Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്പാനിഷ് ലാ ലിഗ ആര് നേടും? ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിക്ക് എല്‍ ക്ലാസികോ കാണുക, റയലോ ബാഴ്‌സയോ..

മാഡ്രിഡ്: സ്‌പെയ്‌നില്‍ എല്‍ക്ലാസികോ പോരാട്ടം നാളെ. റയല്‍മാഡ്രിഡും ബാഴ്‌സലോണയും ഏറ്റുമുട്ടുന്ന സൂപ്പര്‍ പോരാട്ടം ആഗോള ഹിറ്റാണ്. ഇത്തവണ ലീഗ് സീസണില്‍ ജേതാവിനെ തീരുമാനിക്കാന്‍ പോകുന്നത് ഈ മത്സരമാണെന്ന് പറയാം.

റയല്‍ തന്നെയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത്. 31 മത്സരങ്ങളില്‍ 75 പോയിന്റാണ് സിനദിന്‍ സിദാന്റെ ടീമിനുളളത്. ബാഴ്‌സ ഒരു മത്സരം അധികം കളിച്ചിട്ടുണ്ട്. 32 മത്സരങ്ങളില്‍ 72 പോയിന്റാണ് ബാഴ്‌സക്കുള്ളത്. ഞായറാഴ്ച നടക്കുന്ന ഉഗ്രന്‍ പോരില്‍ ബാഴ്‌സയാണ് ജയിക്കുന്നതെങ്കില്‍ പോയിന്റ് നില തുല്യമാകും. ഇതോടെ, ലാ ലിഗയിലെ ആവേശം ഇരട്ടിയാകും. അപ്പോഴും റയലിന് ഒരു മത്സരം കുറവാണ് കളിച്ചതെന്ന ആനുകൂല്യം നിലനില്‍ക്കും. അതേ സമയം, റയല്‍ ഹോം ഗ്രൗണ്ടില്‍ ജയിച്ചാല്‍ ലാ ലിഗ ഏകപക്ഷീയമായി മാറും. ആറ് പോയിന്റിന്റെ ലീഡുമായി ഒന്നാം സ്ഥാനം ഭദ്രമാക്കുന്ന റയലിന് ശേഷിക്കുന്ന മത്സരങ്ങളിലും ആത്മവിശ്വാസത്തോടെ ജയിച്ചു കയറാന്‍ സാധിക്കും.

barcamadrid

2012ന് ശേഷം ആദ്യ ലാ ലിഗ കിരീടം ലക്ഷ്യമിടുന്ന റയല്‍ മാഡ്രിഡ് നിരയില്‍ വിംഗര്‍ ഗാരെത് ബെയില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പേശീവലിവിനെ തുടര്‍ന്ന് ബെയ്‌ലിന് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കളിക്കാന്‍ സാധിച്ചിരുന്നില്ല.

ബാഴ്‌സലോണ നെയ്മറെ കൂടാതെയാണ് ഇറങ്ങുക. ഏപ്രില്‍ എട്ടിന് മലാഗക്കെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ടതിന്റെ സസ്‌പെന്‍ഷനിലാണ് നെയ്മര്‍. ഇതിനെതിരെ ബാഴ്‌സ അപ്പീല്‍ നല്‍കിയിട്ടുണ്ട്. സീസണില്‍ ഒമ്പത് ലാ ലിഗ ഗോളുകളും പത്ത് അസിസ്റ്റുകളും നടത്തിയ നെയ്മര്‍ 26 മത്സരങ്ങളിലും ബാഴ്‌സയുടെ നെടുംതൂണായിരുന്നു.

ലാ ലിഗയില്‍ ഞായറാഴ്ച മത്സരങ്ങള്‍

റയല്‍ മാഡ്രിഡ് - ബാഴ്‌സലോണ (സോണി ഇ എസ് പി എന്‍ എച്ച് ഡി, ഞായര്‍ രാത്രി 12.00)

റയല്‍ സോസിഡാഡ് - ഡിപ്പോര്‍ട്ടീവോ

സെല്‍റ്റ വിഗോ - റയല്‍ ബെറ്റിസ്

ലാസ് പല്‍മാസ് - അലാവ്‌സ്

Story first published: Saturday, April 22, 2017, 11:12 [IST]
Other articles published on Apr 22, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+