Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് യോഗ്യത: ഉറുഗ്വേയെ തകര്‍ത്ത് ബ്രസീല്‍, അര്‍ജന്റീനയ്ക്കും ജയം, ചിലിക്ക് തോല്‍വി

ലിമ: 2022ലെ ഖത്തര്‍ ലോകകപ്പിനായുള്ള യോഗ്യതാ പോരാട്ടങ്ങളില്‍ അര്‍ജന്റീനയ്ക്കും ബ്രസീലിലും തകര്‍പ്പന്‍ ജയം. കരുത്തരായ ബ്രസീല്‍ ഉറുഗ്വേയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് തോല്‍പ്പിച്ചത്. പരിക്കേറ്റ നെയ്മറിന്റെ അഭാവത്തില്‍ റിച്ചാര്‍ലിസന്‍, റോബര്‍ട്ടോ ഫിര്‍മിനോ, ഗബ്രിയേല്‍ ജീസസ് എന്നിവരെ മുന്നില്‍ നിര്‍ത്തി 4-3-3 ഫോര്‍മേഷനില്‍ ബ്രസീല്‍ ബൂട്ടണിഞ്ഞപ്പോള്‍ 4-4-2 ഫോര്‍മേഷനിലാണ് ഉറുഗ്വേ കളത്തിലിറങ്ങിയത്. 33ാം മിനുട്ടില്‍ ജീസസിന്റെ അസിസ്റ്റില്‍ അര്‍തുര്‍ ബ്രസീലിന് ലീഡ് സമ്മാനിച്ചപ്പോള്‍ 45ാം മിനുട്ടില്‍ റിച്ചാര്‍ലിസന്‍ ബ്രസീലിനായി രണ്ടാം ഗോള്‍ നേടി.

71ാം മിനുട്ടില്‍ ഉറുഗ്വേയുടെ എഡിന്‍സന്‍ കവാനി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയി. 77ാം മിനുട്ടില്‍ കേസേഴ്‌സ് ഉറുഗ്വേയ്ക്ക് വേണ്ടി വലകുലുക്കിയെങ്കിലും വാര്‍ പരിശോധനയില്‍ ഗോള്‍ ഓഫ് സൈഡ് വിധിച്ചു. 59 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ബ്രസീല്‍ അഞ്ചിനെതിരേ ആറ് ഗോള്‍ശ്രമമാണ് നടത്തിയത്. കളിച്ച നാല് മത്സരവും ജയിച്ച ബ്രസീലാണ് ദക്ഷിണ അമേരിക്കയില്‍ നിന്ന് യോഗ്യത നേടുന്നവരുടെ പട്ടികയില്‍ തലപ്പത്ത്.

brazilvsuruguay

മറ്റൊരു മത്സരത്തില്‍ ശക്തരായ അര്‍ജന്റീന പെറുവിനെ 2-0ന് തോല്‍പ്പിച്ചു. മാര്‍ട്ടിനസിനെയും മെസ്സിയെയും വജ്രായുധങ്ങളാക്കി 4-4-1-1 എന്ന വ്യത്യസ്ത ഫോര്‍മേഷനില്‍ അര്‍ജന്റീന ഇറങ്ങിയപ്പോള്‍ 4-2-3-1 ഫോര്‍മേഷനിലാണ് പെറു ബൂട്ടണിഞ്ഞത്. 17ാം മിനുട്ടില്‍ നിക്കോളാസ് ഇവാന്‍ ഗോണ്‍സാലസ് അര്‍ജന്റീനയ്ക്ക് ലീഡ് സമ്മാനിച്ചപ്പോള്‍ 28ാം മിനുട്ടില്‍ ലൗത്താറോ മാര്‍ട്ടിനെസാണ് രണ്ടാം ഗോള്‍ നേടിയത്. പന്തടക്കത്തില്‍ 52 ശമാനം പെറും മുന്നിട്ട് നിന്നപ്പോള്‍ 10നെതിരേ 13 ഗോള്‍ശ്രമവുമായി അര്‍ജന്റീന ഗോള്‍ശ്രമത്തില്‍ കൈയടി നേടി. പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ അര്‍ജന്റീനയുള്ളത്.

argentinavsperu

മറ്റൊരു മത്സരത്തില്‍ കൊളംബിയയെ 6-1ന് ഇക്വഡോര്‍ തകര്‍ത്തു. ഏഴാം മിനുട്ടില്‍ റോബര്‍ട്ട് അര്‍ബോലിഡ ഇക്വഡോറിന്റെ സ്‌കോര്‍ബോര്‍ഡ് തുറന്നപ്പോള്‍ 9ാം മിനുട്ടില്‍ മിന ഡില്‍ഗാഡോ,32ാം മിനുട്ടില്‍ മിക്കല്‍ സ്റ്റീവീന്‍ എസ്ട്രാഡ മാര്‍ട്ടിനസ്,39ാം മിനുട്ടില്‍ സേവ്യര്‍ അരീഗ,78ാം മിനുട്ടില്‍ ഗോണ്‍സാലോ പ്ലാറ്റ,ഇഞ്ചുറി ടൈമില്‍ പെര്‍വിസ് എസ്റ്റുപിനാന്‍ എന്നിവര്‍ ഇക്വഡോറിനായി വലകുലുക്കിയപ്പോള്‍ കൊളംബിയയുടെ ആശ്വാസ ഗോള്‍ 46ാം മിനുട്ടില്‍ പെനാല്‍റ്റി വലയിലാക്കി ഹാമേഷ് റോഗ്രിഗസാണ് നേടിയത്. മറ്റ് മത്സരങ്ങളില്‍ ചിലിയെ 2-1ന് വെനസ്വേല തോല്‍പ്പിച്ചപ്പോള്‍ ബൊളീവിയ പരാഗ്വെ മത്സരം 2-2 സമനിലയില്‍ അവസാനിച്ചു.

Story first published: Wednesday, November 18, 2020, 11:43 [IST]
Other articles published on Nov 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+