സ്‌കോള്‍സിനെ ഒഴിവാക്കി ഗിഗ്‌സിന്റെ ബെസ്റ്റ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇലവന്‍!!!
ലണ്ടന്‍ : മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഇതിഹാസ താരമായ റിയാന്‍ ഗിഗ്‌സ് മികച്ച ഫുട്‌ബോള്‍ നിരീക്ഷകരില്‍ ഒരാളാണ്. കഴിഞ്ഞ കാലത്തെ അനുഭവ സമ്പന്നതയില്‍ നിന്നു കൊണ്ട് ഈ വെയില്‍സ് വിംഗര്‍ തന്റെ ബെസ്റ്റ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇലവനെ കുറിച്ച് വ്യക്തമാക്കുകയുണ്ടായി. ബാഴ്‌സ താരങ്ങളായ ഷാവിയും ഇനിയെസ്റ്റയും ആരാധിക്കും പോള്‍ സ്‌കോള്‍സ് ഗിഗ്‌സിന്റെ ബെസ്റ്റ് ഇലവനില്‍ ഉള്‍പ്പെടാതെ പോയത് അമ്പരപ്പുളവാക്കി.
ആ ടീമിലെ കളിക്കാരെ പരിചയപ്പെടാം. 4-4-2 ശൈലീ വിന്യാസത്തിലാണ് ഗിഗ്‌സിന്റെ ടീം.

പീറ്റര്‍ ഷുമൈക്കല്‍ (ഗോള്‍ കീപ്പര്‍)
മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ ഗോള്‍ കീപ്പര്‍. ലോകത്തെ മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാള്‍.

ഗാരി നെവില്‍ (സെന്റര്‍ ഡിഫന്‍ഡര്‍)
മാഞ്ചസ്റ്ററിന്റെ മുന്‍ നായകന്‍. ബോക്‌സിനുളളില്‍ നെവിലിന്റെ കൃത്യതയാര്‍ന്ന പൊസിഷനിംഗ് ശ്രദ്ധേയം. ലോംഗ് പാസുകളില്‍ കേമന്‍.

റിയോ ഫെര്‍ഡിനന്‍ഡ് (സെന്റര്‍ ഡിഫന്‍ഡര്‍)
മാന്‍ ടു മാര്‍ മാര്‍ക്കിംഗില്‍ നിപുണന്‍. ഹെഡര്‍ ക്ലിയറിംഗില്‍ അതുല്യന്‍. അലക്‌സ് ഫെര്‍ഗൂസന്റെ മാഞ്ചസ്റ്റര്‍ നിരയുടെ നെടുംതൂണായിരുന്നു ഈ ഇംഗ്ലീഷ്ഡിഫന്‍ഡര്‍.

ജാപ് സ്റ്റാം (വിംഗ് ബാക്ക്)
മുന്നേറ്റ നിരക്ക് പന്തെത്തുക്കുവാനും, അതിവേഗം കയറിയും ഇറങ്ങിയും കളിക്കാനും ജാപ് സ്റ്റാം മിടുക്കനായിരുന്നു.

പാട്രിസ് എവ്‌റ (വിംഗ് ബാക്ക്)
തൊണ്ണൂറ് മിനുട്ടും ഒരേ ഫിറ്റ്‌നെസില്‍ കളിക്കാന്‍ ഫ്രഞ്ച് താരത്തിന് സാധിക്കും. കീഴടങ്ങാന്‍ കൂട്ടാക്കാത്ത പ്രകൃതം എവ്‌റയെ മികച്ച ലെഫ്റ്റ് വിംഗ് ബാക്കാക്കുന്നു.

ഡേവിഡ് ബെക്കാം (മിഡ്ഫീല്‍ഡര്‍)
കൃത്യതയാര്‍ന്ന ലോംഗ് പാസുകള്‍. ഉന്നം പിഴക്കാത്ത ഫ്രീകിക്കുകള്‍. ബെക്കാമിന്റെ പാസുകള്‍ മാത്രം മതി മത്സരം മാറി മറിയാന്‍.

റോയ് കീന്‍ (മിഡ്ഫീല്‍ഡര്‍)
മധ്യനിരയുടെ ചങ്കാണ് റോയ് കീന്‍. പന്ത് എതിരാളിയുടെ കാലില്‍നിന്ന് തട്ടിയെടുക്കുന്നതില്‍ വിരുതന്‍. പലപ്പോഴും മത്സരം സംഘര്‍ഷത്തിലേക്കെത്തിക്കുന്നത് ഈ ഐറിഷ് താരത്തിന്റെ വീറുറ്റ കളിയായിരിക്കും.

റയന്‍ ഗിഗ്‌സ് (വിംഗ് അറ്റാക്കര്‍)
ഇടത് വിംഗില്‍ കൊള്ളിയാന്‍ പോലെ പറക്കുന്ന റിയാന്‍ ഗിഗ്‌സ് തന്റെ ബെസ്റ്റ് ഇലവനില്‍ അയാള്‍ക്കും സ്ഥാനം നല്‍കുന്നു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (സ്‌ട്രൈക്കര്‍)
വിശ്വോത്തര സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഗിഗ്‌സിന്റെ ഇഷ്ടതാരമാണ്. ഈ സൂപ്പര്‍ താരത്തെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ചായിരുന്ന അലക്‌സ് ഫെര്‍ഗൂസന്റെ ശ്രദ്ധയിലെത്തിച്ചത് ഗിഗ്‌സായിരുന്നു.

വെയിന്‍ റൂണി (സ്‌ട്രൈക്കര്‍)
മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി ഏറ്റവുമധികം ഗോളുകള്‍ നേടിയ താരമാണ് റൂണി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications