Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെല്‍സി ഇതിഹാസം ലംപാര്‍ഡ് വിരമിച്ചു, അടുത്ത ലക്ഷ്യം കോച്ചിംഗ്?

ലണ്ടന്‍: ചെല്‍സിയുടെ മുന്‍ ഇംഗ്ലണ്ട് മിഡ്ഫീല്‍ഡറും ഇതിഹാസ താരവുമായ ഫ്രാങ്ക് ലംപാര്‍ഡ് പ്രൊഫഷണല്‍ ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിച്ചു. ഇരുപത്തൊന്ന് വര്‍ഷം നീണ്ട കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് സോഷ്യല്‍ മീഡിയയിലൂടെയാണ് ലംപാര്‍ഡ് അറിയിച്ചത്.

എം എല്‍ എസിലും ഒരു കൈ നോക്കി..

എം എല്‍ എസിലും ഒരു കൈ നോക്കി..

ചെല്‍സി വിട്ടതിന് ശേഷം എം എല്‍ എസ് ലീഗില്‍ ന്യൂയോര്‍ക് സിറ്റിക്കായും ലംപാര്‍ഡ് ബൂട്ടുകെട്ടിയിരുന്നു. കഴിഞ്ഞ സീസണിലായിരുന്നു ഇത്. ഇക്കാലയളവില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി ലോണില്‍ കളിക്കാനും ലംപാര്‍ഡ് ഇംഗ്ലണ്ടിലെത്തി.

ചെല്‍സിക്കായി 649 മത്സരങ്ങള്‍ കളിച്ച ലംപാര്‍ഡ് ഇംഗ്ലണ്ടിനായി 106 മത്സരങ്ങള്‍ക്കിറങ്ങി.

പുതിയ അധ്യായം തുടങ്ങണം...

പുതിയ അധ്യായം തുടങ്ങണം...

കരിയര്‍ തുടരാന്‍ വിവിധ ക്ലബ്ബുകളില്‍ നിന്ന് മികച്ച ഓഫറുകള്‍ വന്നു കൊണ്ടിരിക്കുന്നു. അതിനിടയിലാണ് വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. മുപ്പത്തെട്ട് വയസായി. ജീവിതത്തില്‍ പുതിയ അധ്യായം ആരംഭിക്കുവാനുള്ള ഘട്ടമായെന്ന് തോന്നുന്നു - ലംപാര്‍ഡ് സോഷ്യല്‍മീഡിയില്‍ കുറിച്ചിട്ട വാക്കുകള്‍.

ചെല്‍സിയുടെ ഇതിഹാസം...

ചെല്‍സിയുടെ ഇതിഹാസം...

കുട്ടിക്കാല ക്ലബ്ബായ വെസ്റ്റ്ഹാമില്‍ നിന്ന് 2001 ലാണ് ലംപാര്‍ഡ് ചെല്‍സിയിലെത്തുന്നത്. ക്ലബ്ബ് റെക്കോര്‍ഡായ 211 ഗോളുകളുമായി ലംപാര്‍ഡ് ചെല്‍സിക്ക് സമ്മാനിച്ചത് അഭിമാനാര്‍ഹമായ കിരീട നേട്ടങ്ങളാണ്. യുവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ യൂറോപ ലീഗ്, മൂന്ന് പ്രീമിയര്‍ ലീഗുകള്‍, നാല് എഫ് എ കപ്പുകള്‍, രണ്ട് ലീഗ് കപ്പുകള്‍, ഒരു കമ്മ്യൂണിറ്റ് ഷീല്‍ഡ് ഇങ്ങനെ പോകുന്നു ചെല്‍സിക്കൊപ്പം ലംപാര്‍ഡിന്റെ നേട്ടങ്ങള്‍.

സൂപ്പര്‍ ഫ്രാങ്ക് ആകുന്നു....

സൂപ്പര്‍ ഫ്രാങ്ക് ആകുന്നു....

ജോസ് മൗറിഞ്ഞോക്ക് കീഴില്‍ ചെല്‍സി ആദ്യമായി പ്രീമിയര്‍ ലീഗ് കിരീടം നേടിയത് ചരിത്രമായിരുന്നു. അമ്പത് വര്‍ഷത്തിനിടെ ചെല്‍സി നേടുന്ന ഏറ്റവും പ്രധാനപ്പെട്ട കിരീടം. അതിന് ചുക്കാന്‍ പിടിച്ചത് ഫ്രാങ്ക് ലംപാര്‍ഡായിരുന്നു. 2005 ഏപ്രിലില്‍ ബോള്‍ട്ടനെതിരെ ചെല്‍സി 2-0ന് ജയിച്ചത് കിരീടം ഉറപ്പിക്കുന്നതായി.രണ്ടും നേടിയത് ലംപാര്‍ഡായിരുന്നു. സീസണില്‍ പതിമൂന്ന് നിര്‍ണായക ഗോളുകള്‍ ലംപാര്‍ഡിന്റെതായിട്ടുണ്ട്. നിരവധി ഗോളുകള്‍ക്ക് വഴിയൊരുക്കിയും ലംപാര്‍ഡ് സൂപ്പര്‍ ഫ്രാങ്ക് എന്ന വിശേഷം സ്വന്തമാക്കി.

റൊണാള്‍ഡീഞ്ഞോയും ലംപാര്‍ഡും...

റൊണാള്‍ഡീഞ്ഞോയും ലംപാര്‍ഡും...

2006 സീസണില്‍ പതിനാറ് ഗോളുകള്‍ നേടി ചെല്‍സിക്ക് കിരീടം നിലനിര്‍ത്താന്‍ പ്രയത്‌നിച്ചതും ലംപാര്‍ഡ് തന്നെ. ആ വര്‍ഷം ഫിഫ ലോക പ്ലെയര്‍, ബാലണ്‍ ദ്യോര്‍ പുരസ്‌കാരങ്ങളില്‍ ലംപാര്‍ഡ് ഫസ്റ്റ് റണ്ണറപ്പായി. ബാഴ്‌സലോണയെ ജ്വലിപ്പിച്ച റൊണാള്‍ഡീഞ്ഞോ മാത്രമായിരുന്നു ലംപാര്‍ഡിന് മുന്നില്‍ അക്കാലത്ത് തിളങ്ങി നിന്നത്.

 ഈ റെക്കോര്‍ഡ് ഗംഭീരം...

ഈ റെക്കോര്‍ഡ് ഗംഭീരം...

ചെല്‍സിക്കായി തുടരെ പത്ത് സീസണുകളില്‍ പത്തോ അതിലധികമോ ഗോളുകള്‍ നേടി റെക്കോര്‍ഡിട്ടു ലംപാര്‍ഡ്.

ചാമ്പ്യന്‍സ് ലീഗ് ഉയര്‍ത്തിയ ക്യാപ്റ്റന്‍....

ചാമ്പ്യന്‍സ് ലീഗ് ഉയര്‍ത്തിയ ക്യാപ്റ്റന്‍....

ചെല്‍സി ആദ്യമായി യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്തുമ്പോള്‍ ഫ്രാങ്ക് ലംപാര്‍ഡായിരുന്നു ക്യാപ്റ്റന്‍. ജോണ്‍ ടെറിക്ക് സസ്‌പെന്‍ഷനായതിനാലാണ് ലംപാര്‍ഡ് ഫൈനലില്‍ ടീമിനെ നയിച്ചത്.

 ലംപാര്‍ഡിന്റെ ചില റെക്കോര്‍ഡുകള്‍..

ലംപാര്‍ഡിന്റെ ചില റെക്കോര്‍ഡുകള്‍..

റിയാന്‍ ഗിഗ്‌സും (632), ഗാരെത് ബാരിയും (615) കഴിഞ്ഞാല്‍ കൂടുതല്‍ പ്രീമിയര്‍ ലീഗ് മത്സരം കളിച്ചത് ലംപാര്‍ഡാണ് (609).

പ്രീമിയര്‍ ലീഗില്‍ ലംപാര്‍ഡ് 177 ഗോളുകളുമായി ആള്‍ ടൈം ലിസ്റ്റില്‍ നാലാം സ്ഥാനത്ത്. അലന്‍ ഷിയറര്‍, വെയിന്‍ റൂണി, ആന്‍ഡി കോള്‍ എന്നിവരാണ് മുന്നിലുള്ളത്.

പ്രീമിയര്‍ ലീഗില്‍ ബോക്‌സിന് പുറത്ത് വെച്ച് ഏറ്റവുമധികം ഗോള്‍ നേടിയ താരം ലംപാര്‍ഡാണ്. 41 ഗോളുകള്‍ !പ്രീമിയര്‍ ലീഗില്‍ 39 വ്യത്യസ്ത ടീമുകള്‍ക്കെതിരെ ഗോള്‍ നേടിയ താരം.


ഏറ്റവുമധികം പെനാല്‍റ്റി ഗോളുകള്‍ പേരില്‍ കുറിച്ച ഇംഗ്ലണ്ട് താരം ലംപാര്‍ഡാണ്. ഒമ്പത് ഗോളുകള്‍. ഷൂട്ടൗട്ട് ഗോളുകള്‍ ഇതില്‍ ഉള്‍പ്പെടില്ല.

Story first published: Thursday, February 2, 2017, 18:08 [IST]
Other articles published on Feb 2, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+