അമ്മാന് (ജോര്‍ദാന്‍): ഇന്ത്യന്‍ ഫുട്ബോളിന് അഭിമാനിക്കാന്‍ ഇതാ മറ്റൊരു വാര്‍ത്ത കൂടി. അണ്ടര്‍ 20ല്‍ ആറ് തവണ ലോക ചാംപ്യന്മാരായ അര്‍ജന്റീനയെ തകര്‍ത്തതിനു പിന്നാലെ അണ്ടര്‍ 16ലും യുവ ഇന്ത്യന്‍ ടീം വിജയക്കൊടി നാട്ടി.
ജോര്‍ദാനില്‍ നടക്കുന്ന അണ്ടര്‍ 16 വാഫ് ബോയ്സ് ചാംപ്യന്‍ഷിപ്പില്‍ ശക്തരായ ഇറാഖിനെയാണ് ഇന്ത്യ തോല്‍പ്പിച്ചിരിക്കുന്നത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അണ്ടര്‍ 16 ഏഷ്യന്‍ ചാംപ്യന്മാരായ ഇറാഖിനെതിരേ യുവ ഇന്ത്യന്‍ ടീമിന്റെ വിജയം. ഇഞ്ചുറിടൈമില്‍ ഭുവനേഷാണ് ഇന്ത്യയുടെ വിജയഗോള്‍ നേടിയത്.