തുടര്‍ ജയങ്ങള്‍
ലോകകപ്പിനു ശേഷം കളിച്ച രണ്ടു മല്‍സരങ്ങളിലും ജയിക്കാനായതാണ് ബെല്‍ജിയത്തെ ഫ്രാന്സിനൊപ്പമെത്തിച്ചത്. ഇരുടീമുകള്‍ക്കും 1729 പോയിന്റ് വീതമാണുള്ളത്. സൗഹൃദ മല്‍സരത്തിലും പ്രഥമ യുവേഫ നാഷന്‍സ് ലീഗിലെ ആദ്യ മല്സരത്തിലുമായിരുന്നു ബെല്‍ജിയത്തിന്റെ മിന്നും ജയം. എന്നാല്‍ നാഷന്‍സ് ലീഗില്‍ ജര്‍മനിയുമായി സമനില വഴങ്ങിയ ഫ്രാന്‍സിന് ഹോളണ്ടിനെ മാത്രമാണ് തോല്‍പ്പിക്കാനായത്.
ജര്‍മനി 10നു പുറത്തു തന്നെ
പുതിയ ഫിഫ റാങ്കിങിലെ മറ്റൊരു പ്രധാന മാറ്റം ഡെന്മാര്ക്കിന്റെ സ്ഥാനചലനമാണ്. നേരത്തേ ഒമ്പതാം സ്ഥാനത്തായിരുന്ന ഡെന്മാര്ക്ക് ഒരു സ്ഥാനം താഴേക്കിറങ്ങി 10ാം റാങ്കിലേക്കു പിന്തള്ളപ്പെട്ടു. എന്നാല്‍ റഷ്യന്‍ ലോകകപ്പില്‍ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ പുറത്തായിരുന്നെങ്കിലും മൂന്നു സ്ഥാനങ്ങള്‍ കയറി ജര്‍മനി 12ാം റാങ്കിലെത്തിയിട്ടുണ്ട്. ആഫ്രിക്കന്‍ ടീം കെനിയയാണ് റാങ്കിങില്‍ ഏറ്റവും വലിയ കുതിപ്പ് നടത്തിയത്. 22 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ അവര്‍ 107ാം സ്ഥാനത്തെത്തി.
|
ഫിഫ റാങ്കിങ് ടോപ്പ് 10
ഫ്രാന്‍സ്, ബെല്‍ജിയം (ഒന്നാംസ്ഥാനം)
ബ്രസീല്‍
ക്രൊയേഷ്യ
ഉറുഗ്വേ
ഇംഗ്ലണ്ട്
പോര്‍ച്ചുഗല്‍
സ്വിറ്റ്സര്‍ലാന്‍ഡ്
സ്പെയിന്
ഡെന്മാര്ക്ക്.
ഇന്ത്യ 100നുള്ളില്‍ തുടരുന്നു
പുതിയ റാങ്കിങിലും ഇന്ത്യ 100നുള്ളില്‍ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ടെന്നതാണ് ആശ്വാസകരം. റാങ്കിങില്‍ ഇന്ത്യ 97ാം സ്ഥാനത്തുണ്ട്. 1244 പോയിന്റാണ് ഇന്ത്യക്കുള്ളത്. നേരത്തേ 96ാമതായിരുന്ന ഇന്ത്യക്കു പുതിയ റാങ്കിങില്‍ ഒരു സ്ഥാനം നഷ്ടമായിരിക്കുകയാണ്.
ഏഷ്യന്‍ ടീമുകളില്‍ ഏറ്റവും മുന്നിലുള്ള ടീം ഇറാനാണ് (33ാം റാങ്ക്). ഓസ്ട്രേലിയ (43), ജപ്പാന് (54) എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍