For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

2020ല്‍ ഏറ്റവും വരുമാനമുള്ള ഫുട്‌ബോള്‍ താരമാര്? ഫോബ്‌സ് പട്ടിക പുറത്ത്- മെസ്സി ഒന്നാമന്‍

ലണ്ടന്‍: 2020ല്‍ ഏറ്റവും വരുമാനമുള്ള ഫുട്‌ബോള്‍ താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ഫോബ്‌സ്. ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സിയാണ്. ഫോബ്‌സ് പട്ടിക പ്രകാരം 126 ദശലക്ഷം ഡോളറാണ് മെസ്സിയുടെ വരുമാനം. മെസ്സിയും ക്ലബ്ബുമായി അടുത്തിടെ വലിയ അഭിപ്രായ ഭിന്നത ഉണ്ടാവുകയും മെസ്സി ടീം വിടാന്‍ തയ്യാറെടുക്കുകയും ചെയ്തുവെങ്കിലും ഇതൊന്നും അദ്ദേഹത്തിന്റെ പ്രതിഫലത്തെ ബാധിച്ചിട്ടില്ലെന്നാണ് ഫോബ്‌സ് പട്ടിക വ്യക്തമാക്കുന്നത്.

മെസ്സി

മെസ്സി ബാഴ്‌സയിലെത്തിയ ശേഷം 34 ട്രോഫികളാണ് ക്ലബ്ബ് സ്വന്തമാക്കിയത്. എന്നാല്‍ ഈ വര്‍ഷത്തിന് ശേഷം മെസ്സി ബാഴ്‌സലോണ വിട്ട് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് കൂടുമാറാനുള്ള സാധ്യത കൂടുതലാണ്. 2021വരെയാണ് ബാഴ്‌സയുമായി മെസ്സിക്ക് കരാറുള്ളത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

രണ്ടാം സ്ഥാനത്തുള്ളത് യുവന്റസിന്റെ പോര്‍ച്ചുഗല്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. 117 ദശലക്ഷം ഡോളറാണ് റൊണാള്‍ഡോയുടെ വരുമാനം. റയല്‍ മാഡ്രിഡ് വിട്ട് യുവന്റസിലെത്തിയ റൊണാള്‍ഡോയ്ക്ക് ഇറ്റാലിയന്‍ ക്ലബ്ബിനൊപ്പം ഇതുവരെ കാര്യമായ നേട്ടങ്ങളൊന്നും സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. സാമൂഹ്യ മാധ്യമത്തില്‍ വലിയ ആരാധക പിന്തുണ റൊണാള്‍ഡോയ്ക്കുണ്ട്. സിആര്‍7 എന്ന അദ്ദേഹത്തിന്റെ ബ്രാന്റിനും വലിയ മൂല്യമുണ്ട്. നിലവില്‍ കോവിഡ് ബാധിതനായ അദ്ദേഹം വിശ്രമത്തിലാണ്.

പിഎസ്ജി

പിഎസ്ജിയുടെ ബ്രസീല്‍ സ്‌ട്രൈക്കര്‍ നെയ്മറാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 96 ദശലക്ഷം ഡോളറാണ് നെയ്മറുടെ ആകെ വരുമാനം. 28കാരനായ താരം ബ്രസീല്‍ ടീമിന്റെ നായകനാണ്. ലോകമെമ്പാടും വലിയ ആരാധക പിന്തുണയുള്ള താരമാണ് നെയ്മര്‍. ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിയെ ഫൈനലിലെത്തിക്കുന്നതില്‍ നെയ്മര്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. ബാഴ്‌സലോണയില്‍ നിന്ന് റെക്കോഡ് തുകയ്ക്ക് പിഎസ്ജി സ്വന്തമാക്കിയ നെയ്മര്‍ ഇന്നും ക്ലബ്ബിനൊപ്പം സജീവമായി തുടരുകയാണ്.

കെയ്‌ലിയന്‍ എംബാപ്പെ

പിഎസ്ജിയുടെ ഫ്രഞ്ച് യുവ സ്‌ട്രൈക്കര്‍ കെയ്‌ലിയന്‍ എംബാപ്പെയാണ് നാലാം സ്ഥാനത്ത്. റൊണാള്‍ഡോയ്ക്കും മെസ്സിക്കും ശേഷം ഫുട്‌ബോളിനെ അടക്കിഭരിക്കാന്‍ പോകുന്ന സ്‌ട്രൈക്കര്‍മാരിലൊരാളാണ് എംബാപ്പെ. 42 ദശലക്ഷം ഡോളറാണ് എംബാപ്പെയുടെ വരുമാനം. റഷ്യന്‍ ലോകകപ്പിലടക്കം ശ്രദ്ധയ പ്രകടനം കൊണ്ട് കൈയടി നേടിയ എംബാപ്പെയാണ് അവസാന ലീഗ് 1ലെ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്.

മുഹമ്മദ് സലാഹ്

ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹാണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. ലിവര്‍പൂളിലെത്തിയ ശേഷം താരമൂല്യം ഉയര്‍ന്ന സലാഹിന് ഫോബ്‌സ് പട്ടിക പ്രകാരം നിലവില്‍ 37 ദശലക്ഷം ഡോളറാണ്് വരുമാനമുള്ളത്. അവസാന മൂന്ന് സീസണിലും 20ന് മുകളില്‍ ഗോള്‍ നേടിയ സലാഹ് ലിവര്‍പൂളിന്റെ നട്ടെല്ലാണ്. ഈ സീസണിലും മികച്ച പ്രകടനം താരം പുറത്തെടുക്കുന്നുണ്ട്.

പോള്‍ പോഗ്ബ

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയാണ് ആറാം സ്ഥാനത്ത്. 34 ദശലക്ഷം ഡോളറാണ് വരുമാനം. ഏഴാം സ്ഥാനത്ത് ബാഴ്‌സലോണയുടെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ അന്റോണിയോ ഗ്രിസ്മാനാണ്. 33 ദശലക്ഷം ഡോളറാണ് വരുമാനം. റയല്‍ വിട്ട് ടോട്ടനത്തിലെത്തിയ വെയ്ല്‍സ് സ്‌ട്രൈക്കര്‍ ഗാരത് ബെയ്‌ലാണ് എട്ടാം സ്ഥാനത്ത്. 29 ദശലക്ഷം ഡോളറാണ്് വരുമാനം.

റോബര്‍ട്ട് ലെവന്‍ഡോസ്‌കി

ഇത്തവണ ബയേണ്‍ മ്യൂണിക്കിന് ചാമ്പ്യന്‍സ് ലീഗ് സമ്മാനിച്ച ബയേണ്‍ മ്യൂണിക്കിന്റെ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയാണ് ഒമ്പതാം സ്ഥാനത്ത്. 28 ദശലക്ഷം ഡോളറാണ് വരുമാനം. 10ാം സ്ഥാനത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സ്പാനിഷ് ഗോളി ഡേവിഡ് ഡി ഗിയയാണ്.27 ദശലക്ഷം ഡോളറാണ് വരുമാനം.

Story first published: Monday, October 19, 2020, 17:55 [IST]
Other articles published on Oct 19, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+