Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോ യോഗ്യതയ്ക്ക് മുമ്പ് കരുത്തുകാട്ടി ഫ്രാന്‍സ്; സൗഹൃദമത്സരത്തില്‍ ബൊളീവിയയെ തകര്‍ത്തു

നാന്റെസ്: സൗഹൃദ മത്സരത്തില്‍ ബൊളീവിയയെ തകര്‍ത്ത് ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സ് യൂറോ 2020 യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഒരുക്കം ശക്തമാക്കി. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഫ്രാന്‍സിലെ നാന്റെസില്‍ നടന്ന സൗഹൃദ മത്സരത്തില്‍ ഫ്രാന്‍സ് ബൊളീവിയയെ തുരത്തിയത്.

football

തികച്ചും ഏകപക്ഷീയമായ മത്സരത്തില്‍ അഞ്ചാം മിനിറ്റില്‍ തന്നെ ഫ്രാന്‍സ് ലീഡ് നേടി. തോമസ് ലെമറാണ് ലക്ഷ്യംകണ്ടത്. അന്റോയ്ന്‍ ഗ്രീസ്മന്‍ നടത്തിയ പ്രത്യാക്രമണത്തിനൊടുവില്‍ കിട്ടിയ പന്ത് ലെമര്‍ വലയിലാക്കുകയായിരുന്നു. ആദ്യ പകുതി അവസാനിക്കാന്‍ രണ്ട് മിനിറ്റ് ശേഷിക്കെ ലെമറിന്റെ ക്രോസില്‍ നിന്ന് വലകുലുക്കി അന്റോയ്ന്‍ ഗ്രീസ്മന്‍ ലീഡുയര്‍ത്തി.

ഫ്രഞ്ച് ജഴ്‌സിയില്‍ 29-ാം ഗോള്‍ നേടിയ ഗ്രീസ്മന്‍ ഫ്രാന്‍സിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരില്‍ എട്ടാം സ്ഥാനത്തെത്തി. 1998-ല്‍ ലോകകപ്പ് നേടിയ ടീമിലംഗമായിരുന്ന യൂറി യോര്‍കോഫിനെയാണ് ഗ്രീസ്മന്‍ മറികടന്നത്. ജസ്റ്റ് ഫൊണ്‍ടെയിന്‍, ജീന്‍ പിയറി പപിന്‍ എന്നിവര്‍ക്കൊപ്പമെത്താന്‍ ഗ്രീസ്മന് ഇനി ഒരു ഗോള്‍ കൂടി മതി. സിനദിന്‍ സിദാനൊപ്പമെത്താന്‍ രണ്ട് ഗോളുകളും.

മത്സരത്തിനിടെ കിലിയന്‍ എംബാപ്പെയ്ക്ക് കണങ്കാലിന് പരിക്കേറ്റത് ഫ്രാന്‍സിനെ ആശങ്കയിലാക്കി. എന്നാല്‍ പരിക്ക് സാരമുള്ളതല്ലെന്ന് കോച്ച് ദിദിയെ ദെഷാംപ്‌സ് വ്യക്തമാക്കി. യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ ജൂണ്‍ എട്ടിന് ഫ്രാന്‍സ് തുര്‍ക്കിയെ നേരിടും. ഗ്രൂപ്പ് എച്ചില്‍ ഇരു ടീമുകള്‍ക്കും രണ്ട് കളികളില്‍നിന്ന് ആറ് പോയിന്റ് വീതമാണുള്ളത്. തുര്‍ക്കിയില്‍ കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമായിരിക്കും. അതിന് തയ്യാറെടുപ്പ് ആവശ്യമായിരുന്നു. ഈ മത്സരം അതിന് സഹായകമായിട്ടുണ്ട് -മത്സരശേഷം ഗ്രീസ്മന്‍ പറഞ്ഞു.

Story first published: Monday, June 3, 2019, 15:20 [IST]
Other articles published on Jun 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+