Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളിക്കാരെ മര്‍ദ്ദിച്ചു; റൊണാള്‍ഡോയ്ക്ക് 3 കളികളില്‍ വിലക്ക്

മാഡ്രിഡ്: ലോകത്തെ ഒന്നാംകിട ഫുട്‌ബോള്‍താരമാണെങ്കിലും കളിക്കളത്തിലെ അഭിനയത്തിനും ബലപ്രയോഗത്തിനും റയല്‍ മാഡ്രിഡിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ മുന്നിലാണ്. കളിക്കളത്തിനകത്ത് അമാന്യമായി പെരുമാറിയതിന് റഫറിയുടെ മാര്‍ച്ചിങ് ഓര്‍ഡര്‍ പലപ്പോഴും സൂപ്പര്‍താരത്തിന് ലഭിച്ചിട്ടുമുണ്ട്. ഏറ്റവും ഒടുവിലായി ലാലീഗയില്‍ കഴിഞ്ഞദിവസം കോര്‍ഡോബ മത്സരത്തിനിടെ രണ്ട് എതിര്‍ കളിക്കാരെ മര്‍ദ്ദിച്ചതിന് റൊണാള്‍ഡോയ്ക്ക് റഫറി ചുവപ്പുകാര്‍ഡ് നല്‍കി. കൂടാതെ മൂന്നു കളികളില്‍ നിന്നും വിലക്കും ലഭിച്ചു.

സംഭവം വിവാദമായതോടെ ട്വിറ്ററിലൂടെ റൊണാള്‍ഡോ തന്റെ മോശം പെരുമാറ്റത്തിന് മാപ്പു പറഞ്ഞു. ഗോള്‍ നേടാനുള്ള ശ്രമത്തിനിടെയായിരുന്നു റൊണാള്‍ഡോയുടെ അക്രമം. എതിര്‍താരമായ എഡിബറിനെ തൊഴിച്ചിട്ട റൊണാള്‍ഡോ ചോദ്യം ചെയ്ത എഞ്ജല്‍ ക്രെസ്‌പോയുടെ മുഖത്തടിക്കുകയും ചെയ്തു. ഇതോടെ രണ്ടാമതൊന്നാലോചിക്കാതെ റഫറി ചുവപ്പു കാര്‍ഡു കാണിക്കുകയായിരുന്നു.

ronaldo-ghana

മത്സരത്തില്‍ ദുര്‍ബലരായ കോര്‍ഡോബയോട് 2-1 എന്ന സ്‌കോറിന് കഷ്ടിച്ചാണ് റയല്‍ രക്ഷപ്പെട്ടത്. കളിക്കുശേഷം അച്ചടക്ക സമതി സംഭവം നിരീക്ഷിച്ചശേഷമാണ് 3 കളികളില്‍ നിന്നും താരത്തെ വിലക്കാന്‍ തീരുമാനിച്ചത്. റൊണാള്‍ഡോ ഇല്ലാത്ത റയല്‍മാഡ്രിഡിന് അടുത്ത മൂന്നുകളികളും ഇതോടെ നിര്‍ണായകമായി.

ഇത് ഒന്‍പതാം തവണയാണ് റൊണാള്‍ഡോ ചുവപ്പുകാര്‍ഡ് കാണുന്നത്. റൊണാള്‍ഡോയുടെ കളിക്കളത്തിലെ പെരുമാറ്റം നേരത്തെ തന്നെ ഫുട്‌ബോള്‍ നിരീക്ഷകരുടെ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. ഫുട്‌ബോളില്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് സൂക്ഷിക്കാത്ത കളിക്കാരനെന്ന പേരുദോഷവും ക്രിസ്റ്റിയാനോയ്ക്കുണ്ട്. മൂന്നു കളികളില്‍ വിലക്കു ലഭിച്ചെങ്കിലും റൊണാള്‍ഡോയുടെ വിലക്ക് നീക്കണമെന്ന് കാട്ടി റയല്‍ മാഡ്രിഡ് അപ്പീല്‍ നല്‍കിയിട്ടുണ്ട്.

Story first published: Monday, January 26, 2015, 8:14 [IST]
Other articles published on Jan 26, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+