Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒപ്പം കളിച്ചവരില്‍ ഏറ്റവും മികച്ചത് ആര്? ഫ്രീകിക്ക് ആരെ ഏല്‍പ്പിക്കും? ബെക്കാം പറയുന്നു

ഫുട്‌ബോള്‍ കളത്തിനകത്തും പുറത്തും ഒരുപോലെ ആരാധകരെ സൃഷ്ടിച്ച താരമാണ് ഇംഗ്ലണ്ടിന്റെ ഡേവിഡ് ബെക്കാം. മാഞ്ചസ്റ്റര്‍ യുനൈറ്റഡിലും റയല്‍ മാഡ്രിഡിലും ലാ ഗാലക്‌സിയിലും എ സി മിലാനിലും പി എസ് ജിയിലുമായി അഞ്ഞൂറിലേറെ മത്സരങ്ങള്‍ കളിച്ച ഇതിഹാസം.

ഇപ്പോള്‍, അമേരിക്കയിലെ എം എല്‍ എസ് ലീഗില്‍ ഇന്റര്‍ മിയാമി ക്ലബ്ബിന്റെ ഉടമയാണ് ബെക്കാം. 2020 മുതലാണ് ഇന്റര്‍ മിയാമി ലീഗില്‍ കളിച്ചു തുടങ്ങിയത്. പ്ലെയിംഗ് കരിയറിന് ശേഷം ഫുട്‌ബോള്‍ മേഖലയില്‍ തിരക്കുള്ള ബിസിനസുകാരനായി മാറുകയായിരുന്നു ബെക്കാം. കൂടെ കളിച്ചവരില്‍ ചിലര്‍ ഫുട്‌ബോള്‍ കമെന്റേറ്റര്‍മാരും പരിശീലകരും അക്കാദമി ചുമതലയുള്ളവരുമായി മാറിയപ്പോള്‍ ബെക്കാം സ്വന്തമായൊരു ക്ലബ്ബ് നടത്തുകയാണ്.

1

1992 മുതല്‍ 2003 വരെ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ കളിച്ചതാണ് ബെക്കാമിന്റെ സുവര്‍ണകാലം. 2003 മുതല്‍ 2007 വരെ റയല്‍മാഡ്രിഡിന്റെ എക്കാലത്തേയും മികച്ച ടീമിന്റെ ഭാഗമായി ബെക്കാം. ഈ കാലയളവില്‍ നിരവധി പ്രതിഭകള്‍ക്കൊപ്പം കളിക്കാന്‍ ബെക്കാമിന് സാധിച്ചു.

ഒപ്പം കളിച്ചവരില്‍ ഏറ്റവും മികച്ച താരം ആരെന്ന് ചോദിച്ചാല്‍ ബെക്കാമിന് കൂടുതല്‍ ആലോചിക്കാനില്ല. സിനദിന്‍ സിദാന്‍ എന്നാണ് മറുപടി. ദ ഓവര്‍ലാപിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍ സഹതാരം ഗാരി നെവിലിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ബെക്കാം. 2003 ല്‍ 37 ദശലക്ഷം യൂറോയ്ക്കാണ് ബെക്കാം റയലില്‍ ചേരുന്നത്. റോബര്‍ട്ടോ കാര്‍ലോസ്, റൊണാള്‍ഡോ, ലൂയിസ് ഫിഗോ ഉള്‍പ്പെടുന്ന ഗലാറ്റിക്കോസ് നിരയില്‍ ബെക്കാമിനൊപ്പം സിദാനും. ഇതില്‍ മധ്യനിരയെ നിയന്ത്രിച്ചത് സിദാന്റെ മാന്ത്രിക നീക്കങ്ങളായിരുന്നു.

2

ബെക്കാമിനെ ആകര്‍ഷിച്ച ഒരുപാട് നീക്കങ്ങള്‍ സിദാന്‍ നടത്തി. അതില്‍ എടുത്തു പറയാനുള്ളത് ബെക്കാമിന്റെ ലോംഗ്‌ബോള്‍ സിദാന്‍ ബോക്‌സിനകത്തേക്ക് കയറി ഫസ്റ്റ് ടൈം വോളിയിലൂടെ വലയിലാക്കിയതാണ്. 2002 ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ബയെര്‍ലെവര്‍കൂസനെതിരെ ബെക്കാം ഫസ്റ്റ് ടൈം വോളിയില്‍ നേടിയ ഗോള്‍ അതിശയിപ്പിക്കുന്നതാണ്.

റയല്‍മാഡ്രിഡ്, യുവെന്റസ്, ക്ലബ്ബുകളിലായി 631 മത്സരങ്ങള്‍ കളിച്ച സിദാന്‍ 122 ഗോളുകള്‍ നേടിയിട്ടുണ്ട്. എന്നാല്‍, അതിനേക്കാള്‍ കേമമായിരുന്നു സിദാന്റെ 130 അസിസ്റ്റുകള്‍. യുവെന്റസിനൊപ്പം രണ്ട് സീരി എ ലീഗ് കിരീടങ്ങളും റയലിനൊപ്പം ഒരു ലാ ലിഗയും ചാമ്പ്യന്‍സ് ലീഗ്, ഫിഫ വേള്‍ഡ് കപ്പും നേടിയ സിദാന്‍ 1998 ല്‍ ബാലണ്‍ദ്യോര്‍ ജേതാവായി. ഫ്രാന്‍സിന് ലോകകപ്പും യൂറോ കപ്പും നേടിക്കൊടുത്തതും സിദാന്റെ കരിയറിലെ പൊന്‍തൂവലാണ്.

3

ഫ്രീകിക്ക് വിദഗ്ധനാണ് ഡേവിഡ് ബെക്കാം. ഏത് ആംഗിളില്‍ നിന്നും ഫ്രീ കിക്ക് ഗോളാക്കാന്‍ ബെക്കാമിന് കഴിവുണ്ട്. കരിയറില്‍ 65 ഫ്രീകിക്ക് ഗോളുകളാണ് നേടിയത്. 2002 ലോകകപ്പ ്‌യോഗ്യതാ മത്സരത്തില്‍ ഗ്രീസിനെതിരെ അവസാന നിമിഷം ഫ്രീകിക്ക് ഗോള്‍ നേടി ബെക്കാം ഇംഗ്ലണ്ടിന് ലോകകപ്പ് ടിക്കറ്റ് നേടിക്കൊടുത്തിരുന്നു.

അവസാന മിനുട്ടില്‍ ഫ്രീകിക്ക് ലഭിച്ചാല്‍ ബെക്കാം തനിക്കൊപ്പം കളിച്ചവരില്‍ ആര്‍ക്കാണ് ആ കിക്ക് ധൈര്യപൂര്‍വം ഏല്‍പ്പിക്കുക എന്ന് അഭിമുഖത്തില്‍ ഗാരി നെവില്‍ ചോദിക്കുന്നുണ്ട്. ഫ്രീകിക്കില്‍ അത്ഭുതപ്രകടനം കാഴ്ചവെക്കുന്ന ബെക്കാം മറ്റൊരു താരത്തെ നിര്‍ദേശിക്കില്ലെന്നാണ് കരുതിയത്. പക്ഷേ, ബെക്കാം അവിടെയും സിദാന്റെ പേരാണ് പറഞ്ഞത്.

റയല്‍ മാഡ്രിഡില്‍ സിദാന്‍ ഫ്രീകിക്ക് വളരെ വിരളമായിട്ടേ എടുത്തിട്ടുള്ളൂ. ബെക്കാം, റോബര്‍ട്ടോ കാര്‍ലോസ്, റൊണാള്‍ഡോ എന്നിവരെല്ലാം ഫ്രീകിക്ക് സ്‌പെഷ്യലിസ്റ്റുകളായിരുന്നു. 2004 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഫ്രാന്‍സ് 2-1ന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത് ഇഞ്ചുറി ടൈമില്‍ സിദാന്‍ നേടിയ ഫ്രീകിക്ക് ഗോളിലായിരുന്നു. ആ ഗോള്‍ ഇന്നും ബെക്കാമിന്റെ മനസില്‍ ഒരു ഇടിമുഴക്കമായി കിടക്കുന്നുണ്ട്.

Story first published: Friday, June 10, 2022, 16:46 [IST]
Other articles published on Jun 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+