Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: സ്‌പെയിനിന് തന്ത്രങ്ങളൊരുക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍ മാര്‍ക്വി താരവും

മോസ്‌ക്കോ: റഷ്യന്‍ ലോകകപ്പിലെ നാടകീയ സംഭവമായിരുന്നു മുന്‍ ലോക ചാംപ്യന്‍മാരായ സ്‌പെയിന്‍ ടീമിന്റെ മുഖ്യ പരിശീലകനെ പുറത്താക്കിയത്. റഷ്യന്‍ ലോകകപ്പിന് വിസില്‍ മുഴങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് ആരാധകരെ ഞെട്ടിച്ച് സ്‌പെയിന്‍ പരിശീലക സ്ഥാനത്തുനിന്ന് ജുലെന്‍ ലോപ്പെറ്റേഗിയെ പുറത്താക്കിയത്. സ്‌പെയിനിനെ റഷ്യന്‍ ലോകകപ്പില്‍ എത്രത്തോളം ഇത് പ്രതികൂലമായി ബാധിക്കുമെന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍.

ലൊപ്പെറ്റേഗിക്കു പകരക്കാരനായി ഫെര്‍ണാണ്ടോ ഹെയ്‌റോയെ മുഖ്യ പരിശീലകനായി സ്‌പെയിന്‍ നിയമിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, ഹെയ്‌റോയെ സഹായിക്കാന്‍ മൂന്ന് സഹ പരിശീലകരെ നിയമിച്ചിരിക്കുകയാണ് സ്പാനിഷ് ടീം. ഇതില്‍ ഐഎസ്എല്‍ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ മാര്‍ക്വി താരവും സ്പാനിഷ് താരവുമായിരുന്നു കാര്‍ലോസ് മര്‍ച്ചേനയും ഉള്‍പ്പെടും. മര്‍ച്ചേനയെ കൂടാതെ ജുലിയന്‍ കലേറോ ഫെര്‍ണാണ്ടസ്, യുവാന്‍ കാര്‍ലോസ് മാര്‍ട്ടിനെസ് എന്നിവരാണ് ഹെയ്‌റോയുടെ മറ്റു സഹായികള്‍.

fernandohierro

2002 മുതല്‍ 2011 വരെ രാജ്യത്തിനു വേണ്ടി 69 മല്‍സരങ്ങള്‍ കളിച്ച മര്‍ച്ചേന 2015ലാണ് മാര്‍ക്വി താരമായി ബ്ലാസ്റ്റേഴ്‌സിലെത്തിയത്. പക്ഷേ, പരിക്കിനെ തുടര്‍ന്ന് ഡല്‍ഹി ഡയനാമോസിനെതിരായ മല്‍സരത്തില്‍ മാത്രമാണ് 38 കാരനായ മര്‍ച്ചേനയ്ക്ക് ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി കളിക്കാനായത്. അതിനു ശേഷം വ്യക്തിപരമായ കാരണത്താല്‍ അദ്ദേഹം പിന്നീട് ഐഎസ്എല്ലിന്റെ ഭാഗമായില്ല.

Story first published: Thursday, June 14, 2018, 13:50 [IST]
Other articles published on Jun 14, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+