Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മരിയോ ബലോടെല്ലി ലിവര്‍പൂളിലേക്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണിലെ ട്രാന്‍സ്ഫര്‍ അവസാനിക്കാനിരിക്കെ കളിക്കളത്തിലെ വികൃതിപ്പയ്യന്‍ മരിയോ ബലോടെല്ലി ലിവര്‍പൂളിലെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ എസി മിലാന്‍ താരമായ ഈ ഇറ്റാലിയന്‍ താരത്തിനെ ടീമിലെത്തിക്കാനുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്ന് ലിവര്‍പൂള്‍ അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ സീസണില്‍ ടീമിനുവേണ്ടി ഗോളടിച്ചു കൂട്ടിയ ലൂയിസ് സുവാരസ് ബാഴ്‌സയിലേക്ക് ചേക്കേറിയതോടെ പകരക്കാരനായാണ് ബലോടെല്ലി ലിവര്‍പൂളിലെത്തുന്നത്. ഇത് രണ്ടാം തവണയാണ് ബലോടെല്ലി പ്രീമിയര്‍ ലീഗിലെത്തുന്നത്. 1968നുശേഷം ആദ്യമായി മാഞ്ചസ്റ്റര്‍ സിറ്റിയെ ലീഗ് ചാമ്പ്യന്മാരാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ബലോടെല്ലിയെ കളിക്കളത്തിനകത്തും പുറത്തും അച്ചടക്കം ലംഘിച്ചതിനെ തുടര്‍ന്ന് മിലാനിലേക്ക് പറഞ്ഞുവിടുകയായിരുന്നു.

italy-mario-balotelli

മിലാനുവേണ്ടി 54 കളിയില്‍നിന്ന് 30 ഗോള്‍ നേടിയെങ്കിലും ടീമിന് പ്രധാന കിരീടങ്ങളൊന്നു നേടിക്കൊടുക്കാന്‍ അത് പര്യാപ്തമായിരുന്നില്ല. ലോകപ്പില്‍ ഇറ്റലിക്കായി കളിച്ചെങ്കിലും ശോഭിക്കാനുമായില്ല. പ്രീമിയര്‍ ലീഗില്‍ രണ്ടാമതും എത്തുമ്പോള്‍ പഴയ ഫോമിലേക്ക് മടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് ലോകത്തെ മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളായ ബലോടെല്ലി.

നിലവില്‍ ഡാനിയല്‍ സ്റ്ററിഡ്ജും റഹിം സ്റ്റര്‍ലിങും ലിവര്‍പൂളില്‍ മിന്നുന്ന ഫോമിലാണ്. ഗോളടിക്കാരന്‍ റിക്കി ലാംബെര്‍ട്ട് സൗത്താംപ്ടണില്‍നിന്ന് ടീമിലെത്തിയിട്ടുണ്ട്. ബലോടെല്ലി കൂടി ചേരുമ്പോള്‍ ടീമിന്റെ മുന്നേറ്റനിര പ്രീമിയര്‍ ലീഗിലെ ഏതു വമ്പന്‍ ടീമിനും വെല്ലുവിളിയാകുമെന്ന കാര്യത്തില്‍ സംശയമില്ല.

Story first published: Saturday, August 23, 2014, 8:04 [IST]
Other articles published on Aug 23, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+