Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം, ബാഴ്‌സലോണ സൂപ്പര്‍കപ്പ് ഫൈനലില്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബ്രൈറ്റനെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി. സ്വന്തം തട്ടകത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജയം. 44ാം മിനുട്ടില്‍ കെവിന്‍ ഡി ബ്രൂയിന്റെ അസിസ്റ്റില്‍ ഫില്‍ ഫോഡനാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയഗോള്‍ നേടിയത്. ഇഞ്ചുറി ടൈമില്‍ സിറ്റിക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചെങ്കിലും റഹിം സ്റ്റെര്‍ലിങ്ങിന് പന്ത് വലയിലെത്തിക്കാനായില്ല. സന്ദര്‍ശകരുടെ 3-4-2-1 ഫോര്‍മേഷനെ 4-3-3 ഫോര്‍മേഷനിലാണ് മാഞ്ചസ്റ്റര്‍ സിറ്റി നേരിട്ടത്. 65 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന സിറ്റി അഞ്ചിനെതിരേ 16 ഗോള്‍ശ്രമം നടത്തിയാണ് ഒരു ഗോള്‍ വലയിലെത്തിച്ചത്. 16 മത്സരത്തില്‍ നിന്ന് 32 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്താണ്.

അതേ സമയം കരുത്തരായ ടോട്ടനത്തെ ഫുല്‍ഹാം 1-1 സമനിലയില്‍ തളച്ചു. ടോട്ടനത്തിന് സ്വന്തം തട്ടകത്തിലാണ് സമനില കുരുക്ക് നേരിടേണ്ടി വന്നത്. 3-4-1-2 ഫോര്‍മേഷനില്‍ ഇറങ്ങിയ ഫുല്‍ഹാമിനെ 4-2-3-1 ഫോര്‍മേഷനിലാണ് ടോട്ടനം നേരിട്ടത്. 25ാം മിനുട്ടില്‍ ഹാരി കെയ്ന്‍ ടോട്ടനത്തിനായി വലകുലുക്കിയപ്പോള്‍ 74ാം മിനുട്ടില്‍ ഇവാന്‍ കവല്ലീറോയാണ് ഫുല്‍ഹാമിനായി ലക്ഷ്യം കണ്ടത്. 52 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്നത് ടോട്ടനം ആണെങ്കിലും 15 ഗോള്‍ശ്രമവുമായി ഇരു ടീമും ആക്രമണത്തില്‍ തുല്യത പുലര്‍ത്തി. 17 മത്സരത്തില്‍ നിന്ന് 30 പോയിന്റുള്ള ടോട്ടനം ആറാം സ്ഥാനത്താണ്.

സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബാഴ്‌സലോണ ഫൈനലില്‍ കടന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും 1-1 എന്ന നില തുടര്‍ന്നതോടെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ റയല്‍ സോസിഡാഡിനെ തോല്‍പ്പിച്ചാണ് ബാഴ്‌സയുടെ ഫൈനല്‍ പ്രവേശനം. ഇരു ടീമും 4-3-3 ഫോര്‍മേഷനില്‍ ഇറങ്ങിയ മത്സരത്തില്‍ 39ാം മിനുട്ടില്‍ ഫ്രന്‍കി ഡി ജോങ്ങിന്റെ ഗോളില്‍ ബാഴ്‌സലോണ ലീഡ് എടുത്തപ്പോള്‍ 51ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ മിക്കല്‍ ഒയ്‌സാബല്‍ റയല്‍ സോസിഡാഡിനെ ഒപ്പമെത്തിച്ചു.

barcelona

പിന്നീട് ഇരുകൂട്ടര്‍ക്കും ഗോളടിക്കാന്‍ സാധിക്കാതെ വന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഉസ്മാന്‍ ഡെംബല്ലെയും മിര്‍ലം പജാനിക്കും റിക്കാര്‍ഡ് പ്യൂഗും ബാഴ്‌സയ്ക്കായി ലക്ഷ്യം കണ്ടപ്പോള്‍ മിക്കല്‍ മെറീനോ,അഡ്‌നാം ജനൂസാജ് എന്നിവരാണ് സോസിഡാഡിനായി വലകുലുക്കിയത്. ഇതോടെ 3-2ന് ഷൂട്ടൗട്ടില്‍ ജയിച്ച ബാഴ്‌സ ഫൈനലിലോട്ടും ടിക്കറ്റെടുത്തു.

കോപ്പാ ഇറ്റാലിയയില്‍ യുവന്റസ് ക്വാര്‍ട്ടര്‍ ഫൈനലിലും പ്രവേശിച്ചു. ജിനോവയെ എക്‌സ്ട്രാ ടൈമില്‍ പരാജയപ്പെടുത്തിയാണ് യുവന്റസിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. രണ്ടാം മിനുട്ടില്‍ ഡിജാന്‍ കുലുസെസ്‌കി യുവന്റസിന്റെ അക്കൗണ്ട് തുറന്നപ്പോള്‍ 23ാം മിനുട്ടില്‍ അല്‍വാരോ മൊറാറ്റ രണ്ടാം ഗോള്‍ നേടി. 28ാം മിനുട്ടില്‍ ലിനാര്‍ട്ട് മാര്‍ട്ടന്‍ സൈബോറ ജിയോനെയ്ക്കായി ആദ്യ ഗോള്‍ നേടിയപ്പോള്‍ 74ാം മിനുട്ടില്‍ ഫിലിപ്പോ മിലിഗോനിയുടെ ഗോളില്‍ ജിയോനെ സമനില പിടിച്ചു. എക്‌സ്ട്രാ ടൈമില്‍ ഹംസ റാഫിയയുടെ ഗോളിലാണ് യുവന്റസ് വിജയം സ്വന്തമാക്കിയത്.

Story first published: Thursday, January 14, 2021, 10:37 [IST]
Other articles published on Jan 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+