For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മാഡ്രിഡ് നാട്ടങ്കത്തില്‍ സമനില; ക്രിസ്റ്റിയാനോ ഗോളില്‍ യുവന്റസ്, നെയമര്‍ മികവില്‍ പിഎസ്ജി

മാഡ്രിഡ്: സ്പാനിഷ് ലാ ലീഗയില്‍ റയല്‍ മാഡ്രിഡും അത്‌ലറ്റിക്കോ മാഡ്രിഡും തമ്മില്‍ നടന്ന മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. ഇരു ടീമുകള്‍ക്കും ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ നേടാനായില്ല. മറ്റൊരു മത്സരത്തില്‍ ബാഴ്‌സലോണ ഗെറ്റാഫയെ 2-0ത്തിന് തോല്‍പ്പിച്ചു. ലൂയിസ് സുവാരസ്(41), ജൂനിയര്‍ ഫിര്‍പോ(49) എന്നിവരാണ് ഗോള്‍ സ്‌കോറര്‍മാര്‍. മറ്റു മത്സരഫലങ്ങള്‍, അത്‌ലറ്റിക്(0-1)വലന്‍സിയ, ഗ്രാനാഡ(1-0)ലെഗാനെസ്. ലീഗില്‍ 7 മത്സരങ്ങളില്‍നിന്നും 15 പോയന്റുമായി റയല്‍ മാഡ്രിഡ് ആണ് മുന്നില്‍. ഗ്രനാഡയും അത്‌ലറ്റിക്കോ മാഡ്രിഡും 14 പോയന്റുമായി പിറകിലുണ്ട്. ബാഴ്‌സലോണ 13 പോയന്റുമായി നാലാം സ്ഥാനത്താണ്.

ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസ് ജയം കണ്ടെത്തി. ക്രിസ്റ്റിയാനോ റൊണാള്‍ഡോ(70) സ്‌കോര്‍ ചെയ്ത മത്സരത്തില്‍ 2-0 എന്ന നിലയില്‍ സ്പാലിനേയാണ് ചാമ്പ്യന്മാര്‍ വീഴ്ത്തിയത്. പിയാനിക്(45) ആണ് മറ്റൊരു ഗോള്‍ നേടിയത്. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ യുവന്റസിന് കഴിഞ്ഞു. മറ്റു കളികളില്‍ ഇന്റര്‍മിലാന്‍ സാംപ്‌ഡോറിയയേയും(3-1), അറ്റ്‌ലാന്റ(4-1)സസോളോയേയും തോല്‍പ്പിച്ചു. 6 കളികളില്‍നിന്നും 18 പോയന്റുമായി ഇന്റര്‍മിലാന്‍ ആണ് ഒന്നാം സ്ഥാനത്ത്. 16 പോയന്റുള്ള യുവന്റസ് രണ്ടാം സ്ഥാനത്താണ്.

realmadridvsathleticomadrid

ഫ്രഞ്ച് ലീഗില്‍ പിഎസ്ജി ജയം സ്വന്തമാക്കി. ബോര്‍ഡിയാക്‌സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ചാമ്പ്യന്മാര്‍ കീഴ്‌പ്പെടുത്തിയത്. 70-ാം മിനിറ്റില്‍ നെയ്മര്‍ ഗോള്‍ സ്‌കോര്‍ ചെയ്തു. മറ്റു കളികളില്‍ നാന്റെസ്(1-0)ലിയോണിനെ തോല്‍പ്പിച്ചു. മൊണാക്കോ 4-1ന് ബ്രെസ്റ്റിനേയും കീഴ്‌പ്പെടുത്തി. ഡിജോണ്‍2-1നാണ് റെമീസിനെ തോല്‍പ്പിച്ചത്. നൈസ്(1-1) ലില്ലെ മത്സരം സമനിലയില്‍ കലാശിച്ചു. ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്ക് 3-2ന് പഡെര്‍ബോണിനെ തോല്‍പ്പിച്ചു.

Story first published: Sunday, September 29, 2019, 13:59 [IST]
Other articles published on Sep 29, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+