നെയ്മര്‍ രക്ഷകനായി, പിഎസ്ജിക്ക് ജയം; ലാ ലീഗയില്‍ ജയത്തോടെ രണ്ടാം സ്ഥാനത്ത്
പാരീസ്: ഫ്രഞ്ച് ലീഗ് ഫുട്‌ബോളില്‍ സൂപ്പര്‍താരം നെയ്മറിന്റെ ഗോളില്‍ ജയം സ്വന്തമാക്കി പിഎസ്ജി. ലിയോണിനെതിരായ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ചാമ്പ്യന്മാരുടെ ജയം. സമനിലയിലേക്ക് നീങ്ങുകയായിരുന്ന മത്സരത്തിന്റെ 87-ാം മിനിറ്റിലായിരുന്നു നെയ്മറുടെ നിര്‍ണായക ഗോള്‍. കഴിഞ്ഞ മത്സരത്തിലും നെയ്മറുടെ ഗോളിലാണ് ടീം രക്ഷപ്പെട്ടത്. ഇതോടെ താരവുമായുള്ള അഭിപ്രായ ഭിന്നതകള്‍ മറികടക്കാനും ടീം മാനേജ്‌മെന്റിന് കഴിഞ്ഞു.
ലാ ലീഗയില്‍ തുടക്കം പാളിയെങ്കിലും ജയത്തോടെ റയല്‍ രണ്ടാം സ്ഥാനത്തെത്തി. കരുത്തരായ സെവിയ്യയെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് റയല്‍ പരാജയപ്പെടുത്തിയത്. 64-ാം മിനിറ്റില്‍ കരിം ബെന്‍സിമയായിരുന്നു ഗോള്‍ സ്‌കോറര്‍. ഇതോടെ 5 കളികളില്‍ നിന്നും റയല്‍ മാഡ്രിഡിന് 11 പോയന്റായി. ഇത്രയും മത്സരത്തില്‍നിന്നും 11 പോയന്റുള്ള അത്‌ലറ്റിക്കോ ബില്‍ബാവോ ആണ് ഗോള്‍ ശരാശരിയില്‍ ഒന്നാം സ്ഥാനത്ത്.

ലാ ലീഗയിലെ മറ്റു മത്സരങ്ങളില്‍ ഗെറ്റാഫെ 4-2ന് മല്ലോര്‍ക്കയെ തോല്‍പ്പിച്ചു. റയല്‍ സൊസൈഡാഡ്(3-1)എസ്പാനിയോള്‍, വലന്‍സിയ1-1ലെഗാനെസ്, അത്‌ലറ്റിക് ക്ലബ്ബ് 2-0 ആല്‍വെസ്. ഫ്രഞ്ച് ലീഗില്‍ റെന്നസും ലില്ലെയും ഓരോ ഗോള്‍വീതം നേടി സമനിലയില്‍ പിരിഞ്ഞു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റല്‍ പാലസും വോള്‍വസും ഓരോ ഗോള്‍വീതം നേടി. ഇറ്റാലിയന്‍ സീരി എ യില്‍ റോമ 2-1ന് ബൊളോഗനയെ തോല്‍പ്പിച്ചു. നാപ്പോളി 4-1ന് ലീസിനെയും പരാജയപ്പെടുത്തി. ഫിയോറന്റീന അറ്റ്‌ലാന്റ് മത്സരം 2 ഗോള്‍വീതം നേടി സമനിലയില്‍ പിരിഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications