വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫുട്ബോള്‍ ട്രാന്‍സ്ഫര്‍ വിപണി അടച്ചു, ഓബ, ജിറൂഡ്, മൗറ...നേട്ടമുണ്ടാക്കി പ്രമുഖ ടീമുകള്‍

ക്ലബ്ബ് റെക്കോര്‍ഡ് തുകയ്ക്ക് ഓബമെയാങ് ആഴ്‌സനലില്‍

By Manu

ലണ്ടന്‍: യൂറോപ്പില്‍ താരങ്ങളെ വാങ്ങുവാനും വില്‍ക്കാനുമുള്ള അവസരത്തിനായി ക്ലബ്ബുകള്‍ക്ക് ഇനി കാത്തിരിക്കണം. ട്രാന്‍സ്ഫര്‍ വിപണി ജനുവരി 31ന് രാത്രിയോടെ അടച്ചതോടെയാണിത്. പല പ്രമുഖ ടീമുകളും ഇത്തവണത്തെ ട്രാന്‍സ്ഫര്‍ സീസണില്‍ നേട്ടമുണ്ടാക്കി. അവസാനദിനം, അവസാന മണിക്കൂറുകളില്‍ ചില താരങ്ങളുടെ കൈമാറ്റവും ഇത്തവണ കണ്ടു.

1

ബൊറൂസ്യ ഡോട്മുണ്ടിന്റെ ഗോള്‍മെഷീന്‍ പിയറിക് എമെറിക് ഓബമെയാങിനെ ആഴ്‌സനല്‍ സ്വന്തമാക്കിയപ്പോള്‍ ഒലിവര്‍ ജിറൂഡിനെ ആഴ്‌സനലില്‍ നിന്നും ചെല്‍സി തങ്ങളുടെ തട്ടകത്തിലെത്തിച്ചു. ക്ലബ്ബ് റെക്കോര്‍ഡ് തുകയായ 56 മില്ല്യണ്‍ യൂറോയ്ക്കാണ് ഓബമെയാങ് ഗണ്ണേഴ്‌സിലേക്ക് ചേക്കേറിയത്. ജിറൂഡിനു വേണ്ടി ചെല്‍സി ചെലവിട്ടത് 18 മില്ല്യണ്‍ യൂറോയാണ്. ഓബമെയാങിനെ ആഴ്‌സനലിനു വിട്ടുകൊടുക്കേണ്ടി വന്ന ടോട്ടനം പകരം ചെല്‍സി സ്‌ട്രൈക്കര്‍ മിക്കി ബത്ഷുവായിയെ സീസണ്‍ അവസാനിക്കുന്നതു വരെ വായ്പയില്‍ ഡോട്മുണ്ട് സ്വന്തമാക്കി.

2

പിഎസ്ജിയുടെ ബ്രസീലിയന്‍ പ്ലേമേക്കര്‍ ലൂക്കാസ് മൗറയെ ടോട്ടനം ഹോട്‌സ്പര്‍ കൈക്കലാക്കി. 23 മില്ല്യണ്‍ യൂറോയാണ് സ്പര്‍സിനു ചെലവായത്. മാഞ്ചസ്റ്റര്‍ സിറ്റി ഡിഫന്‍ഡര്‍ ഏലിയാക്വിം മംഗാല സീസണ്‍ അവസാനിക്കുന്നതു വരെയെുള്ള വായ്പയില്‍ എവര്‍ട്ടനിലെത്തി. അതിലറ്റിക് ബില്‍ബാവോയുടെ ഫ്രഞ്ച് ഡിഫന്‍ഡര്‍ എയ്‌മെറിക് ലപോര്‍ട്ടെയെ മാഞ്ചസ്റ്റര്‍ സിറ്റി ടീമിലേക്ക കൊണ്ടുവന്നു. ഇതിനായി സിറ്റിക്കു നല്‍കേണ്ടിവന്നത് 57 മില്ല്യണ്‍ യൂറോയാണ്.

Story first published: Thursday, February 1, 2018, 11:31 [IST]
Other articles published on Feb 1, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X