Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുക്രൈനെ തരിപ്പണമാക്കി ഫ്രഞ്ച് പട, മോല്‍ഡോവയെ ഗോളില്‍ മുക്കി ഇറ്റലി, ജര്‍മനിക്ക് സമനില!!

ലണ്ടന്‍: അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളില്‍ ലോകചാമ്പ്യന്‍മാരായ ഫ്രാന്‍സിനും ഇറ്റലിക്കും വമ്പന്‍ ജയം. അതേസമയം പോര്‍ച്ചുഗല്‍, ജര്‍മനി എന്നിവര്‍ സമനില വഴങ്ങി. ഗോള്‍ കൊണ്ട് ആറാടിയ മത്സരങ്ങളായിരുന്നു ഫ്രാന്‍സും ഇറ്റലിയും കളിച്ചത്. ഫ്രാന്‍സ് ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് യുക്രൈനെ തകര്‍ത്തത്. നൂറാം മത്സരത്തിന് ഇറങ്ങിയ ഒലിവര്‍ ജിറൂദ് ഇരട്ട ഗോളോടെ മത്സരം അവിസ്മരണീയമാക്കി. തുടക്കം മുതല്‍ തന്നെ ഫ്രഞ്ച് പടയുടെ കുതിപ്പാണ് മത്സരത്തില്‍ കണ്ടത്. ഒമ്പതാം മിനുട്ടില്‍ എഡ്വാര്‍ഡോ കമാവിങ്കയാണ് സ്‌കോര്‍ ഓപ്പണ്‍ ചെയത്. തകര്‍പ്പന്‍ ഗോളായിരുന്നു ഇത്. 24ാം മിനുട്ടില്‍ ഗംഭീരമായൊരു ലോംഗ് റേഞ്ചറില്‍ ജിറൂദ് ടീമിന്റെ ലീഡുയര്‍ത്തി.

1

പിന്നീട് ഫ്രാന്‍സ് ഗോളഭിഷേകമാണ് നടത്തിയത്. 34ാം മിനുട്ടില്‍ ജിറൂദ് രണ്ടാം ഗോളും നേടി. ഇതിനിടെ യുക്രൈന്‍ താരം വിറ്റാലി മൈകോലെങ്കോയുടെ സെല്‍ഫ് ഗോളും കൂടി വന്നതോടെ യുക്രൈന്‍ മത്സരം കൈവിട്ടെന്ന് ഉറപ്പിച്ചു. ശേഷിച്ച ഗോളുകള്‍ ലിസോയും എംബാപ്പെയും ഗ്രിസ്മാനും ചേര്‍ന്ന് നേടിയത്. കളി അവസാനിക്കാന്‍ പത്ത് മിനുട്ടുകള്‍ മാത്രം ശേഷിക്കെയാണ് എംബാപ്പെയും ഗ്രിസ്മാനും സ്‌കോര്‍ ചെയ്തത്. യുക്രൈന്റെ സൈഗാന്‍കോവ് ഒരു ഗോള്‍ തിരിച്ചടിച്ചു. ഇതും മനോഹരമായ ഗോളായിരുന്നു.

ഇറ്റലി എതിരില്ലാത്ത ആറുഗോളിനാണ് മോല്‍ഡോവയെ പരാജയപ്പെടുത്തിയത്. തുടര്‍ച്ചയായുള്ള ഇറ്റലിയുടെ 17ാം ജയമാണിത്. മത്സരത്തില്‍ ടോട്ടല്‍ ഫുട്‌ബോളാണ് ഇറ്റലി പുറത്തെടുത്തത്. ആദ്യ പകുതിയില്‍ വന്‍ ആധിപത്യമായിരുന്നു ഇറ്റലി പുലര്‍ത്തിയത്. ആദ്യ പകുതിയില്‍ തന്നെ അഞ്ച് ഗോളുകളും പിറന്നിരുന്നു. 18ാം മിനുട്ടില്‍ ക്രിസ്റ്റാന്‍ഡെയാണ് തുടക്കമിട്ടത്. കപുതോ അടുത്ത ഗോള്‍ നേടി. എല്‍ ഷാരാവി ഇരട്ട ഗോള്‍ നേടി ടീമിന്റെ ടോപ് സ്‌കോററായി ബെരാഡിയാണ് ഏഴാം ഗോള്‍ നേടിയത്. പോസ്മാക് സെല്‍ഫ് ഗോളും നേടിയിരുന്നു മത്സരത്തില്‍.

അതേസമയം ജര്‍മനിയെ തുര്‍ക്കി സമനിലയില്‍ പൂട്ടി. അവസാന നിമിഷം പിറന്ന ഗോളാണ് ജര്‍മനിയുടെ പ്രതീക്ഷകള്‍ തെറ്റിച്ചത്. ഇരുടീമുകളും മൂന്ന് ഗോള്‍ വീതം അടിച്ചു. ഡ്രാക്‌സലര്‍, ന്യൂഹോസ്, വാള്‍ഡ്‌സ്മിഡ്റ്റ് എന്നിവരുടെ ഗോളില്‍ ജര്‍മനി മുന്നിലെത്തിയതാണ്. തുഫാന്‍, കരാക എന്നിവരുടെ ഗോള്‍ തുര്‍ക്കിയെ മത്സരത്തില്‍ സജീവമായി നിലനിര്‍ത്തിയിരുന്നു. എന്നാല്‍ അധികസമയത്ത് ഗോളടിച്ച് കരാമന്‍ തുര്‍ക്കിക്ക് ഗംഭീരമായൊരു സമനില നേടി കൊടുത്തു. പോര്‍ച്ചുഗല്‍-സ്‌പെയിന്‍ മത്സരമാണ് സമനിലയില്‍ പിരിഞ്ഞത്. സ്‌പെയിന്‍ ആദ്യ പകുതിയില്‍ നന്നായി ആധിപത്യം പുലര്‍ത്തിയിരുന്നു. എന്നാല്‍ ഷോട്ടുകള്‍ പലതും ക്രോസ് ബാറില്‍ തട്ടി മടങ്ങുകയായിരുന്നു.

പോര്‍ച്ചുഗലിന്റെ ഷോട്ടുകള്‍ രണ്ടാം പകുതിയില്‍ ബാറില്‍ തട്ടി മടങ്ങുകയായിരുന്നു. ക്രിസ്റ്റ്യാനോ ആദ്യ പകുതിയില്‍ നിരാശപ്പെടുത്തിയെങ്കിലും രണ്ടാം പകുതിയില്‍ നല്ല പ്രകടനമാണ് നടത്തിയത്. നിര്‍ഭാഗ്യം കൊണ്ടാണ് ഗോള്‍ നേടാനാവാതെ പോയത്. അതേസമയം ഹോളണ്ട് എതിരില്ലാത്ത ഒരു ഗോളിന് മെക്‌സിക്കോയോട് തോറ്റു. 60ാം മിനുട്ടില്‍ ജിമെനസാണ് പെനാല്‍ട്ടിയിലൂടെ മെക്‌സിക്കോയുടെ വിജയ ഗോള്‍ നേടിയത്.

Story first published: Thursday, October 8, 2020, 10:06 [IST]
Other articles published on Oct 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+