ഫോര്‍ലാന്‍ ഹാട്രിക്ക് ഹീറോ, കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ സീറോ !
മുംബൈ: ഡിയഗോ ഫോര്‍ലാന്‍ തന്റെ കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ ശരിക്കും വിലസുകയായിരുന്നു. ഹാട്രിക്ക് നേടി തകര്‍ത്താടിയപ്പോള്‍ മുംബൈയില്‍ കേരളം ബ്ലാസ്റ്റേഴ്‌സിന് ഐഎസ്എല്ലിലെ കനത്ത തോല്‍വി. മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് തകര്‍ന്ന് പോയത്. ഐഎസ്എല്‍ മൂന്നാം സീസണിലെ ഏറ്റവും വലിയ ജയമാണ് മുംബൈ സ്വന്തമാക്കിയത്. കൊച്ചിയില്‍ ഫോര്‍ലാന്‍ ഇല്ലാതെ ഇറങ്ങിയ മുംബൈയെ ബ്ലാസ്റ്റേഴ്‌സ് തോല്‍പ്പിച്ചിരുന്നു.
ഈ ജയത്തോടെ മൂംബൈ 23 മത്സരങ്ങളില്‍ നിന്നും 19 പോയിന്റുമായി പോയിന്റ് പട്ടികയില്‍ മുന്നിലെത്തി. കേരള ബ്ലാസ്റ്റേഴ്‌സ് 15 പോയിന്റുമായി നാലാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. ഐഎസ്എല്‍ നടപ്പ് സീസണിലെ ആദ്യത്തെ ഹാട്രിക് ഉടമയായ ഫോര്‍ലാന്റെ ആഹ്ലാദത്തില്‍ പങ്ക് ചേരാന്‍ അദ്ദേഹത്തിന്റെ കുടുംബം മുംബൈ അരീനയില്‍ എത്തിയിരുന്നു.

അഞ്ചാം മിനിറ്റില്‍ തന്നെ മാര്‍ക്വിതാരം ഡിഗോ ഫോര്‍ലാന്റെ ഗോളില്‍ മുംബൈ മുന്നില്‍ കയറി. 14 ാം മിനുറ്റില്‍ ഫോര്‍ലാന്‍ മറ്റൊരു മിന്നുന്ന ഫ്രീകിക്കിലൂടെ ലീഡ് ഇരട്ടിയാക്കി. അറുപത്തിമൂന്നാം മിനുറ്റില്‍ ഫോര്‍ലാന്‍ ഹാട്രിക് തികച്ചു. 69 ാം മിനുറ്റില്‍ ബ്രസീല്‍ മുന്‍നിര താരം കഫു നാലാം ഗോളും റുമേനിയന്‍ പ്രതിരോധനിരക്കാരന്‍ ലൂസിയാന്‍ ഗോയന്‍ 73 ാം മിനിറ്റില്‍ അഞ്ചാം ഗോളും നേടി.
കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നലെ മൂന്നു മാറ്റങ്ങള്‍ വരുത്തി. ഡിഡിയര്‍ ബോറിസ് കാഡിയോ, റെനോ ആന്റോ, ആന്റോണിയോ ജെര്‍മെയ്ന്‍ എന്നിവര്‍ ആദ്യ ഇലവനില്‍ വന്നു. 4-2-3-1 ഫോര്‍മേഷനിലാണ് സ്റ്റീവ് കോപ്പല്‍ ബ്ലാസ്റ്റേഴ്‌സിനെ അണിനരത്തിയത്.
മുംബൈ സിറ്റി പ്രധാനമായും രണ്ട് മാറ്റങ്ങള്‍ വരുത്തി. ഖോന്‍ജിയ്ക്കു പകരം അന്‍വര്‍ അലിയും സോണി നോര്‍ദെയ്ക്കു പകരം കാഫുവും സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ കളിച്ചു. 4-4-1-1 ഫോര്‍മേഷനില്‍ ആയിരുന്നു മുംബൈ ടീമിനെ വിന്യസിച്ചത് .
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications