For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരം: അര്‍ജന്റീനയെ സമനിലയില്‍ തളച്ച് പരാഗ്വെ

ബ്യൂണസ്‌ഐറിസ്: ദക്ഷിണ അമേരിക്ക ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കരുത്തരായ അര്‍ജന്റീനയ്ക്ക് സമനില പൂട്ട്. പരാഗ്വെയാണ് അര്‍ജന്റീനയെ 1-1 സമനിലയില്‍ തളച്ചത്. മാര്‍ട്ടിനസിനെ കുന്തമുനയാക്കി 3-4-2-1 ഫോര്‍മേഷനില്‍ അര്‍ജന്റീന ഇറങ്ങിയപ്പോള്‍ 4-3-3 ഫോര്‍മേഷനാണ് പരാഗ്വെ പിന്തുടര്‍ന്നത്. അര്‍ജന്റീനയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ലീഡെടുത്ത് പരാഗ്വെ കരുത്ത് കാട്ടി. 21ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി ഏഞ്ചല്‍ റൊമീറോയാണ് പരാഗ്വെയെ മുന്നിലെത്തിച്ചത്.

41ാം മിനുട്ടില്‍ നിക്കോളാസ് ഇവാന്‍ ഗോണ്‍സാലസാണ് അര്‍ജന്റീനയ്ക്കായി സമനില ഗോള്‍ നേടിയത്. 58ാം മിനുട്ടില്‍ ലയണല്‍ മെസ്സി അര്‍ജന്റീനയ്ക്കായി വലകുലുക്കിയെങ്കിലും വാര്‍ പരിശോധനയില്‍ ഫൗളാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഗോള്‍ നിഷേധിക്കപ്പെട്ടു. പിന്നീടുള്ള അര്‍ജന്റീനയുടെ ശ്രമങ്ങളെല്ലാം മികച്ച പ്രതിരോധം തീര്‍ത്ത് പരാഗ്വെ തടുത്തതോടെ സമനിലയോടെ മെസ്സിക്കും സഹതാരങ്ങള്‍ക്കും കളം വിടേണ്ടി വന്നു. ഇടവേളയ്ക്ക് ശേഷം ഏഞ്ചല്‍ ഡി മരിയ അര്‍ജന്റീനയ്ക്കായി കളത്തിലിറങ്ങിയെങ്കിലും കാര്യമായൊന്നും ചെയ്യാനായില്ല.

argentinavsparaguay

68 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന അര്‍ജന്റീന 6നെതിരേ 15 ഗോള്‍ശ്രമമാണ് നടത്തിയത്. എന്നാല്‍ വിജയം മാത്രം നേടാനായില്ല. ആദ്യ രണ്ട് മത്സരവും ജയിച്ച അര്‍ജന്റീനയുടെ ആദ്യ സമനിലയാണിത്. 3 മത്സരത്തില്‍ നിന്ന് 7 പോയിന്റുമായി അര്‍ജന്റീനയാണ് പോയിന്റ് പട്ടികയില്‍ തലപ്പത്ത്. ബൊളീവിയയേയും ഇക്വഡോറിനെയുമാണ് നേരത്തെ അര്‍ജന്റീന തോല്‍പ്പിച്ചത്. മൂന്ന് മത്സരത്തില്‍ രണ്ട് സമനിലയും ഒരു ജയവും നേടിയ പരാഗ്വെ നാലാം സ്ഥാനത്തുമാണ്.

മറ്റൊരു ആവേശകരമായ മത്സരത്തില്‍ ഇക്വഡോര്‍ ബൊളീവിയയെ 3-2ന് തോല്‍പ്പിച്ചു. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ട് നിന്ന് ശേഷമാണ് ബൊളീവിയ കളി കൈവിട്ടത്. ഇരു ടീമും 4-2-3-1 ഫോര്‍മേഷനിലാണ് കളത്തിലിറങ്ങിയത്. 37ാം മിനുട്ടില്‍ ജുവാന്‍ ആര്‍സിയുടെ ഗോളില്‍ ബൊളീവിയ മുന്നിലെത്തിയപ്പോള്‍ 46ാം മിനുട്ടില്‍ ജൂലിയോ കെയ്‌സീഡോ ലാസ്ട്ര ഇക്വഡോറിന് സമനില സമ്മാനിച്ചു.

55ാം മിനുട്ടില്‍ മെന ഡില്‍ഗാഡോയുടെ ഗോളില്‍ ഇക്വഡോര്‍ ലീഡെടുത്തപ്പോള്‍ 60ാം മിനുട്ടില്‍ മാഴ്‌സലോണ മാര്‍ട്ടിനസ് ബൊളീവിയക്ക് സമനില സമ്മാനിച്ചു. വിജയ ഗോളിനായി പിന്നീട് നടന്ന വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 88ാം മിനുട്ടില്‍ ഇക്വഡോറിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. കാര്‍ലോസ് ഗ്രൂയീസോ ലക്ഷ്യം തെറ്റാതെ പന്ത് വലയിലാക്കി ഇക്വഡോറിന് വിജയം സമ്മാനിക്കുകയായിരുന്നു.

Story first published: Friday, November 13, 2020, 9:55 [IST]
Other articles published on Nov 13, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+