Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫുട്‌ബോളില്‍ ഇന്ത്യക്ക് ചരിത്ര വിജയം... യുവ രാജാക്കന്‍മാരായ അര്‍ജന്റീനയെ അട്ടിമറിച്ചു

മാഡ്രിഡ്: ലോക ഫുട്‌ബോളിലെ താരരാജാക്കന്‍മാരാണ് അര്‍ജന്റീന. അര്‍ജന്റീനയെ അപേക്ഷേിച്ച് നോക്കുമ്പോള്‍ ഇന്ത്യ ഫുട്‌ബോളില്‍ പിച്ചുവെച്ചു നടക്കുന്നതയേയൊള്ളൂ. പക്ഷേ, ഇപ്പോഴിതാ, ഇന്ത്യ ലോക ഫുട്‌ബോളിനെ ഞെട്ടിച്ച് കൊണ്ട് അര്‍ജന്റീനയ്‌ക്കെതിരേ അട്ടിമറി വിജയം നേടിയിരിക്കുന്നു.

സ്‌പെയിനില്‍ നടക്കുന്ന അണ്ടര്‍ 20 കോടിഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലാണ് യുവ ഇന്ത്യ ആറ് തവണ ലോക ചാംപ്യന്‍മാരായ അര്‍ജന്റീനയെ പഞ്ഞിക്കിട്ടത്. മല്‍സരത്തില്‍ അര്‍ജന്റീനയെ 1-2ന് പരാജയപ്പെടുത്തിയാണ് യുവ ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കിയിരിക്കുന്നത്. 54ാം മിനിറ്റില്‍ യാദവിന് ചുവപ്പ് കാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്ന് 10 പേരുമായി പൊരുതിയാണ് ഇന്ത്യ അര്‍ജന്റീനയെ വീഴ്ത്തിയത്. നേരത്തെ, ശക്തരായ വെനീസ്വലയെ സമനിലയില്‍ തളയ്ക്കാന്‍ ടൂര്‍ണമെന്റില്‍ യുവ ഇന്ത്യക്ക് കഴിഞ്ഞിരുന്നു.

argentina

ഇന്ത്യയുടേത് അര്‍ഹിച്ച വിജയം

അര്‍ജന്റീനയ്‌ക്കെതിരേ ഇന്ത്യ നേടിയ ചരിത്ര വിജയം അര്‍ഹിച്ചത് തന്നെയായിരുന്നു. മല്‍സത്തിലുടനീളം മികച്ച പ്രകടനമാണ് യുവ ഇന്ത്യ കാഴ്ചവച്ചത്. കളിയുടെ നാലാം മിനിറ്റില്‍ ദീപക് ടാന്‍ഗ്രിയാണ് ഇന്ത്യയെ ആദ്യം മുന്നിലെത്തിച്ചത്. കോര്‍ണര്‍ കിക്കില്‍ നിന്ന് ലഭിച്ച പന്ത് മികച്ചൊരു ഹെഡ്ഡറിലൂടെ ദീപക് ഗോളാക്കി മാറ്റുകയായിരുന്നു. 54ാം മിനിറ്റില്‍ യാദവ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ഇന്ത്യ 10 പേരായി ചുരുങ്ങി.

എന്നാല്‍, 68ാം മിനിറ്റില്‍ അന്‍വര്‍ അലിയിലൂടെ ഇന്ത്യ വീണ്ടും ലീഡുയര്‍ത്തി. ബോക്‌സിന്റെ പുറത്തുനിന്ന് ലഭിച്ച ഫ്രീകിക്ക് ബുള്ളറ്റ് ഷോട്ടിലൂടെ അലി ഗോളാക്കുകയായിരുന്നു. 72ാം മിനിറ്റില്‍ ഇന്ത്യന്‍ പ്രതിരോധ നിരയെയും ഗോളിയെയും മറികടന്ന് അലന്‍ അര്‍ജന്റീനയുടെ ആശ്വസ ഗോള്‍ നേടി. കളിയുടെ അവസാന അഞ്ച് മിനിറ്റുകളില്‍ സമനിലക്കായി അര്‍ജന്റീന പൊരുതി നോക്കിയെങ്കിലും വിജയിച്ചില്ല.

Story first published: Monday, August 6, 2018, 10:38 [IST]
Other articles published on Aug 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+