Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ കാള്‍ട്ടന്‍ ചാപ്മാന്‍ അന്തരിച്ചു

ബംഗളൂരു: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകനും മിഡ്ഫീല്‍ഡറുമായ കാള്‍ട്ടന്‍ ചാപ്മാന്‍ (49) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. രാത്രിയില്‍ നെഞ്ചുവേദനെയെത്തുടര്‍ന്ന് അദ്ദേഹത്തെ ബംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെയോട് മരണപ്പെടുകയായിരുന്നു. ഐഎം വിജയന്‍, ജോപോള്‍ അഞ്ചേരി, ബെയ്ചൂങ് ബൂട്ടിയ, തുടങ്ങിയ താരങ്ങള്‍ക്കൊപ്പമെല്ലാം ബൂട്ടുകെട്ടിയിട്ടുള്ള താരമാണ് കര്‍ണാടകക്കാരനായ ചാപ്മാന്‍. ബംഗളൂരു സായ് സെന്ററിലൂടെ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ച അദ്ദേഹം പിന്നീട് സതേണ്‍ ബ്ലൂസിനുവേണ്ടിയും കളിച്ചു.

1991ലാണ് ടാറ്റ ഫുട്‌ബോള്‍ അക്കാദമിയുടെ ഭാഗമാവുന്നത്. രണ്ട് വര്‍ഷം അവിടെ തുടര്‍ന്ന അദ്ദേഹം 1993ല്‍ ഈസ്റ്റ് ബംഗാളിലേക്കെത്തി. രണ്ട് വര്‍ഷം അവിടെ തുടര്‍ന്നതിന് ശേഷം ജെസിറ്റി മില്‍സിലേക്കും കൂടുമാറിയ അദ്ദേഹം 1997-98 സീസണില്‍ എഫ്.സി കൊച്ചിന്റെ ഭാഗമായിരുന്നു. വിജയനും ജോപോള്‍ അഞ്ചേരിയുമെല്ലാം നിറഞ്ഞാടിയിരുന്ന സമയത്ത് മധ്യനിരയില്‍ വിശ്വസ്തനായ ചാപ്മാനുണ്ടായിരുന്നു. 1998ല്‍ ഈസ്റ്റ് ബംഗാളിലേക്ക് തിരിച്ചുപോയ അദ്ദേഹം 2001വരെ അവിടെ തുടര്‍ന്നു. 1991 മുതല്‍ 2001വരെയാണ് ഇന്ത്യന്‍ ദേശീയ ടീമിനുവേണ്ടി അദ്ദേഹം കളിച്ചത്. പിന്നീട് പരിശീലകനെന്ന നിലയിലേക്ക് തിരിയുകയായിരുന്നു.

carltonchapman

2002ല്‍ ടാറ്റ ഫുട്‌ബോള്‍ അക്കാദമിയില്‍ പരിശീലക വേഷത്തിലെത്തിയ ചാപ്മാന്‍ 2008വരെ അവിടെ തുടര്‍ന്നു. 2008ല്‍ റോയല്‍ റേഞ്ചേഴ്‌സിനെ പരിശീലിപ്പ അദ്ദേഹം തൊട്ടടുത്ത സീസണില്‍ റോയല്‍ വാഹിന്‍ഡോഹിന്റെ പരിശീലകനായി.2013ല്‍ ഭവാനിപ്പോര്‍ എഫ്‌സിയുടെ പരിശീലകനായ അദ്ദേഹം 2014-2016 സ്റ്റുഡന്റ്‌സ് യൂണിയനെയും കളി പഠിപ്പിച്ചു. 2016-17 സീസണില്‍ സുദേവ മൂണ്‍ലൈറ്റ് എഫ്‌സിക്കൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹം 2017ല്‍ ക്വാര്‍ട്‌സ് എഫ്‌സിയിലെത്തി. ക്ലബ്ബിന്റെ പരിശീലകനായി അദ്ദേഹം തുടര്‍ന്നുവരികയാണ് അപ്രതീക്ഷിതമായി മരണപ്പെട്ടത്. ജെസിടിക്കൊപ്പം 14 മത്സരങ്ങളില്‍ വിജയവും 2001ല്‍ ഈസ്റ്റ് ബംഗാളിനെ നാഷണല്‍ ഫുട്‌ബോള്‍ ലീഗില്‍ വിജയിപ്പിക്കാനും ചാപ്മാന് സാധിച്ചിരുന്നു.

Story first published: Monday, October 12, 2020, 10:48 [IST]
Other articles published on Oct 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+