Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റൊണാള്‍ഡോയെ കാണാന്‍ അനാഥനായ പാലസ്തീന്‍ ബാലന് ക്ഷണം

മാഡ്രിഡ്: തന്നെ ഇഷ്ടപ്പെടുന്ന കുഞ്ഞ് ആരാധകരെ എപ്പോഴും സന്തോഷിപ്പിക്കുന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലോകത്ത് എവിടെയാണെങ്കിലും അവര്‍ക്ക് ആശംസയറിയിക്കാനും സമ്മാനം നല്‍കാനും റൊണാള്‍ഡോ മടിക്കാറില്ല. ഇത്തരത്തില്‍ അച്ഛനമ്മമാര്‍ നഷ്ടപ്പെട്ട അഞ്ചുവയസുകാരനും റൊണാള്‍ഡോയെ നേരിട്ട് കാണാന്‍ അവസരം ഒരുങ്ങിയിരിക്കുകയാണ്.

ഇസ്രായേല്‍ ആക്രമണത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട പാലസ്തീന്‍ ബാലനായ അഹമ്മദിനാണ് ദു:ഖങ്ങള്‍ക്കിടിയിലും സന്തോഷത്തിന്റെ വാര്‍ത്ത എത്തിയിരിക്കുന്നത്. ഇസ്രായേല്‍ ആക്രമണത്തില്‍ അഹമ്മദിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇപ്പോള്‍ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിലാണ് റൊണാള്‍ഡോയുടെ ആരാധകന്‍.

cristiano-ronaldo

ആശുപത്രിക്കിടക്കയില്‍വെച്ചാണ് അഹമ്മദ് റൊണാള്‍ഡോയെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് റയല്‍ മാഡ്രിഡ് ക്ലബ്ബിന് കത്തയക്കുന്നത്. കത്തില്‍ അനുകൂലമായി പ്രതികരിച്ച ക്ലബ്ബ് കുട്ടിക്ക് സ്‌പെയിനിലെത്തി റൊണാള്‍ഡോയെ കാണാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കാമെന്ന് അറിയിക്കുകയും ചെയ്തു. പരിക്കുകളൊക്കെ മാറുമ്പോള്‍ മുത്തഛനും, അങ്കിളിനുമൊപ്പവും അഹമ്മദ് സ്‌പെയിനിലെത്തും.

ഫുട്‌ബോള്‍ ആണ് അഹമ്മദിന്റെ ഇഷ്ടവിനോദം. ഹീറോ റൊണാള്‍ഡോയും. മാതാപിതാക്കള്‍ക്കൊപ്പം അല്ലലില്ലാതെ കഴിഞ്ഞുവരവെ ഇസ്രായേല്‍ ആക്രമണത്തില്‍ അവന്റെ വീട് തകരുകയായിരുന്നു. സംഭവത്തില്‍ അവന്റെ പിതാവും മാതാവും പിതാവും സഹോദരനും വെന്തു മരിച്ചു. അഹമ്മദ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

Story first published: Friday, January 15, 2016, 8:54 [IST]
Other articles published on Jan 15, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+