പാരിസ്: ഫ്രഞ്ച് ലീഗില്‍ മൊണോക്കോയ്ക്ക് തോല്‍വി. കഴിഞ്ഞ സീസണില്‍ മോശം പ്രകടനം നടത്തിയ ടീമിന് ഇത്തവണയും കാലിടറുകയാണ്. മാര്‍സെല്ലെയോട് 4-3 എന്ന സ്‌കോറിനാണ് മൊണോക്കോ അടിപതറിയത്. ആദ്യ അഞ്ചു കളികളില്‍ ഒരു മത്സരംപോലും ജയിക്കാന്‍ മൊണോക്കോയ്ക്ക് കഴിഞ്ഞിട്ടില്ല. മറ്റൊരു മത്സരത്തില്‍ നാന്റെസ് റൈംസിനെ ഒരു ഗോളിന് തോല്‍പ്പിച്ചു.
ഇറ്റലിയില്‍ റോമ 4-2ന് സസ്സോളോയെ തോല്‍പ്പിച്ചു. മിലാന്‍ ഒരു ഗോളിന് വെറോണയെ പരാജയപ്പെടുത്തിയപ്പോള്‍ ലാസിയോ 2-1ന് സ്പാലിനോട് തോറ്റു. മറ്റു മത്സരഫലങ്ങള്‍, പാര്‍മ(1-3)കഗ്ലിയാരി, അറ്റ്‌ലാന്റ്(2-1)ജെനോവ. ലാ ലീഗയില്‍ ഐബര്‍ എസ്പാനിയോളിനെ 2-1ന് തോല്‍പ്പിച്ചു. സെവിയ്യ ഏകപക്ഷീയമായ ഒരു ഗോളിന് ആല്‍വെസിനേയും മറികടന്നു. മറ്റു മത്സരഫലങ്ങള്‍, ഗെറ്റാഫെ(1-1)റയല്‍ ബെറ്റിസ്, എസ്പാനിയോള്‍(2-1)ഐബര്‍, ഗ്രനാഡ(2-0)സെല്‍റ്റ വിഗോ.

ബുണ്ടസ് ലീഗയില്‍ എഫ് സി ഷാല്‍ക്കെ, പാഡര്‍ബോണിനെ 5-1 പരാജയപ്പെടുത്തി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍ 2-2ന് വാറ്റ്‌ഫോര്‍ഡിനോട് സമനില വഴങ്ങി. രണ്ട് ഗോളിന് മുന്നിട്ടുനിന്നശേഷമായിരുന്നു ആഴ്‌സണല്‍ സമനിലയില്‍ കുരുങ്ങിയത്. എവര്‍ട്ടന്‍ 3-1ന് ബോണിമൗത്തിനോട് പരാജയപ്പെട്ടു. ലീഗില്‍ വമ്പന്‍ കുതിപ്പ് നടത്തുന്ന ലിവര്‍പൂള്‍ ആണ് ഒന്നാം സ്ഥാനത്ത്. മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തുണ്ട്.