ഡേവിഡ് ബെക്കാം ഇപ്പോള്‍ 'ടാക്‌സി ഡ്രൈവര്‍'
ലണ്ടന്‍: മക്കളെ ഇത്രമേല്‍ സ്‌നേഹിക്കുന്ന അച്ഛന്‍മാര്‍ ഫുട്‌ബോള്‍ സെലിബ്രിറ്റികളില്‍ അപൂര്‍വമായിരിക്കും. ഒന്നോ രണ്ടോ മക്കളാകും മുന്‍പേ വിവാഹ മോചനം കഴിയുന്നതോടെ പിന്നീട് അമ്മമാരുടെ ചുമലിലാകും മിക്ക കുട്ടികളുടെയും ഭാവി. എന്നാല്‍ ഭാര്യയും ഭര്‍ത്താവും ലോകമറിയുന്ന സെലിബ്രിറ്റികളായിരുന്നിട്ടും കുടുംബ ജീവതത്തില്‍ താളപ്പിഴകളില്ലാതെ കൊണ്ടുപോകാന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാമിന് കഴിയുന്നു.
നാലു മക്കളുടെ പിതാവായ ബെക്കാം പറയുന്നു താനിപ്പോള്‍ നഗരത്തിലെ ഏറ്റവും തിരക്കേറിയ ടാക്‌സി ഡ്രൈവര്‍മാരിലൊരാളാണെന്ന്. 2012-13 സീസണില്‍ ഫുട്‌ബോള്‍ ലോകത്തുനിന്നും ബൂട്ടഴിച്ച ബെക്കാം ഇപ്പോള്‍ ഏതാണ്ട് മുഴുവന്‍ സമയവും കുടുംബത്തോടൊപ്പമാണ്. ഫുട്‌ബോള്‍ തിരക്കിനിടയില്‍ മക്കള്‍ക്ക് നല്‍കാനാകാത്ത സ്‌നേഹം മുഴുവന്‍ തിരിച്ചു നല്‍കുകയാണെന്നും ബെക്കാം പറയുന്നു.

നാലുമക്കളെയും സ്‌കൂളിലയക്കുകയും കൊണ്ടുവരികയും ചെയ്യുന്നത് ഇപ്പോള്‍ ബെക്കാം ആണ്. രാവിലെയും വൈകിട്ടും 3 മണിക്കൂറോളം നേരം ഇതിനായി മാറ്റിവെക്കുന്നുണ്ടെന്ന് ബെക്കാം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ബ്രൂക്‌ലിന്‍ ജോസഫ്, റോമിയോ ജെയിംസ്, ക്രൂസ് ഡേവിഡ്, ഹാര്‍പ്പര്‍ സെവന്‍ എന്നിവരാണ് ബെക്കാമിന്റെ മക്കള്‍.
നാലുപേരും നാല് സ്‌കൂളുകളിലായാണ് പഠനം. രാവിലെ നാലുപേരെയും സ്‌കൂളില്‍ ഡ്രോപ് ചെയ്യുമ്പോഴേക്കും ഒന്നരമണിക്കൂര്‍ കഴിയും. പിന്നീട് ഉച്ചവരെ സ്‌കൂള്‍ ഉള്ള മകളെ കൊണ്ടുവരണം. വൈകിട്ട് മറ്റു കുട്ടികളെയും. ജീവിതം ഇപ്പോള്‍ ശരിക്കും രസകരമാണെന്നാണ് ബെക്കാമിന്റെ അഭിപ്രായം. ഫുട്‌ബോള്‍ ലോകത്തുനിന്നും വിരമിച്ചെങ്കിലും ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന കായിക താരങ്ങളില്‍ ഒരാള്‍ ബെക്കാം ആണ്. അത്രയ്ക്കുണ്ട് പരസ്യവിപണിയില്‍ മുന്‍ ഇംഗ്ലീഷ് താരത്തിന്റെ മൂല്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications