എതിരാളികളെ വെട്ടിച്ച് നൈജീരിയൻ താരങ്ങൾ വെടി ചില്ലുപോലെ മുന്നേറിയപ്പോൾ പെരുവന വയലിലും ചാമ്പ്യൻസ് ആവേശം
വടകര: ഫുട്‍ബോൾ ആസ്വാദകർക്ക് ആവേശമായി സുഡാനി തരംഗം .എതിരാളികളെ വെട്ടിച്ച് നൈജീരിയൻ താരങ്ങൾ വെടി ചില്ലുപോലെ മുന്നേറിയപ്പോൾ പെരുവന വയലിലും ചാമ്പ്യൻസ് ആവേശം.കഴിഞ്ഞ ദിവസം ഫോക്കസ് കൈനാട്ടിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫൈവ്‌സ് ഫുട്‍ബോൾ ടൂർണ്ണമെന്റിലാണ് ഡോൺ ഫൈറ്റേഴ്സ് കൈനാട്ടിക്കുവേണ്ടി നൈജീരിയ,കാമറൂൺ,ഐവറി കോസ്റ്റ് എന്നീ ടീമുകളുടെ അഞ്ചു താരങ്ങൾ ജേഴ്‌സി അണിഞ്ഞത്.പാദങ്ങളുടെ ദ്രുത ചലനത്തിൽ പുൽ മൈതാനിയിൽ തീ പടർന്നപ്പോൾ കാണികളിൽ ആവേശ പൂരമായി.
ഫുട്‍ബോൾ ആസ്വാദകർക്ക് മറക്കാനാകാത്ത ഹൃദയ വികാരം സമ്മാനിച്ചാണ് കരുത്തിന്റെ കറുത്ത മുത്തുകൾ കളം വിട്ടത്.ഗോകുലം എഫ്.സിക്ക് വേണ്ടി കളിക്കാനെത്തിയ മിന്നും താരങ്ങളായ ലക്‌നോ ഐറിൻ,മുഹമ്മദ് ഇസ്മയിൽ,ബിച്ചുപ്പ,ഹെറിക്,റൊമാലിയോ എന്നിവരാണ് ടോണിന് വേണ്ടി കളത്തിലിറങ്ങിയത്.കഴിഞ്ഞ ദിവസം രാത്രി ഏഴോടെ ആരംഭിച്ച മത്സരം പുലർച്ചെ ആറര വരെ നീണ്ടു നിന്നു.

16 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ടോണിന് എതിരാളികൾ ഉണ്ടായിരുന്നില്ല.ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് സുഡാനി താരങ്ങൾ അണി നിരന്ന ഡോൺ ഗുംട്ടി തലശ്ശേരിയെ പരാജയപ്പെടുത്തിയത്.ഗോകുലം ഗ്രൂപ്പിന്റെ മുൻ ജീവനക്കാരൻ ബബിഷാണ് ടീമിന് വേണ്ടി ആഫ്രിക്കൻ താരങ്ങളെ കളത്തിലിറക്കി നല്ല മത്സരം കാണാൻ നാട്ടുകാർക്ക് അവസരമൊരുക്കിയത് .
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications