Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയയെ നേരിടാന്‍ ഇന്ത്യ ലണ്ടനില്‍; ഹൈക്കമ്മീഷണറുടെ വസതിയില്‍ വിരുന്ന്

ലണ്ടന്‍: ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയെ നേരിടാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് ഹൈക്കമ്മീഷണറുടെ വസതിയില്‍ വരുന്ന്. ഞായറാഴ്ച ലണ്ടനില്‍ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായാണ് ഇന്ത്യന്‍ ടീം പരിശീലകന്‍ രവിശാസ്ത്രിക്കൊപ്പം ഹൈക്കമ്മീഷണറെ കാണാനെത്തിയത്. ഹൈക്കമ്മീഷണര്‍ക്കൊപ്പം ടീം അംഗങ്ങളുടെ ഫോട്ടോ ബിസിസിഐ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

india

ലണ്ടനിലെത്തിയ ഇന്ത്യയ്ക്ക് മഴമൂലം നെറ്റ്‌സില്‍ പരിശീലനം നടത്താനായില്ല. ഇതേതുടര്‍ന്ന് ടീം അംഗങ്ങള്‍ മറ്റൊരു പരിപാടിയിലേക്ക് കടക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ ജയം കണ്ടെത്തിയിരുന്നു. ആറുവിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ആത്മവിശ്വാസത്തോടെ തുടങ്ങിയ ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം മത്സരം കടുപ്പമാകും.

ഓസീസ് ബൗളര്‍മാര്‍ക്ക് മേധാവിത്വം കിട്ടുന്ന രീതിയില്‍ പേസും ബൗണ്‍സും നിറഞ്ഞതാകും ഓവലിലെ പിച്ച് എന്നാണ് സൂചന. കളിയുടെ എല്ലാ മേഖലയിലും തിളങ്ങിയാല്‍ മാത്രമേ ഇന്ത്യയ്ക്ക് ഓസീസിനെ തോല്‍പ്പിക്കാന്‍ കഴിയുകയുള്ളൂ. ആദ്യ രണ്ട് മത്സരത്തിലും ജയിച്ച ഓസ്‌ട്രേലിയയാകട്ടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇന്ത്യ നേരിടാന്‍ ഇറങ്ങുക. അതേസമയം, ഇടയ്ക്കിടെ പെയ്യുന്ന മഴ ഞായറാഴ്ചത്തെ കളിക്ക് ഭീഷണിയാകുമെന്ന ആശങ്കയുണ്ട്.

Story first published: Saturday, June 8, 2019, 11:54 [IST]
Other articles published on Jun 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+