Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിയെ നേരിടാന്‍ ഭയം!! റോണോയെങ്കില്‍ തയ്യാര്‍, കാരണം പറഞ്ഞ് മുന്‍ ഗോള്‍കീപ്പര്‍

ആധുനിക ഫുട്‌ബോളിലെ ഇതിഹാസങ്ങളെന്നു വിശേഷിപ്പിക്കപ്പെടുന്ന ലണല്‍ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും കളിക്കളത്തില്‍ നേരിട്ടപ്പോഴുള്ള അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ സ്പാനിഷ് ഗോള്‍കീപ്പര്‍ റോബര്‍ട്ടോ ജിമനെസ്.

ഇവരില്‍ ആരെ നേരിടാനാണ് ഏറ്റവുമധികം ബുദ്ധിമുട്ടെന്നു അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തു. നേരത്തേ മുഖാമുഖം വന്നതിനു ശേഷം മെസ്സിയുടെ പ്രശസ്തമായ 10ാം നമ്പര്‍ ജഴ്‌സി സ്വന്തമാക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നതായും പക്ഷെ അതു നടന്നില്ലെന്നും ജിമനെസ് തുറന്നു പറഞ്ഞു.

ROBERTO MARTINEZ

മെസ്സിക്കെതിരേ ഞാനില്ല

അര്‍ജന്റൈന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സിയെ നേരിടാന്‍ താനില്ലെന്നാണ് റോബര്‍ട്ട് ജിമനെസ് പറയുന്നത്. എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാഡോയെ ഗോള്‍മുഖത്ത് നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ കാരണവും മുന്‍ സ്പാനിഷ് താരം വെളിപ്പെടുത്തിയിരിക്കുകയാണ്.

ലയണല്‍ മെസ്സിയെ ഗോള്‍ നേടുന്നതില്‍ നിന്നും തടയാന്‍ എനിക്കു ഒരിക്കലും സാധിക്കില്ല. അദ്ദേഹം എനിക്കു ക്ലോസായി വന്നപ്പോഴെല്ലാം ഗോള്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. പക്ഷെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വ്യത്യസ്തമായിട്ടാണ് കളിക്കുക. അദ്ദേഹത്തെ ഗോള്‍ നേടുന്നതില്‍ നിന്നും തടയാന്‍ നിങ്ങള്‍ക്കു കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയും ചെയ്യും. അതിനാല്‍ തന്നെ അതു കൂടുതല്‍ രസകരവുമാണ്.

പക്ഷെ ലയണല്‍ മെസ്സിയെന്നയാള്‍ എന്നെ സംബന്ധിച്ച് ഉറക്കം കെടുത്തിയിട്ടുള്ള ഫുട്‌ബോളര്‍ തന്നെയാണ്. കളിക്കളത്തില്‍ ഞാന്‍ നേരിട്ടിട്ടുള്ള സുഹൃത്തുക്കള്‍ കൂടിയായ മഹാന്‍മാരായ നിരവധി താരങ്ങളുടെ ജഴ്‌സികള്‍ എന്റെ കൈവശമുണ്ട്. പക്ഷെ ലയണല്‍ മെസ്സിയുടേത് എനിക്കു ലഭിച്ചില്ല. ഇപ്പോള്‍ സമയം കടന്നുപോയപ്പോള്‍ അതില്‍ പശ്ചാത്താപമുണ്ടെന്നും ജിമനെസ് വ്യക്തമാക്കി.

LIONEL MESSI

നേരത്തേ ലയണല്‍ മെസ്സിയുമായി ഏറ്റുമുട്ടിയപ്പോള്‍ അദ്ദേഹത്തിന്റെ കുപ്പായം ഞാന്‍ ഒരിക്കലും ചോദിച്ചു വാങ്ങിയിട്ടില്ലെന്നതാണ് സത്യം. കാരണം ഗോള്‍കീപ്പറെന്ന നിലയില്‍ എന്നെ എല്ലായ്പ്പോഴും അപമാനിച്ചിട്ടുള്ളയാളാണ് അദ്ദേഹം.

അടുത്തിടെ മെസ്സിക്കെതിരേ ഗോള്‍ വഴങ്ങിയിട്ടുള്ള ഗോള്‍കീപ്പര്‍മാര്‍ക്കെല്ലാം ഒരു ബിയര്‍ കമ്പനി ഗോളുകളുടെ എണ്ണമനുസരിച്ചു ബിയറുകള്‍ സമ്മാനമായി നല്‍കിയിരുന്നു. ആ ബിയറുകള്‍ എന്റെ വീട്ടിലുണ്ട്. ഇതു 13 എണ്ണവുമുണ്ട്. ഒരുപക്ഷെ ഏറ്റവുമധികം ബിയറുകളുള്ള ഗോള്‍കീപ്പറും താനാണെന്നു തോന്നുന്നതായും ജിമനെസ് കൂട്ടിച്ചേര്‍ത്തു.

ഫുട്‌ബോള്‍ കരിയറില്‍ മെസ്സിയും ജിമനെസും ഏഴു തവണയാണ് മൈതാനത്തു മുഖാമുഖം വന്നിട്ടുള്ളത്. ഇവയില്‍ നിന്നും അര്‍ജന്റൈന്‍ ഇതിഹാസം 13 ഗോളുകളും വാരിക്കൂട്ടി.

Story first published: Wednesday, January 8, 2025, 20:25 [IST]
Other articles published on Jan 8, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+