് ടീമിനു പുറത്തായപ്പോള്‍ കോച്ച് ദെഷാംപ്‌സുള്‍പ്പെടെ പലരില്‍ നിന്നും തികഞ്ഞ അവണനയാണ് തനിക്കു നേരിടേണ്ടിവന്നതെന്നു കോസിയെല്‍നി ആരോപിച്ചു. തലയ്ക്കു പിറകില്‍ ആരോ അടിച്ചതു പോലെയുള്ള അനുഭവമായിരുന്നു അത്. മികച്ച ഫോമില്‍ കളിക്കുമ്പോള്‍ നിങ്ങള്‍ക്കു നിരവധി സുഹൃത്തുക്കളുണ്ടാവും. എന്നാല്‍ പരിക്കേറ്റു കഴിഞ്ഞാല്‍ കുറച്ചുകാലത്തേക്ക് നേരത്തേ അടുപ്പം കാണിച്ചവരൊന്നും കണ്ട പരിചയം പോലും കാണിക്കില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

2

സപ്തംബറില്‍ പിറന്നാള്‍ ദിനത്തില്‍ വിളിച്ചതൊഴിച്ചാല്‍ പരിക്കേറ്റു വിശ്രമിക്കുമ്പോള്‍ ഒരിക്കല്‍പ്പോലും ദെഷാംപ്‌സ് തന്നെ ഫോണില്‍ വിളിക്കുകയോ കാര്യങ്ങള്‍ അന്വേഷിക്കുകയോ ചെയ്തിട്ടില്ല. കോച്ച് മാത്രമല്ല ഏറെ പ്രിയപ്പെട്ടവരെന്നു കരുതിയ പലരില്‍ നിന്നും ഇത്തരത്തിലുള്ള മോശം പെരുമാറ്റമാണുണ്ടായതെന്നും കോസിയെല്‍നി പറയുന്നു. 2011ല്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ അരങ്ങേറിയ താരം 51 മല്‍സരങ്ങളില്‍ ഫ്രാന്‍സിനായി കളിച്ചിട്ടുണ്ട്. 2012, 16 യൂറോ കപ്പുകളില്‍ ഫ്രഞ്ച് ടീമില്‍ അംഗമായിരുന്ന കോസിയെല്‍നി 2014ലെ ലോകകപ്പിലും ഫ്രാന്‍സിനായി ജഴ്‌സിയണിഞ്ഞു.

Story first published: Monday, October 15, 2018, 15:01 [IST]
Other articles published on Oct 15, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+