Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അര്‍ജന്റൈന്‍ ആരാധകര്‍ക്കു സന്തോഷ വാര്‍ത്ത... മെസ്സിയുടെ മടങ്ങിവരവ് ഉടന്‍!! സൂചന നല്‍കി കോച്ച്

ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ പ്രേമികളുടെയും അര്‍ജന്റീന ആരാധകരുടെയും കാത്തിരിപ്പിന് വിരാമമിട്ടു ഇതിഹാസ താരവും മുന്‍ ക്യാപ്റ്റനുമായ ലയണല്‍ മെസ്സി കളിക്കളത്തിലേക്കു തിരിച്ചുവന്നു. കഴിഞ്ഞ റഷ്യന്‍ ലോകകപ്പിനു ശേഷം മെസ്സിയെ അര്‍ജന്റീനയുടെ ജഴ്‌സിയില്‍ കണ്ടിട്ടില്ല. ലോകകപ്പ് ഫേവറിറ്റുകളിലൊന്നായിരുന്ന അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനല്‍ പോലും കാണാതെ പുറത്തായതോടെ മെസ്സി ടീമില്‍ നിന്നും അനിശ്ചിതമായി മാറിനില്‍ക്കുകയായിരുന്നു.

ലോകകപ്പിനു ശേഷം താല്‍ക്കാലിക കോച്ചായ ലയണല്‍ സ്‌കലോനിക്കു കീഴില്‍ അര്‍ജന്റീന ചില സൗഹൃദ മല്‍സരങ്ങളില്‍ കളിച്ചെങ്കിലും അവയിലൊന്നും മെസ്സിയുണ്ടായിരുന്നില്ല. ഒടുവില്‍ അദ്ദേഹത്തിന്റെ മടങ്ങിവരവിനു വഴിയൊരുങ്ങിയതായി കോച്ച് സ്‌കലോനി അറിയിച്ചു.

മെസ്സിയുമായി കൂടിക്കാഴ്ച നടത്തും

മെസ്സിയുമായി കൂടിക്കാഴ്ച നടത്തും

ദേശീയ ടീമിലേക്കു എപ്പോള്‍ തിരിച്ചെത്തുമെന്ന കാര്യത്തില്‍ തീരുമാനമുണ്ടാക്കാന്‍ മെസ്സിയുമായി വീണ്ടുമൊരു കൂടിക്കാഴ്ച നടത്താനൊരുങ്ങുകയാണ് സ്‌കലോനി. ഇത്തവണ തീര്‍ച്ചയായും മെസ്സിയെ ടീമിലേക്കു മടക്കിക്കൊണ്ടു വരാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് അദ്ദേഹം.
നേരത്തേയും മുന്‍ നായകനുമായി മടങ്ങിവരവിനെ കുറിച്ചു സ്‌കലോനി സംസാരിച്ചിരുന്നു. എന്നാല്‍ മെസ്സി ഇക്കാര്യത്തില്‍ കൃത്യമായ മറുപടിയൊന്നും നല്‍കിയിരുന്നില്ല.

 കോപ്പ അമേരിക്ക വരുന്നു

കോപ്പ അമേരിക്ക വരുന്നു

2019ല്‍ ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പായ കോപ്പാ അമേരിക്ക നടക്കാനിരിക്കെയാണ് മെസ്സിയെ ടീമിലേക്കു തിരികെ കൊണ്ടുവരാന്‍ സ്‌കലോനി ഒരു ശ്രമം കൂടി നടത്തുന്നത്. കോപ്പയ്ക്കായുള്ള തയ്യാറെടുപ്പുകള്‍ അര്‍ജന്റീന ഇതിനകം ആരംഭിച്ചു കഴിഞ്ഞു. മെസ്സിയെപ്പോലെ അനുഭവസമ്പന്നനായ ഒരു താരം തങ്ങള്‍ക്കൊപ്പമുണ്ടെങ്കില്‍ ടീമിന് അതു മുതല്‍ക്കൂട്ടാവുമെന്ന വിലയിരുത്തലിലാണ് സ്‌കലോനിയും ദേശീയ ഫുട്‌ബോള്‍ അസോസിയേഷനും

മെസ്സിയെ നേരില്‍ കണ്ടു

മെസ്സിയെ നേരില്‍ കണ്ടു

ഈ മാസം നടന്ന കോപ്പ ലിബെര്‍ട്ടഡോറസ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ നടന്നത് റയല്‍ മാഡ്രിഡിന്റെ ഹോംഗ്രൗണ്ടായ സാന്റിയാഗോ ബെര്‍നാബുവിലായിരുന്നു. ഇവിടെ മല്‍സരം കാണാനെത്തിയപ്പോള്‍ മെസ്സിയെ സ്‌കലോനി നേരില്‍ കാണുകയും ചെയ്തിരുന്നു.
മെസ്സിയുമായി ഇടയ്ക്കിടെ സംസാരിക്കാറില്ല. എങ്കിലും തങ്ങള്‍ തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. 20019ല്‍ മെസ്സിയെ ദേശീയ ടീമിലേക്കു തിരികെയെത്തിക്കാനാണ് ശ്രമം. ഇതേക്കുറിച്ച് ഉടന്‍ അദ്ദേഹവുമായി സംസാരിക്കും. പോസിറ്റീവായ മറുപടി മെസ്സിയില്‍ നിന്നുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടീമിനെ സംബന്ധിച്ചിടത്തോളം ഇതു വളരെ പ്രധാനമാണ്. മെസ്സിയെപ്പോലൊരു താരത്തെ പരിശീലിപ്പിക്കുകയെന്നത് ഏതൊരു കോച്ചിന്റെയും ആഗ്രഹമാണെന്നും സ്‌കലോനി വിശദമാക്കി.

ടീമംഗങ്ങളും കാത്തിരിക്കുന്നു

ടീമംഗങ്ങളും കാത്തിരിക്കുന്നു

ദേശീയ ഫുട്‌ബോള്‍ അസോസിയേഷനും കോച്ച് സ്‌കലോനിയും മാത്രമല്ല നിലവില്‍ അര്‍ജന്റൈന്‍ ടീമിലുള്ള താരങ്ങളും മെസ്സിയുടെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ്. മെസ്സി തങ്ങള്‍ക്കൊപ്പം വേണമെന്ന് ല്ലാവരും ആഗ്രഹിക്കുന്നതായി സ്‌ട്രൈക്കര്‍ മൗറോ ഇക്കാര്‍ഡി നേരത്തേ പറയുകയും ചെയ്തിരുന്നു.
കോപ്പ അമരിക്ക വരാനിരിക്കെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായ മെസ്സി എത്രയും വേഗം മടങ്ങിയെത്തണമെന്നാണ് ടീമിലെ എല്ലാവരുടെയും ആഗ്രഹമെന്നും ഇക്കാര്‍ഡി സൂചിപ്പിച്ചിരുന്നു.

Story first published: Saturday, December 29, 2018, 11:01 [IST]
Other articles published on Dec 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+