For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ആ സുന്ദര ഗോള്‍ എങ്ങിനെ മറക്കും; മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം സുശാന്ത് മാത്യു വിരമിച്ചു

കോഴിക്കോട്: ഇന്ത്യന്‍ ഫുട്‌ബോളില്‍ ഒട്ടേറെ ക്ലബ്ബുകള്‍ക്കുവേണ്ടി ബൂട്ടുകെട്ടിയ മലയാളി താരം സുശാന്ത് മാത്യു വിരമിച്ചു. ഫേസ്ബുക്കിലെഴുതിയ വികാരനിര്‍ഭരമായ കുറിപ്പോടുകൂടിയാണ് വിരമിക്കല്‍ പ്രഖ്യാപനം. ഫുട്‌ബോള്‍ തനിക്ക് വെറും കളിയായിരുന്നില്ലെന്നും അത് ജീവിതം തന്നെയായിരുന്നെന്നും കുറിപ്പില്‍ സുശാന്ത് മാത്യു പറയുന്നു. 1997-ല്‍ എഫ്.സി. കൊച്ചിനിലൂടെ തുടങ്ങിയ സുശാന്ത് കേരള ബ്ലാസ്റ്റേഴ്‌സിനായും കളിച്ചു.

ബ്ലാസ്റ്റേഴ്‌സിനായി ഇടംകാല്‍കൊണ്ട് നേടിയ മഴവില്‍ ഗോള്‍ സുശാന്ത് മാത്യുവിനെ മലയാളി ആരാധകര്‍ക്കിടയില്‍ കൂടുതല്‍ പ്രശസ്തനാക്കി. ചെന്നൈയിന്‍ എഫ്‌സിക്കെതിരെ സുശാന്ത് നേടിയ ഗോള്‍ എക്കാലവും ഓര്‍മിക്കപ്പെടുന്നതാണ്. ഐഎസ്എല്ലില്‍ പിറന്ന ഏറ്റവും മനോഹരമായ ഗോളുകളില്‍ ഒന്നായാണ് സുശാന്തിന്റെ ഗോള്‍ വിലയിരുത്തപ്പെടുന്നത്.

sushanthmathew

ഗോകുലം കേരളയുടെ ക്യാപ്റ്റനായും സുശാന്ത് ബൂട്ടുകെട്ടിയിരുന്നു. വാസ്‌കോ ഗോവ, മഹീന്ദ്ര യുണൈറ്റഡ്, മോഹന്‍ ബഗാന്‍, ഈസ്റ്റ് ബാംഗള്‍, നെറോക്ക എഫ്.സി. എന്നീ ടീമുകളിലും കളിച്ചു. രണ്ടുവര്‍ഷത്തോളമായി ഫുട്‌ബോളില്‍ സജീവമല്ല. ഒരു കാര്യത്തിനുവേണ്ടി ജീവിതത്തില്‍ നാം എത്രമാത്രം പരിശ്രമിക്കുന്നുവോ അത്രയും കഠിനമായിരിക്കും അത് ഉപേക്ഷിക്കാന്‍. ക്ലബ്ബുകള്‍ക്കും പരിശീലകര്‍ക്കുമെല്ലാം ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നായും സുശാന്ത് വിടവാങ്ങല്‍ കുറിപ്പില്‍ പറയുന്നുണ്ട്.

Story first published: Tuesday, November 12, 2019, 9:49 [IST]
Other articles published on Nov 12, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+