ബ്രസീല്‍ ക്ലബ്ബിലേക്ക് വീണ്ടും... പുതിയ തന്ത്രങ്ങളുമായി സ്‌കൊളാരി
സാവോപോളോ: സ്റ്റാര്‍ പരിശീലകന്‍ ലൂയിസ് ഫെലിപ് സ്‌കൊളാരി വീണ്ടും ബ്രസീലിയന്‍ ക്ലബ്ബിന്റെ പരിശീലകനായെത്തുന്നു. ബ്രസീലിയന്‍ ലീഗിലെ വമ്പന്‍മാരായ പാല്‍മെയ്‌റസിന്റെ പരിശീലകനായാണ് 69 കാരനായ സ്‌കൊളാരി എത്തുന്നത്. ഇത് മൂന്നാം തവണയാണ് സ്‌കൊളാരി പാല്‍മെയ്‌റസിന്റെ പരിശീലകനാവുന്നത്. ഒമ്പത് തവണ ബ്രസീലിയന്‍ ലീഗ് ചാംപ്യന്‍മാരായ പാല്‍മെയ്‌റസുമായി രണ്ടു വര്‍ഷത്തെ കരാറിലാണ് സ്‌കൊളാരി ഒപ്പുവച്ചത്.

നേരത്തെ, 1998 മുതല്‍ 2000 വരെയും 2010 മുതല്‍ 2012 വരെയും സ്‌കൊളാരി സാവോപോളോയില്‍ നിന്നുള്ള പാല്‍മെയ്‌റസിന്റെ പരിശീലകനായിട്ടുണ്ട്. ചൈനീസ് ക്ലബ്ബായ ഗുങ്ഷു എവര്‍ഗ്രാന്‍ഡെയ്ക്കാണ് അവസാനമായി മുന്‍ ബ്രസീല്‍ ദേശീയ ടീം പരിശീലകന്‍ കൂടിയായിരുന്ന സ്‌കൊളാരി തന്ത്രങ്ങളൊരുക്കിയത്. 2002ല്‍ ബ്രസീലിനെ ലോക ചാംപ്യന്‍മാരാക്കും അദ്ദേഹത്തിന്റെ പരിശീലക മികവിന് കഴിഞ്ഞിരുന്നു. പോര്‍ച്ചുഗല്‍ ദേശീയ ടീമിനെയും ചെല്‍സി, യുവന്റസ് തുടങ്ങിയ പ്രമുഖ ക്ലബ്ബുകളെയും സ്‌കൊളാരി പരിശീലിപ്പിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications