Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരം: ബ്രസീലിനും ചിലിക്കും ഉറുഗ്വേക്കും ജയം

സാവോപോളോ: 2022ലെ ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിനായുള്ള ദക്ഷിണ അമേരിക്കാ യോഗ്യതാ മത്സരത്തില്‍ കരുത്തരായ ബ്രസീലിന് ജയം. വെനസ്വേലയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീല്‍ പരാജയപ്പെടുത്തിയത്. പരിക്കേറ്റ നെയ്മറിന്റെ അഭാവത്തില്‍ ഗബ്രിയേല്‍ ജീസസും റോബര്‍ട്ടോ ഫിര്‍മിനോയും റിച്ചാര്‍ലിസനും ബ്രസീലിന്റെ മുന്നേറ്റ നിരയെ നയിച്ചു. 4-3-3 ഫോര്‍മേഷന്‍ പിന്തുടര്‍ന്ന ബ്രസീലിനെ അതേ ഫോര്‍മേഷനിലാണ് വെനസ്വേല നേരിട്ടത്. ബ്രസീലിന്റെ താരനിരയെ പിടിച്ചുകെട്ടുന്ന മികച്ച പ്രതിരോധം വെനസ്വേല കാഴ്ചവെച്ചെങ്കിലും 67ാം മിനുട്ടില്‍ റോബര്‍ട്ടോ ഫിര്‍മിനോ ബ്രസീലിനായി വലകുലുക്കുകയായിരുന്നു. ഹെഡ്ഡറിലൂടെ ബോക്‌സിനടുത്തേക്കെത്തിയ പന്തിനെ മനോഹര ടെച്ചിലൂടെ ഫിര്‍മിനോ വലയിലാക്കുകയായിരുന്നു. 73 ശതമാനം പന്തടക്കത്തില്‍ നിന്ന് മുന്നിട്ട് നിന്ന് നാലിനെതിരേ 11 ഗോള്‍ശ്രമം നടത്തിയിട്ടും ഒരു ഗോള്‍ മാത്രമെ ബ്രസീലിന് നേടാനായുള്ളു എന്നത് വെനസ്വേലയുടെ പ്രതിരോധ മികവിനെ എടുത്തുകാട്ടുന്നു. തുടര്‍ച്ചയായ മൂന്നാം മത്സരവും വിജയിച്ച ബ്രസീലാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. രണ്ട് ജയവും ഒരു സമനിലയും നേടിയ അര്‍ജന്റീനയാണ് രണ്ടാം സ്ഥാനത്ത്.

brazil

മറ്റൊരു മത്സരത്തില്‍ ചിലി പെറുവിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. 4-2-3-1 ഫോര്‍മേഷനിലാണ് ഇരു ടീമും ഇറങ്ങിയത്. 20ാം മിനുട്ടില്‍ ആര്‍ടുറോ വിദാലിന്റെ ഗോളിലൂടെ ചിലി അക്കൗണ്ട് തുറന്നപ്പോള്‍ 35ാം മിനുട്ടില്‍ വീണ്ടും വിദാല്‍ തന്നെ ചിലിക്കായി ലക്ഷ്യം കണ്ടു. 51 ശതമാനം പന്തടക്കത്തില്‍ പെറുവാണ് മുന്നിട്ട് നിന്നതെങ്കിലും എട്ടിനെതിരേ 10 ഗോള്‍ശ്രമവുമായി ആക്രമണത്തില്‍ ചിലി മുന്നിട്ട് നിന്നു. ആദ്യ രണ്ട് മത്സരത്തില്‍ ഒരു സമനിലയും തോല്‍വിയും വഴങ്ങിയ ചിലിയുടെ ആദ്യ ജയമാണിത്. പെറും കളിച്ച മൂന്ന് മത്സരത്തിലും പരാജയപ്പെട്ടു.

മറ്റൊരു മത്സരത്തില്‍ കരുത്തരായ കൊളംബിയയെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് ഉറുഗ്വേ തോല്‍പ്പിച്ചു. 4-3-3 ഫോര്‍മേഷന്‍ കൊളംബിയ പിന്തുടര്‍ന്നപ്പോള്‍ 4-4-2 ഫോര്‍മേഷനിലാണ് ഉറുഗ്വേ ഇറങ്ങിയത്. സുവാരസും കവാനിയും ചേര്‍ന്ന് ഉറുഗ്വേയുടെ മുന്നേറ്റ നിരയെ നയിച്ചപ്പോള്‍ ഹാമേഷ് റോഡ്രിഗസില്‍ പ്രതീക്ഷ വെച്ചായിരുന്നു കൊളംബിയയുടെ മുന്നേറ്റം. അഞ്ചാം മിനുട്ടില്‍ എഡിന്‍സന്‍ കവാനി ഉറുഗ്വേയെ മുന്നിലെത്തിച്ചു. 54ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ ലൂയിസ് സുവാരസ് ലീഡുയര്‍ത്തിയപ്പോള്‍ ഗബ്രിയേല്‍ ന്യൂനസ് റിബീറോ ഉറുഗ്വേയ്ക്കായി മൂന്നാം ഗോള്‍ നേടി. 63 ശതമാനം പന്തടക്കത്തിലും 6നെതിരേ 11 ഗോള്‍ശ്രമവുമായി ആക്രമണത്തിലും മുന്നിട്ട് നില്‍ക്കാന്‍ കൊളംബിയ്ക്ക് സാധിച്ചെങ്കിലും ഗോളടിക്കാന്‍ മറന്ന് പോയി. രണ്ട് ജയവും ഒരു തോല്‍വിയും നേടിയ ഉറുഗ്വേ നാലാം സ്ഥാനത്താണ്. ഓരോ ജയവും തോല്‍വിയും സമനിലയും നേടിയ കൊളംബിയ ഏഴാം സ്ഥാനത്തും.

Story first published: Saturday, November 14, 2020, 10:57 [IST]
Other articles published on Nov 14, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+