Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിയുടെ മടങ്ങിവരവ് ഉടന്‍... തിരിച്ചുവരവ് മല്‍സരം ബാഴ്‌സയുടെ മൈതാനത്ത്!! തിയ്യതിയും പ്രഖ്യാപിച്ചു

ബ്യൂണസ് ഐറിസ്: ലോകം മുഴുവനുള്ള ഫുട്‌ബോള്‍ പ്രേമികളുടെ കാത്തിരിപ്പ് ഒടുവില്‍ അവസാനിക്കാന്‍ പോവുന്നു. അര്‍ജന്റീനയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സി ഇടവേളയ്ക്കു ശേഷം ദേശീയ ടീമിലേക്കു മടങ്ങിവരാന്‍ തയ്യാറെടുക്കുകയാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ജൂണില്‍ റഷ്യയില്‍ നടന്ന ലോകകപ്പില്‍ അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ തോറ്റു പുറത്തായ ശേഷം മെസ്സി ദേശീയ ടീമില്‍ നിന്നും അനിശ്ചിതമായി മാറി നില്‍ക്കുകയായിരുന്നു.

ലോകകപ്പിനു ശേഷം പുതിയ കോച്ചായി ചുമതലയേറ്റ ലയണല്‍ സ്‌കലോനി ടീമിനെയാകെ ഉടച്ചു വാര്‍ത്തപ്പോഴും മെസ്സി സംഘത്തില്‍ ഇല്ലായിരുന്നു. തന്റെ മടങ്ങിവരവിനെക്കുറിച്ച് മെസ്സിയും നേരത്തേ കൃത്യമായ ഉത്തരം നല്‍കുകയും ചെയ്തിരുന്നില്ല. ഒടുവില്‍ ഇപ്പോള്‍ എല്ലാവരുടെയും ആകാംക്ഷകള്‍ക്കു വിരാമമിട്ടു കൊണ്ട് അദ്ദേഹം ദേശീയ ടീമിലേക്കു തിരിച്ചുവരുകയാണെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മടങ്ങിവരവ് ബാഴ്‌സയുടെ ഗ്രൗണ്ടില്‍

മടങ്ങിവരവ് ബാഴ്‌സയുടെ ഗ്രൗണ്ടില്‍

തന്റെ ക്ലബ്ബായ ബാഴ്‌സലോണയുടെ ഹോംഗ്രൗണ്ടില്‍ കളിച്ചു കൊണ്ടാവും മെസ്സി അര്‍ജന്റീന ടീമിലേക്കുള്ള തിരിച്ചുവരവ് ആഘോഷിക്കുകയെന്നാണ് സൂചനകള്‍. ഈ വര്‍ഷം മാര്‍ച്ചില്‍ വെനിസ്വേലയുമായി അര്‍ജന്റീന സൗഹൃദ മല്‍സരം കളിക്കാനൊരുങ്ങുകയാണ്. മാര്‍ച്ച് 22, 26 എന്നീ രണ്ടു തിയ്യതികളില്‍
ഒന്നിലായിരിക്കും മല്‍സരം.
ഈ സൗഹൃദ മല്‍സരം ബാഴ്‌സയുടെ മൈതാനായ കാംപ്‌നൂവില്‍ നടത്താനും അവിടെ മെസ്സിയുടെ തിരിച്ചുവരവ് നടത്താനുമുള്ള പദ്ധതിയാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ തയ്യാറാക്കുന്നത്. ഫിഫയുടെ മാച്ച് ഏജന്റായ ഗ്വിരെമോ ടൊഫോനിയാണ് ഈ മല്‍സരം കാംപ്‌നൂവിലേക്ക് മാറ്റാന്‍ ശ്രമങ്ങള്‍ നടത്തുന്നത്. ചിലപ്പോള്‍ അത്‌ലറ്റികോ മാഡ്രിഡിന്റെ ഹോംഗ്രൗണ്ടിലേക്കു കളി മാറ്റിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.

കോപ്പയിലൂടെ തിരിച്ചുവരവ്

കോപ്പയിലൂടെ തിരിച്ചുവരവ്

ബ്രസീലില്‍ ഈ വര്‍ഷം ജൂണില്‍ നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ചാംപ്യന്‍ഷിപ്പിലൂടെ അര്‍ജന്റീന ടീമിലേക്കു തിരിച്ചുവരാനായിരുന്നു മെസ്സി നേരത്തേ ലക്ഷ്യമിട്ടിരുന്നതെന്നാണ് വിവരം. എന്നാല്‍ അതിനു മുമ്പ് തന്നെ അദ്ദേഹത്തെ തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങളാണ് ദേശീയ ഫുട്‌ബോള്‍ അസോസിയേഷന്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
2018 ജൂണ്‍ 30ന് ഫ്രാന്‍സിനെതിരേ നടന്ന ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറിലാണ് മെസ്സിയെ അവസാനമായി അര്‍ജന്റീനയുടെ ജഴ്‌സിയില്‍ കണ്ടത്. കളിയില്‍ ഫ്രാന്‍സിനോട് 3-4നു അര്‍ജന്റീന തോറ്റതോടെ അദ്ദേഹം ടീമില്‍ നിന്നും സ്വയം വിട്ടുനില്‍ക്കുകയായിരുന്നു.

 കൂടിക്കാഴ്ച നടത്തിയിരുന്നു

കൂടിക്കാഴ്ച നടത്തിയിരുന്നു

അര്‍ജന്റീനയുടെ പുതിയ കോച്ചായ ലയണല്‍ സ്‌കലോനിയുമായി വളരെ അടുത്ത സൗഹൃദമാണ് മെസ്സിക്കുള്ളത്. കഴിഞ്ഞ വര്‍ഷം തിരിച്ചുവരവുമായി ബന്ധപ്പെട്ട് ഒന്നിലേറെ തവണ സ്‌കലോനി മെസ്സിയുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇനി ദേശീയ ടീമിനു വേണ്ടി കളിക്കുമോയെന്ന കാര്യത്തില്‍ അന്നു മെസ്സി മൗനം പാലിക്കുകയായിരുന്നു. ദേശീയ ഫുട്‌ബോള്‍ അസോസിയേഷനും പല തവണ മെസ്സിയെ തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞ വര്‍ഷം ശ്രമങ്ങള്‍ നടത്തിയിരുന്നു.
അര്‍ജന്റീന താരങ്ങളും മെസ്സി ടീമിലേക്കു തിരിച്ചുവരണമെന്ന ആഗ്രഹം പല പ്രാവശ്യം പ്രകടിപ്പിച്ചിട്ടുണ്ട്.

Story first published: Monday, January 7, 2019, 19:56 [IST]
Other articles published on Jan 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+