Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കേസുകളെ ബഞ്ചിലിരുത്തി' ചാവക്കാട്‌ കോടതിയില്‍ ഫുട്‌ബോള്‍ മത്സരം

തൃശൂര്‍: കേസുകളെ ബഞ്ചിലിരുത്തി' ചാവക്കാട്‌ കോടതി. ജഡജിയും വക്കീലന്മാരും കറുത്ത കോട്ട്‌ അഴിച്ചു മാറ്റി ഗ്രൗണ്ടിലിറങ്ങി. യുവര്‍ ഓണര്‍' വിളിയും ക്രോസ്‌ വിസ്‌താരങ്ങളും വാക്ക്‌ പോരും ആര്‍പ്പുവിളിയായി മാറി. ചാവക്കാട്‌ കോടതിക്ക്‌ പുതിയൊരനുഭവമായി പ്രതീകാത്മക ഫുട്‌ബോള്‍ ലോകകപ്പ്‌ മത്സരം. ആള്‍ ഇന്ത്യ ലോയേഴ്‌സ്‌ യൂണിയന്‍ ചാവക്കാട്‌ യൂണിറ്റിന്റെ നേതൃത്വത്തില്‍ ചാവക്കാട്‌ കോടതി അങ്കണത്തിലാണ്‌ പ്രതീകാത്മക ഫുട്‌ബോള്‍ ലോകകപ്പ്‌ മത്സരം സംഘടിപ്പിച്ചത്‌.


മത്സരം ചാവക്കാട്‌ സബ്ബ്‌ ജഡ്‌ജ്‌ കെ.എന്‍. ഹരികുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. ലോകകപ്പ്‌ പ്രവചന മത്സരം ചാവക്കാട്‌ മുന്‍സിഫ്‌ പി.എം. സുരേഷ്‌ ഉദ്‌ഘാടനം ചെയ്‌തു. ചാവക്കാട്‌ മജിസ്‌ട്രേറ്റ്‌ കെ.ബി. വീണ, അഡ്വ. കെ.ആര്‍. രജിത്‌കുമാര്‍, അഡ്വ. കെ. ജോബി ഡേവിഡ്‌, അഡ്വ. ബിജു വലിയപറമ്പില്‍, അഡ്വ. കെ.എസ്‌. ബിനോയ്‌, അഡ്വ. സിജു മുട്ടത്ത്‌, അഡ്വ. അക്‌തര്‍ അഹമ്മദ്‌, അഡ്വ. വി.എസ്‌. ശിവശങ്കരന്‍, അഡ്വ. ഷീജ സി. ജോസഫ്‌, അഡ്വ. ക്ലര്‍ക്ക്‌ അസോസിയേഷന്‍ ഭാരവാഹികളായ എ. വിനോദ്‌കുമാര്‍, ടി.ആര്‍. അജിത്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

chavakad

മുന്‍സിഫ്‌ കോടതി ടീം (ജര്‍മനി) വിന്നേഴ്‌സ്‌ ആയും ചാവക്കാട്‌ ബാര്‍ അസോസിയേഷന്‍ ടീം (സ്‌പെയിന്‍) റണ്ണേഴ്‌സ്‌ ആയും അഡ്വക്കറ്റ്‌ ക്ലര്‍ക്ക്‌ അസോസിയേഷന്‍ ( ബ്രസീല്‍) ലൂസേഴ്‌സ്‌ ആയും തെരഞ്ഞെടുക്കപ്പെട്ടു. വനിതാ മത്സരത്തില്‍ ബാര്‍ അസോസിയേഷന്‍ വനിതാ ടീം (ഇന്ത്യ) വിന്നേഴ്‌സ്‌ ആയും കോടതി വനിതാ ടീം (റഷ്യ) റണ്ണേഴ്‌സ്‌ ആയും വിജയിച്ചു. ജേതാക്കള്‍ക്ക്‌ ട്രോഫികള്‍ വിതരണം ചെയ്‌തു.


അവസാനം അര്‍ജന്റീന' ജയിച്ചു

തൃശൂര്‍: തൃശൂര്‍ അരിമ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന സൗഹൃദ മത്സരത്തില്‍ അര്‍ജന്റീന വിജയിച്ചു. അന്തിക്കാട്‌ ജനമൈത്രി പോലീസാണ്‌ അര്‍ജന്റീനയുടെ ജഴ്‌സിയണിഞ്ഞ്‌ മൈതാനത്തിറങ്ങിയത്‌. അരിമ്പൂര്‍ ഹൈസ്‌കൂളിലെ അധ്യാപകരുടെ നേതൃത്വത്തിലുള്ള ടീം ബ്രസീലിന്റെ ജഴ്‌സിയണിഞ്ഞു. മത്സരത്തില്‍ രണ്ടിനെതിരേ നാല്‌ ഗോളടിച്ച്‌ അര്‍ജന്റീന വിജയിച്ചു. ജനമൈത്രി പോലീസിന്‌ വേണ്ടി ഷാഫി, സുധീര്‍, സാബു എന്നിവര്‍ ഗോളുകളടിച്ചു. അരിമ്പൂരിന്‌ വേണ്ടി അനുകുട്ടന്‍, ഡെന്നി ജേക്കബ്ബ്‌ എന്നിവര്‍ ഗോളുകള്‍ നേടി.

അരിമ്പൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുജാത മോഹന്‍ദാസ്‌, അന്തിക്കാട്‌ പോലീസ്‌ എസ്‌.എച്ച്‌.ഒ. പി.കെ. മനോജ്‌കുമാര്‍ എന്നിവര്‍ വിജയികള്‍ക്ക്‌ സമ്മാനദാനം നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാ. ഫ്രാങ്കോ കവലക്കാട്ട്‌ മുഖ്യാതിഥിയായിരുന്നു. വിജയികളെ അനുമോദിക്കന്‍ ഇന്ത്യന്‍ താരം ഐ.എം. വിജയന്‍ എത്തിയിരുന്നു.

Story first published: Saturday, June 23, 2018, 16:59 [IST]
Other articles published on Jun 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+