വടകര:ലോക കപ്പ് ഫുട്ബോൾ മാതൃകയിൽ ഫുടബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു , റഷ്യയിൽ വെച്ച് നടക്കുന്ന ഫിഫ വേൾഡ് കപ്പ് മാതൃകയിൽ ചെരണ്ടത്തൂർ എം.എച്ച്.ഇ.എസ് കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റും,കോളേജ് യൂണിയനും സംയുക്തമായി മിനി വേൾഡ്
കപ്പ് ഫുട്ബോൾ ടൂർണ്ണമെന്റ് ഘടിപ്പിച്ചു.അർജന്റീന,ബ്രസീൽ,ഫ്രാൻസ്,ജർമ്മനി,ഈജിപ്ത്,ഇംഗ്ലണ്ട്,സ്പെയിൻ,പോർച്ചുഗൽ എന്നീ രാജ്യങ്ങളുടെ പേരിൽ ടീമുകൾ ഗ്രൗണ്ടിലിറങ്ങി.
ഫൈനൽ മത്സരത്തിൽ അർജന്റീന ഈജിപ്തിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ചാമ്പ്യൻ മാരായി.സ്കൂൾ ചെയർമാൻപ്രൊ:കെ.കെ.മഹമൂദ് മത്സര പരിപാടി ഉൽഘാടനം ചെയ്തു.പ്രിൻസിപ്പാൾ ഡോ:മുഹമ്മദ് അബ്ദുൾ ജമാൽ പതാക ഉയർത്തി.ഡോ:പി.പി.അബൂബക്കർ,വി.മുസ്തഫ,വി.എം.സുകേഷ്,സി.പി.സബീൽ,അക്തസ്,എം.കെ.മുർഷിത്,പി.കെ.വിജയൻ,സി.കെ.അമീർ സുഹൈൽ,റാസിഖ് എന്നിവർ പ്രസംഗിച്ചു.