മുന്‍ ആഴ്‌സണല്‍ താരം അന്റോണിയോ റെയേസ് കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു
മാഡ്രിഡ്: ആഴ്‌സണലിനും റയല്‍ മാഡ്രിഡനും കളിച്ച മുന്‍ താരം ജോസ് അന്റോണിയോ റെയേസ്(35) കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. സ്‌പെയിനിലെ സെവിയ്യയ്ക്കടുത്ത് ഉട്രേരയില്‍ ശനിയാഴ്ച രാവിലെ ഉണ്ടായ കാര്‍ അപകടത്തിലാണ് താരം കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ വിശദവിവരങ്ങള്‍ അറിവായിട്ടില്ല. റെയേസിന്റെ ബന്ധുവായ 23കാരന്‍ കൂടി അപകടത്തില്‍ മരിച്ചു.

സെവിയ്യയ്ക്കുവേണ്ടി പതിനാറാം വയസില്‍ കളി തുടങ്ങിയ റയേസ് ആഴ്‌സണലിന്റെ സുവര്‍ണകാലഘട്ടത്തിലെ കളിക്കാരന്‍ കൂടിയായിരുന്നു. പ്രീമിയര്‍ ലീഗ്, എഫ്എ കപ്പ്, കമ്മ്യൂണിറ്റി ഷീല്‍ഡ് എന്നിവ ആഴ്‌സണലിനൊപ്പം സ്വന്തമാക്കിയിട്ടുണ്ട്. സ്‌പെയിനുവേണ്ടി 21 മത്സരങ്ങളിലും ജഴ്‌സിയണിഞ്ഞു. സെവിയ്യയാണ് റയേസിന്റെ അപകടത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവിട്ടത്.
നിലവില്‍ സ്പാനിഷ് സെക്കന്റ് ലീഗില്‍ കളിച്ചുവരികയായിരുന്ന റയേസ് പരിശീലകനായി ആഴ്‌സണലിലേക്ക് തിരിച്ചുവരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. താരത്തിന്റെ മരണത്തില്‍ ആഴ്‌സണല്‍ അഗാധ ദു:ഖം രേഖപ്പെടുത്തി. മുന്‍ സഹതാരങ്ങളായ തിയറി ഹെന്റി, ഫ്രെഡ്ഡി ലങ്ബര്‍ഗ് എന്നിവരും റയേസിന്റെ അപ്രതീക്ഷിത വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി. 2007ല്‍ വിവാഹിതനായ താരത്തിന് ഭാര്യയും മൂന്നു മക്കളുമുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications