For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കൊറോണ; അവധി കുടുംബത്തോടൊപ്പം ആഘോഷമാക്കി ഫുട്‌ബോള്‍ താരങ്ങള്‍

ലണ്ടന്‍: കൊറോണ വൈറസ് വ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അതിവേഗം വൈറസ് പടരുന്നത് മുന്‍നിര്‍ത്തിയാണ് താത്ക്കാലികമായി മത്സരങ്ങള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കായിക ലോകത്തെ കൊറോണ വൈറസ് നിശ്ചലമാക്കിയതോടെ താരങ്ങളെല്ലാം അവധിയിലാണ്. പല പ്രമുഖ താരങ്ങളും കൊറോണ നിരീക്ഷണത്തിലുമാണ്. മാര്‍ച്ച് അവസാനം വരെ ഫുട്‌ബോള്‍ ലീഗ് മത്സരങ്ങള്‍ക്ക് ഇടവേള നല്‍കിയ സാഹചര്യത്തില്‍ സൂപ്പര്‍ താരങ്ങള്‍ ഇപ്പോള്‍ എവിടെയാണെന്ന് നോക്കാം.

ഒട്ടുമിക്ക ഫുട്‌ബോള്‍ താരങ്ങളും കുടുംബത്തോടൊപ്പമാണുള്ളത്. അപ്രതീക്ഷിത ഒഴിവ് കുടുംബത്തോടൊപ്പം ചിലവഴിക്കുകയാണ് റയല്‍ നായകന്‍ സെര്‍ജിയോ റാമോസ്. സ്‌പെയിനിലെ തന്റെ വീട്ടില്‍ ശാരീരിക ക്ഷമത ഉയര്‍ത്തുന്നതിനുള്ള വ്യായാമത്തിലാണ് റാമോസ് ഉള്ളത്. ഇതിന്റെ ചിത്രങ്ങള്‍ താരം തന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പരിശീലനം വീട്ടില്‍ എന്ന കുറിപ്പോടെയാണ് റാമോസ് വ്യായാമത്തിന്റെ വീഡിയോ പുറത്തുവിട്ടത്. റയലിന്റെ ബാസ്‌ക്കറ്റ് ബോള്‍ താരത്തിന് കൊറോണ സ്ഥിരീകരിച്ചതോടെ റയല്‍ ഫുട്‌ബോള്‍ താരങ്ങളും നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം റയല്‍ ഫുട്‌ബോള്‍ ടീമിനൊപ്പം ബാസ്‌ക്കറ്റ് ബോള്‍ താരങ്ങള്‍ പരിശീലനം നടത്തിയിരുന്നു. ഇതാണ് ആശങ്കയ്ക്കിടയ്ക്കായിരിക്കുന്നത്. ബാസ്‌ക്കറ്റ്‌ബോള്‍ താരത്തിന് കൊറോണ സ്ഥീരികരിച്ചതിനാല്‍ത്തന്നെ അടുത്ത് ഇടപഴകിയ റയല്‍ ഫുട്‌ബോള്‍ താരങ്ങളിലേക്കും രോഗം പടരാനുള്ള സാധ്യതയുണ്ട്. ഇത് മുന്നില്‍ക്കണ്ടാണ് റയല്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് നിരീക്ഷണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇവര്‍ക്ക് ആവശ്യമായ സുരക്ഷ സഞ്ജമാണെന്നും ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നുമാണ് റയല്‍ മാനേജ്‌മെന്റ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

football

ആഴ്‌സണല്‍ പ്രതിരോധ താരം സ്‌കോട്രാന്‍ മുസ്തഫിയും വീട്ടില്‍ പരിശീലനത്തിലാണ്. ഇതിന്റെ വീഡിയോ താരവും പുറത്തുവിട്ടിട്ടുണ്ട്. റയലിലെ റാമോസിന്റെ സഹതാരം വാല്‍വര്‍ഡെയും കുടുംബത്തോടൊപ്പമാണുള്ളത്. തന്റെ എട്ട് മാസം പ്രായമായ കുഞ്ഞിനൊപ്പം വെയിലുകൊള്ളുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. പിഎസ്ജിയുടെ ബ്രസീല്‍ സ്‌ട്രൈക്കര്‍ നെയ്മറും ഇടവേളയെ ആനന്ദകരമാക്കുകയാണ്. നെയ്മര്‍ വീട്ടില്‍ പരിശീലനം നടത്തുന്ന വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.

നേരത്തെ കൊറോണ ബാധിതനെന്ന നിലയില്‍ അഭ്യൂഹം പ്രചരിച്ച യുവന്റസ് സ്‌ട്രൈക്കര്‍ പൗലോ ഡിബാല വീട്ടില്‍ ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലാണ്. കുടുംബത്തോടൊപ്പം ഭക്ഷണം ഉണ്ടാക്കുന്ന വീഡിയോയും ചിത്രങ്ങളും താരം പുറത്തുവിട്ടിട്ടുണ്ട്. ബയേണ്‍ മ്യൂണിക്ക് സ്‌ട്രൈക്കര്‍ ലെവന്‍ഡോസ്‌കിയും കുടുംബത്തോടൊപ്പമാണ്. മകളോടൊപ്പം കളിക്കുന്ന ചിത്രങ്ങള്‍ ലെവന്‍ഡോസ്‌കിയും ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. യുവന്റസിന്റെ ബ്രസീല്‍ താരം തന്റെ നായയോടൊപ്പം ഫുട്‌ബോള്‍ കളിക്കുന്ന വീഡിയോയയാണ് പുറത്തുവിട്ടത്. മറ്റൊരു യുവന്റസ് താരമായ മാത്തിസ് ഡി ലൈറ്റ് കാമുകിക്കൊപ്പമാണ്. ഇരുവരും ടേബില്‍ ടെന്നിസ് കളിക്കുന്ന ചിത്രവും വീഡിയോയും താരം പുറത്തുവിട്ടിട്ടുണ്ട്.

Story first published: Monday, March 16, 2020, 15:18 [IST]
Other articles published on Mar 16, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+