Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തോമസ് ടുച്ചല്‍ പുറത്ത്; പിഎസ്ജിയുടെ പുതിയ പരിശീലകനായി മൗറീസ്യോ പൊച്ചറ്റീനോ

പാരിസ്: ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജി പരിശീലക സ്ഥാനത്ത് നിന്ന് തോമസ് ടുച്ചലിനെ നീക്കി. അവസാന സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിയെ ഫൈനലിലെത്തിച്ച് നാല് മാസം കഴിയുന്നതിന് പിന്നാലെയാണ് ടുച്ചലിനെ പുറത്താക്കിയത്. മുന്‍ പിഎസ്ജി താരവും ടോട്ടനം പരിശീലകനുമായിരുന്ന മൗറീസ്യോ പൊച്ചറ്റീനോയാണ് പിഎസ്ജിയുടെ പരിശീലകന്‍. നേരത്തെ തന്നെ ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും ഇപ്പോഴിതാ ക്ലബ്ബിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.

47കാരനായ ടുച്ചലിന്റെ പരിശീലനത്തില്‍ ഇത്തവണയും ലീഗ് 1ലെ ടീമിന്റെ പ്രകടനം മികച്ചതാണ്. 17 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ പിഎസ്ജി നിലവില്‍ മൂന്നാം സ്ഥാനത്താണ്. ഒരു പോയിന്റ് വ്യത്യാസത്തില്‍ലാണ് ലിയോണും ലില്ലിയും ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്കെത്താന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനായാണ് പൊച്ചറ്റീനോയെ പിഎസ്ജി തന്ത്രമോതാന്‍ എത്തിച്ചിരിക്കുന്നത്.

mauriciopochettino

2018ല്‍ ജര്‍മന്‍ ക്ലബ്ബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ട് വിട്ടാണ് ടുച്ചല്‍ പിഎസ്ജിയുടെ പരിശീലകനാവുന്നത്. രണ്ട് സീസണിലും പിഎസ്ജിക്ക് ലീഗ് 1ചാമ്പ്യന്‍ പട്ടം നേടികൊടുക്കാന്‍ ടുച്ചലിന് സാധിച്ചിരുന്നു. ഒരു കോപ്പാ ഡി ഫ്രാന്‍സ്,ഒരു കോപ്പാ ഡി ലാ ലീഗ്,ട്രോഫി ഡെസ് ചാമ്പ്യന്‍സ് രണ്ട് തവണ എന്നിങ്ങനയൊണ് ടുച്ചലിന് കീഴില്‍ പിഎസ്ജിയുടെ കിരീടങ്ങള്‍. ചരിത്രത്തിലാദ്യമായി പിഎസ്ജിയെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്ക് എത്തിക്കാനും അദ്ദേഹത്തിനായി.

ടുച്ചലിന് പകരമെത്തുന്ന പൊച്ചറ്റീനോ തന്ത്രശാലിയായി പരിശീലകനാണ്. ടോട്ടനത്തെ സ്ഥിരതയോടെ കളിക്കാന്‍ പഠിപ്പിച്ച അധ്യാപകനാണ് അദ്ദേഹം. അര്‍ജന്റീനക്കാരനായ പൊച്ചറ്റീനോ 2019ലാണ് ടോട്ടനത്തിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞത്. ഇതിന് ശേഷം വിശ്രമത്തിലായിരുന്ന അദ്ദേഹം ഇപ്പോഴാണ് മറ്റൊരു ക്ലബ്ബിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നത്. അഞ്ച് വര്‍ഷമാണ് അദ്ദേഹം ടോട്ടനത്തിനൊപ്പം പ്രവര്‍ത്തിച്ചത്. എസ്പാന്യോള്‍,സതാംപ്റ്റന്‍ ടീമിനെയും 48കാരനായ പൊച്ചറ്റീനോ പരിശീലിപ്പിച്ചിട്ടുണ്ട്.

ടോട്ടനത്തിന് കിരീടങ്ങളൊന്നും നേടിക്കൊടുക്കാന്‍ സാധിച്ചില്ലെങ്കിലും ലീഗില്‍ ആദ്യ നാലിനുള്ളില്‍ ടോട്ടനത്തെ എത്തിച്ചത് പൊച്ചറ്റീനോയുടെ മികവായിരുന്നു. 2014-15 സീസണിലെ ഫുട്‌ബോള്‍ ലീഗ് കപ്പില്‍ ടോട്ടനത്തെ റണ്ണേഴ്‌സപ്പാക്കിയതും 2018-19 സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ റണ്ണേഴ്‌സപ്പാക്കിയതുമാണ് അദ്ദേഹത്തിന് കീഴില്‍ ടോട്ടനത്തിന്റെ മികച്ച നേട്ടം.

പിഎസ്ജിയുടെ മുന്‍ താരം കൂടിയാണ് പൊച്ചറ്റീനോ. 2001-2003വരെയാണ് താരമെന്ന നിലയില്‍ അദ്ദേഹം പിഎസ്ജിയുടെ ഭാഗമായത്. ക്ലബ്ബിനൊപ്പം യുവേഫ ഇന്റര്‍ടോട്ടോ കപ്പും കോപ്പാ ഡി ഫ്രാന്‍സും നേടാന്‍ പൊച്ചറ്റീനോക്ക് സാധിച്ചിരുന്നു. എസ്പാന്യോളിനൊപ്പം രണ്ട് കോപ്പാ ഡെല്‍ റേ കിരീടവും അദ്ദേഹം താരമെന്ന നിലയില്‍ നേടിയിട്ടുണ്ട്.

Story first published: Sunday, January 3, 2021, 9:11 [IST]
Other articles published on Jan 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+