Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റോണോയല്ല, അതിലും കിടു സ്‌ട്രൈക്കര്‍ ആ ഡച്ച് താരം!! തിരഞ്ഞെടുത്ത് ബെര്‍ബറ്റോവ്

ലോക ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കര്‍മാരെ തിരഞ്ഞെടുത്തിരിക്കുകയാണ് ബള്‍ഗേറിയയുടെ മുന്‍ ഗോളടിവീരന്‍ ദിമിതര്‍ ബെര്‍ബറ്റോവ്. വളരെ കൗതുകകരമായ ഒരു നിരീക്ഷണം അദ്ദേഹം നടത്തുകയും ചെയ്തിട്ടുണ്ട്. ആധുനിക ഫുട്‌ബോളിലെ ഇതിഹാസങ്ങളിലൊരാളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയേക്കാള്‍ മികച്ച സ്‌ട്രൈക്കറാണ് നെതര്‍ലാന്‍ഡ്‌സ് മുന്‍ ഇതിഹാസം മാര്‍ക്കോ വാന്‍ബാസ്റ്റണെന്നാണ് ബെര്‍ബറ്റോവ് പറയുന്നത്.

ഗോളുമായി (goal.com) സംസാരിക്കവെയാണ് റൊണാള്‍ഡോ, വാന്‍ ബാസ്റ്റണ്‍ എന്നിവരില്‍ ആരെയാണ് മികച്ച സ്‌ട്രൈക്കറായി കാണുന്നതെന്നു ബെര്‍ബറ്റോവിനോടു ചോദ്യം വന്നത്. ഇതിനു ഉത്തരമായാണ് വാന്‍ബാസ്റ്റണാണ് ബെസ്റ്റെന്നു അദ്ദേഹം പറഞ്ഞത്.

RONALDO BERBATOV

ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നേരത്തേ ഒരുമിച്ച് കളിച്ചിട്ടുള്ളവരാണ് ബെര്‍ബറ്റോവും റൊണാള്‍ഡോയും. അതുകൊണ്ടു തന്നെ മികച്ച സൗഹൃദമാണ് ഇവര്‍ക്കിടയിലുള്ളത്. 39 മല്‍സരങ്ങളാണ് യുനൈറ്റഡില്‍ രണ്ടു പേരും ഒരുമിച്ച്് കളിച്ചത്. അഞ്ചു ഗോളുകളില്‍ ഇരുവരും പങ്കാളികളാവുകയും ചെയ്തു.

നെതര്‍ലാന്‍ഡ്‌സിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മഹാനായ താരങ്ങളിലൊരാളാണ് വാന്‍ബാസ്റ്റണ്‍. തന്റെ സുവര്‍ണകാലത്തു വലിയ ഗോള്‍വേട്ട നടത്തിയിട്ടുള്ള താരം കൂടിയാണ് മുന്‍ എസി മിലാന്‍, അയാക്‌സ് താരമായിരുന്ന അദ്ദേഹം. കരിയറെടുത്താല്‍ 373 മല്‍സരങ്ങളില്‍ നിന്നും 277 ഹോളുകളടിച്ച വാന്‍ബാസ്റ്റണ്‍ 87 അസിസ്റ്റുകളും നല്‍കിയിട്ടുണ്ട്.

മൂന്നു തവണ ബാലണ്‍ ഡിയോര്‍ പുരസ്‌കാരം സ്വന്തമാക്കിയിട്ടുള്ള താരം കൂടിയാണ് വാന്‍ബാസ്റ്റണ്‍. 1988, 89, 92 വര്‍ഷങ്ങളിലാണ് ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളറായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 1988ലെ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ സോവിയറ്റ് യൂനിയനെതിരേ വാബാസ്റ്റണ്‍ നേടിയ ഗംഭീര ഗോള്‍ ഫുട്‌ബോള്‍ പ്രേമികള്‍ ഇപ്പോഴും മറന്നിട്ടില്ല.

MARCO VAN BASTEN

കണ്ണഞ്ചിക്കുന്ന ഗോളുകള്‍ നേടുന്നതില്‍ അസാധാരണ മിടുക്കുള്ള താരം കൂടിയായിരുന്നു വാന്‍ബാസ്റ്റണ്‍. അദ്ദേഹത്തിന്റെ അക്രോബാറ്റിക് ഗോളുകളും വോളികളും ബൈസിക്കിള്‍ കിക്കുകളുമെല്ലാം ഒരു തലമുറയെ ഹരം കൊള്ളിക്കുക തന്നെ ചെയ്തിരുന്നു. എന്നാല്‍ ദീര്‍ഘകാലം മല്‍സരരംഗത്തു തുടരാന്‍ വാന്‍ബാസ്റ്റണിനു കഴിഞ്ഞില്ല. 28ാം വയസ്സില്‍ തന്നെ അദ്ദേഹത്തിനു കളി മതിയാക്കേണ്ടി വന്നു. വിടാതെ പിന്തുടര്‍ന്ന പരിക്കുകളാണ് ഡച്ച് ഇതിഹാസത്തെ ഇതിനു പ്രേരിപ്പിച്ചത്.

അതേസമയം, ഇതിനകം നേടിക്കഴിഞ്ഞ ഗോളുകളുടെ എണ്ണമെടുത്താല്‍ വാന്‍ബാസ്റ്റണേക്കാള്‍ ഏറെ മുന്നിലാണ് റൊണാള്‍ഡോയുടെ സ്ഥാനം. അഞ്ചു ബാലണ്‍ ഡിയോറുകള്‍ സ്വന്തമാക്കിയ 40 കാരനായ അദ്ദേഹം ഇതിനകം വാരിക്കൂട്ടിയത് 924 ഗോളുകളാണ്. പുരുഷ വിഭാഗം ഫുട്‌ബോളിലെ ഗോള്‍വേട്ടക്കാരില്‍ തലപ്പത്തും റോണോ തന്നെ.

Story first published: Sunday, February 9, 2025, 17:32 [IST]
Other articles published on Feb 9, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+