വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലിവര്‍പൂള്‍ മുന്‍ സൂപ്പര്‍താരം ടോമി സ്മിത്ത് അന്തരിച്ചു

ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ്ബ് ലിവര്‍പൂളിന്റെ ഇതിഹാസതാരങ്ങളിലൊരാളായ ടോമി സ്മിത്ത്(74) അന്തരിച്ചു. ആന്‍ഫീല്‍ഡ് അയേണ്‍ എന്ന് വളിപ്പേരുള്ള താരം എക്കാലത്തെയും മികച്ച ടാക്കിള്‍മാരില്‍ ഒരാളാണ്. ലിവര്‍പൂളിനായി 638 മത്സരങ്ങള്‍ കളിച്ചു. നാല് പ്രീമിയര്‍ ലീഗ്, ഒരു യൂറോപ്യന്‍ കപ്പ്, രണ്ട് എഫ്എ കപ്പ്, രണ്ട് യുവേഫ കപ്പ് എന്നിവയും ടോമി സ്മിത്ത് ടീമിനൊപ്പം നേടിയിട്ടുണ്ട്.

tommy smith

ലിവര്‍പൂളിനായി 1962 മുതല്‍ 1978വരെ കളിച്ചതാരം 48 ഗോളുകളും സ്വന്തമാക്കി. 1977ലെ യൂറോപ്യന്‍ കപ്പ് ഫൈനലില്‍ ബൊറൂസിയ ടീമിനെതിരെയും ഗോളടിച്ചു. മൂന്നു വര്‍ഷം ടീമിന്റെ ക്യാപ്റ്റനായി. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ ലിവര്‍പൂളിലെത്തി. വളരെവേഗം ഫുട്‌ബോള്‍ ലോകത്ത് അറിയപ്പെട്ട സ്മിത്ത് ലിവര്‍പൂളിന്റെ സീനിയര്‍ ടീമില്‍ സ്ഥിരാംഗമാകുകയായിരുന്നു.

സൂപ്പര്‍ കപ്പ് ഫൈനല്‍ ഇന്ന്; ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ഗോവ, മത്സരം തീപാറുംസൂപ്പര്‍ കപ്പ് ഫൈനല്‍ ഇന്ന്; ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ഗോവ, മത്സരം തീപാറും

1976ല്‍ താമ്പ ബേ റൗഡീസിന് ലോണ്‍ അടിസ്ഥാനത്തില്‍ കളിച്ചു. 1978ല്‍ ലോസ് ആഞ്ചലസ് ആസ്‌റ്റെക്‌സിനുവേണ്ടിയും ടീമിലെത്തി. പിന്നീട് ഇതേ ടീമിന്റെ പരിശീലകനുമായി. 1978-79 സീസണില്‍ സ്വാന്‍സിയ സിറ്റിക്കുവേണ്ടി മൂന്നാം ഡിവിഷനിലും സ്മിത്ത് കളിച്ചിട്ടുണ്ട്. 2014 മുതല്‍ രോഗബാധിതനായിരുന്നു. താരത്തിന്റെ നിര്യാണത്തില്‍ ലിവര്‍പൂള്‍ അഗാധ ദു:ഖം രേഖപ്പെടുത്തി.

Story first published: Saturday, April 13, 2019, 11:39 [IST]
Other articles published on Apr 13, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X