Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതാ ലോകകപ്പ്: ആതിഥേയര്‍ക്ക് തകര്‍പ്പന്‍ തുടക്കം; ഫ്രാന്‍സ് 4 -ദക്ഷിണ കൊറിയ 0

പാരിസ്: ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോളില്‍ തുടക്കം ഉജ്വലമാക്കി ആതിഥേയര്‍. ദക്ഷിണ കൊറിയയെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് ആതിഥേയരായ ഫ്രാന്‍സ് ചുരുട്ടിക്കെട്ടിയത്. ഇരട്ട ഗോള്‍ നേടിയ വെന്‍ഡി റെനാര്‍ഡാണ് ഫ്രഞ്ച് വിജയശില്‍പി. ഇതോടെ ഗ്രൂപ്പ് എയില്‍ മൂന്ന് പോയിന്റുമായി ഫ്രാന്‍സ് അക്കൗണ്ട് തുറന്നു.

തികച്ചും ഏകപക്ഷീയമായ മത്സരത്തില്‍ ഒമ്പതാം മിനിറ്റില്‍ തന്നെ ഫ്രാന്‍സ് ലീഡ് നേടി. യൂജിന്‍ ലെ സോമ്മറാണ് ഫ്രഞ്ച് സ്‌കോറിങ്ങിന് തുടക്കം കുറിച്ചത്. 35-ാം മിനിറ്റില്‍ വെന്‍ഡി റെനാര്‍ഡ് ആതിഥേയരുടെ ലീഡുയര്‍ത്തി. ആദ്യ പകുതിയുടെ അധികസമയത്ത് റെനാര്‍ഡ് തന്റെ രണ്ടാം ഗോള്‍ ലക്ഷ്യത്തിലെത്തിച്ചു. ഫൈനല്‍ വിസിലിന് അഞ്ച് മിനിറ്റ് മാത്രം ശേഷിക്കേ അമാന്‍ഡിന്‍ ഹെന്റിയാണ് നാലാം ഗോള്‍ വലയിലാക്കിയത്.

france

വനിതാ ലോകകപ്പില്‍ ആതിഥേയര്‍ നേടുന്ന ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഫ്രാന്‍സ് സ്വന്തമാക്കിയിരിക്കുന്നത്. 1991-ല്‍ ചൈന നോര്‍വേയെ 4-0ന് തോല്‍പ്പിച്ചിരുന്നു. ഇതുവരെയുള്ള എട്ട് ലോകകപ്പില്‍ ഏഴിലുംആതിഥേയര്‍ ആദ്യ മത്സരം ജയിച്ചിട്ടുണ്ട്. 1995-ല്‍ ബ്രസീലിനോട് ഒരു ഗോളിന് പരാജയപ്പെട്ട സ്വീഡന്‍ മാത്രമാണ് ആദ്യ മത്സരം തോറ്റ ആതിഥേയ രാജ്യം.

യൂജിന്‍ ലെ സോമ്മര്‍ രാജ്യത്തിനുവേണ്ടി നേടിയ 75-ാമത്തെ ഗോളായിരുന്നു കൊറിയക്കെതിരെ പിറന്നത്. 81 ഗോളുകള്‍ നേടിയ മാരിനെറ്റ് പിച്ചോണ്‍ മാത്രമാണ് ഗോള്‍വേട്ടയില്‍ സോമ്മറിനു മുന്നിലുള്ളത്. 2013 നവംബറില്‍ ബള്‍ഗേറിയക്കെതിരെ റെനാര്‍ഡ് ഇരട്ട ഗോള്‍ നേടിയിരുന്നു. 2017 മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരെ ഗോള്‍ നേടിയ ശേഷം റെനാര്‍ഡ് നേടുന്ന ആദ്യ അന്താരാഷ്ട്ര ഗോളുമാണിത്. ജൂണ്‍ എട്ടിന് മൂന്ന് മത്സരങ്ങളാണ് നടക്കുന്നത്. ഗ്രൂപ്പ് ബിയില്‍ ജര്‍മനി ചൈനയെയും സ്‌പെയിന്‍ ദക്ഷിണാഫ്രിക്കയെയും നേരിടും. ഗ്രൂപ്പ് എയില്‍ നോര്‍വേയും നൈജീരിയയും ഏറ്റുമുട്ടും.

Story first published: Saturday, June 8, 2019, 12:34 [IST]
Other articles published on Jun 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+