Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തോല്‍വിക്കു പിന്നാലെ മെസ്സിയുടെ കൂട്ടുകാരി ആശുപത്രിയില്‍

ബ്യൂണസ് ഐറിസ്: കോപ്പ അമേരിക്ക ഫൈനലില്‍ ചിലിയോട് തോറ്റതിന്റെ വിഷമം മാറും മുന്‍പ് അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ കൂട്ടുകാരി ആശുപത്രിയില്‍. ബുധനാഴ്ചയാണ് മെസ്സിയുടെ പ്രിയപ്പെട്ടവള്‍ അന്റോണെല്ലാ റൊക്കൂസോയെ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കോപ്പ ടൂര്‍ണമെന്റിനു ശേഷം ജന്മനാടായ റൊസാരിയോയില്‍ വിശ്രമിക്കുകയായിരുന്നു മെസ്സിയും ഭാര്യയും. അവിടുത്തെ ആശുപത്രിയില്‍ തന്നെയാണ് കാമുകിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഗര്‍ഭിണിയായ അന്റോണല്ലയ്ക്ക് യൂറിന്‍ ഇന്‍ഫെക്ഷനാണ് ഡോക്ടര്‍മാര്‍ അറിയിച്ചു. അന്റോണെല്ലോ ഇപ്പോള്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.

lionel-messi-current-girlfriend-antonella-roccuzzo

അന്‍ണെല്ലോയ്ക്കും മെസ്സിക്കും തിയാഗോ എന്നു പേരുള്ള രണ്ടുവയസുകാരനായ മകനുണ്ട്. കോപ്പ അമേരിക്ക കാണാനായി കുടുംബ സമേതം ചിലിയിലെത്തിയിരുന്നു. കോപ്പയുടെ ഫൈനലില്‍ ചിലിയോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അവിടെവെച്ച് മെസ്സിയുടെ കുടുംബത്തിന് നേരെ ഒരു സംഘം ചിലി ആരാധകര്‍ ആക്രമണം നടത്തിയിരുന്നു.

യൂറോപ്പില്‍ അടുത്തമാസം പുതിയ ഫുട്‌ബോള്‍ സീസണ്‍ ആരംഭിക്കുന്നതോടെ മെസ്സിയും കുടുംബവും സ്‌പെയിനിലേക്ക് പോകും. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മെസ്സി ഒരിക്കല്‍ക്കൂടി ലോക ഫുട്‌ബോളര്‍ പട്ടം കരസ്ഥമാക്കുമെന്നുറപ്പാണ്. മെസ്സിയുടെ മികവിലാണ് ബാഴ്‌സലോണ കഴിഞ്ഞ സീസണില്‍ നാലു കിരീടങ്ങള്‍ സ്വന്തമാക്കിയത്.

Story first published: Thursday, July 9, 2015, 9:23 [IST]
Other articles published on Jul 9, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+