വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ബാലന്‍ ഡി'ഓര്‍ അവാര്‍ഡ് നല്‍കിയില്ല; ഇനിയേസ്റ്റയോട് മാപ്പു പറഞ്ഞ് ഫ്രാന്‍സ്

പാരീസ്: ലോക ഫുട്‌ബോളിലെ ആദരണീയനായ കളിക്കാരനായിട്ടും ഒരുതവണപോലും ബാലന്‍ ഡി'ഓര്‍ അവാര്‍ഡ് നല്‍കാത്തതില്‍ സ്പാനിഷ് താരം ഇനിയേസ്റ്റയോട് ഫ്രാന്‍സ് മാപ്പു പറഞ്ഞു. ഫ്രഞ്ച് മാഗസിനില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയയില്‍ ഇനിയേസ്റ്റ എന്തുകൊണ്ടും ലോക ഫുട്‌ബോളര്‍ ബഹുമതി അര്‍ഹിച്ച താരമായിരുന്നെന്ന് പറയുന്നു.

വര്‍ഷങ്ങളായി ബാഴ്‌സലോണയുടെ എല്ലാമെല്ലാമായ ഇനിയേസ്റ്റ ക്ലബ്ബ് വിടുകയാണെന്ന പ്രഖ്യാനം ഉടന്‍ നടത്താനിരിക്കെയാണ് മാഗസിന്‍ ലേഖനം പ്രസിദ്ധീകരിച്ചത്. ബാഴ്‌സയില്‍നിന്നും കൂടുമാറി ചൈനീസ് ക്ലബ്ബിലേക്ക് പോകാനൊരുങ്ങുകയാണ് വെറ്ററന്‍താരം യൂറോകപ്പും ലോകകപ്പും ഉള്‍പ്പെടെ സ്‌പെയിനിന്റെ സുവര്‍ണയുഗത്തിലെ താരപ്രഭയോടെയാണ് ഇനിയേസ്റ്റ കളമൊഴിയുന്നത്.

football

2008 മുതല്‍ ബാലന്‍ ഡി'ഓര്‍ അവാര്‍ഡ് മെസ്സിയും ക്രിസ്റ്റിയാനോയും കുത്തകയാക്കിവച്ചിരുന്നില്ലേല്‍ ഇനിയേസ്റ്റ ലോക താരമാകുമായിരുന്നു. 2010ല്‍ സ്‌പെയിന്‍ ലോകകപ്പ് നേടിയ വര്‍ഷം ഇനിയേസ്റ്റയെ കാര്യമായി പരിഗണിച്ചിരുന്നെങ്കിലും ബാഴ്‌സയ്ക്കുവേണ്ടി മെസ്സി നടത്തിയ പ്രകടനത്തിനാണ് അവാര്‍ഡ് നല്‍കപ്പെട്ടത്.

ബാലന്‍ ഡി'ഓര്‍ പട്ടികയില്‍ ഇനിയേസ്റ്റ ഉള്‍പ്പെടാത്തത് അങ്ങേയറ്റം വേദനാജനകമാണെന്ന് മാഗസിന്‍ പറയുന്നുണ്ട്. വരാനിരിക്കുന്ന റഷ്യ ലോകകപ്പില്‍ ഇനിയേസ്റ്റയ്ക്കായി പ്രചരണം നടത്തി തെറ്റ് തിരുത്തണമെന്നാണ് ഫ്രാന്‍സിന്റെ ആഗ്രഹം. ബാഴ്‌സലോണയ്ക്കും, ലയണല്‍ മെസ്സിക്കും, സ്‌പെയിനിനും സഹകളിക്കാര്‍ക്കും വേണ്ടി ഇത്രയേറെ ആത്മവിശ്വാസം പകര്‍ന്ന ഒരു കളിക്കാരന് ലോക ഫുട്‌ബോള്‍ ബഹുമതി തീര്‍ച്ചയായും അര്‍ഹിക്കുന്നതാണെന്നും മാഗസിന്‍ വ്യക്തമാക്കുന്നു.

Story first published: Wednesday, April 25, 2018, 9:26 [IST]
Other articles published on Apr 25, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X