Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോപ്പ അമേരിക്ക: ആദ്യമത്സരത്തില്‍ അമേരിക്ക തോറ്റു, ബ്രസീല്‍ പോരാട്ടത്തിനിറങ്ങുന്നു

കാലിഫോര്‍ണിയ: കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റിലെ ആദ്യമത്സരത്തില്‍ ആതിഥേയരായ അമേരിക്കയ്ക്ക് തോല്‍വി. മുന്‍ ചാംപ്യന്മാരായ കൊളംബിയ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് യുഎസ്എയെ തോല്‍പ്പിച്ചു.

ടൂര്‍ണമെന്റിലെ ആദ്യ ഗോള്‍ ക്രിസ്റ്റിയന്‍ സപാറ്റയുടെ വകയായിരുന്നു. ജിയോഫ് കാമറൂണിന്റെ മാര്‍ക്കിങില്‍ നിന്നും ഒഴിഞ്ഞുമാറിയ സപാറ്റ, എഡ്വിന്‍ കര്‍ഡോണയുടെ കോര്‍ണര്‍ മനോഹരമായ ഒരു വോളിയിലൂടെ പൊസ്റ്റിന്റെ മൂലയിലെത്തിക്കുമ്പോള്‍ സമയം കളി തുടങ്ങി എട്ടു മിനിറ്റ് മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ. 42ാം മിനിറ്റിലായിരുന്നു രണ്ടാം ഗോള്‍. ബോക്‌സിനുള്ളില്‍ വെച്ചുള്ള ഹാന്‍ഡ് ബോളിന് റഫറി പെനല്‍റ്റി വിധിച്ചു. കിക്കെടുത്ത നായകന്‍ റയല്‍ മാഡ്രിഡ് താരം ജെയിംസ് റോഡ്രിഗസിനു പിഴച്ചില്ല. സ്‌കോര്‍: 2-0.

copaamerica

രണ്ടാം പകുതിയില്‍ യുഎസ്എ ശക്തമായ ആക്രമണം നടത്തിയെങ്കിലും ജോസ് പെക്കര്‍മാന്റെ പരിചയ സമ്പത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. ഇതിനു മുമ്പ് കോപ്പ അമേരിക്കയില്‍ ഇരുടീമുകളും മുഖാമുഖം വന്നപ്പോഴെല്ലാം വിജയം കൊളംബിയക്കൊപ്പമായിരുന്നു. കോളംബിയന്‍ താരം ക്രിസ്റ്റിയാന്‍ സപാറ്റയാണ് മത്സരത്തിലെ മികച്ച താരം.

ശനിയാഴ്ച നടക്കുന്ന മത്സരങ്ങളില്‍(ഇന്ത്യയില്‍ ഞായറാഴ്ച) കോസ്റ്റാറിക്ക പരാഗ്വേയെയും(പുലര്‍ച്ചെ 2.30ന്), ഹെയ്ത്തി പെറുവിനെയും(പുലര്‍ച്ചെ 5.00ന്) ബ്രസീല്‍ ഇക്വഡോറിനെയും(രാവിലെ 7.30ന് നേരിടും.

Story first published: Saturday, June 4, 2016, 9:48 [IST]
Other articles published on Jun 4, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+