ക്രിസ്റ്റ്യാനോ ഒരു സംഭവം തന്നെ! ഗോള്‍ഫും ബാസ്‌കറ്റ് ബോളും ഫോര്‍മുവ വണ്ണും ഫുട്‌ബോളിന് പിറകിലായി!!
ന്യൂയോര്‍ക്ക്: 2016 ലോകഫുട്‌ബോളര്‍ പുരസ്‌കാരവും ബാലണ്‍ ദ്യോറും സ്വന്തമാക്കിയ റയല്‍മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സമ്പത്തിന്റെ കാര്യത്തിലും സൂപ്പര്‍ മാനാണ്. ഫോബ്‌സ് സ്‌പോര്‍ട്‌സ് മണി ഇന്‍ഡെക്‌സ് പഠന പ്രകാരം ലോകത്ത് ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന സ്‌പോര്‍ട്‌സ് താരം ക്രിസ്റ്റിയാനോയാണ്. 70.5 ദശലക്ഷം പൗണ്ടാണ് ആകെ വരുമാനം. പോയ വര്‍ഷം ഫുട്‌ബോളില്‍ ക്രിസ്റ്റിയാനോ പിറകിലാക്കിയ ലയണല്‍ മെസി ഇവിടെയും രണ്ടാം സ്ഥാനത്താണ്. 65.2 ദശലക്ഷം പൗണ്ടാണ് മെസിയുടെ വരുമാനം. എന്‍ ബി എ താരം ലെബ്രോന്‍ ജെയിംസ്, ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ എന്നിവര്‍ തൊട്ടു പിറകില്‍.
44.8 ദശലക്ഷം പൗണ്ട് ശന്വളവും പ്രൈസ്മണിയുമായി ക്രിസ്റ്റ്യാനോക്ക് ലഭിക്കുന്നു. 25.6 ദശലക്ഷം പൗണ്ട് പരസ്യവരുമാനവും.

ഫോബ്‌സ് ലിസ്റ്റ് (ടോപ് ടെന്‍)
1- ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഫുട്‌ബോള്‍, 70.5 ദശലക്ഷം പൗണ്ട്.
2- ലയണല്‍ മെസി, ഫുട്‌ബോള്‍,65.2 ദശലക്ഷം പൗണ്ട്.
3- ലെബ്രോന്‍ ജെയിംസ്, ബാസ്‌കറ്റ്‌ബോള്‍, 61.8 ദശലക്ഷം പൗണ്ട്.
4- റോജര്‍ ഫെഡറര്‍, ടെന്നീസ്, 54.3 ദശലക്ഷം പൗണ്ട്.
5 - കെവിന്‍ ഡുറന്റ്, ബാസ്‌കറ്റ്‌ബോള്‍, 45 ദശലക്ഷം പൗണ്ട്.
6 - നൊവാക് ജൊകോവിച്, ടെന്നീസ് 44.7 ദശലക്ഷം പൗണ്ട്.
7 - കാം ന്യൂട്ടന്‍, അമേരിക്കന്‍ ഫുട്‌ബോള്‍, 42.5 ദശലക്ഷം പൗണ്ട്.
8- ഫില്‍ മിക്കെല്‍സന്‍, ഗോള്‍ഫ്, 42.4 ദശലക്ഷം പൗണ്ട്.
9 - ജോര്‍ദാന്‍ സ്പീത്, ഗോള്‍, 42.3 ദശലക്ഷം പൗണ്ട്.
10- കോബെ ബ്രയാന്റ്, ബാസ്‌കറ്റ്‌ബോള്‍, 40 ദശലക്ഷം പൗണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications