പന്തുരുളാനൊരുങ്ങി കോപ്പ; ആദ്യമത്സരത്തില്‍ അമേരിക്ക കൊളമ്പിയക്കെതിരെ
കാലിഫോര്‍ണിയ: ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ മാമാങ്കമായ കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് ഇന്ന് തുടക്കമാകും. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇത്തവണ ടൂര്‍ണമെന്റ് ലാറ്റിനമേരിക്കയ്ക്ക് പുറത്താണ് സംഘടിപ്പിക്കുന്നത്. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ രാത്രി 9.30നാണ് കോപ്പയ്ക്ക് അരങ്ങുണരുക.
ശതാബ്ദി ടൂര്‍ണ്ണമെന്റെന്ന പ്രത്യേകത പരിഗണിച്ച് കപ്പ് നേടുന്നവര്‍ക്ക് ട്രോഫി എന്നെന്നേക്കുമായി സ്വന്തമാക്കാമെന്ന പ്രത്യേകതയും ഇത്തവണത്തെ കോപ്പ അമേരിക്ക മത്സരത്തിനുണ്ട്. ഈ മാസം 26 വരെ നീണ്ടുനില്‍ക്കുന്ന ടൂര്‍ണ്ണമെന്റില്‍ അമേരിക്കയിലെ പത്ത് നഗരങ്ങളിലായി 32 മത്സരങ്ങളാണ് നടക്കുക.

ആദ്യദിനത്തില്‍ ഒരു മത്സരം മാത്രമാണുള്ളത്. ജൂണ്‍ അഞ്ചിന് മൂന്ന് മത്സരങ്ങള്‍ നടക്കുന്നതൊഴിച്ചാല്‍ ബാക്കി ഗ്രൂപ്പ് മത്സര ദിനങ്ങളിലെല്ലാം രണ്ട് മത്സരങ്ങള്‍ വീതമാണ് അരങ്ങേറുക. ജൂണ്‍ 15ന് ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് സമാപനമാവുകയും 17,18,19 തിയ്യതികളില്‍ ക്വാര്‍ട്ടര്‍ മത്സരങ്ങളും 22, 23 തിയ്യതികളില്‍ സെമി മത്സരങ്ങളും 26ന് ലൂസേഴ്‌സ് ഫൈനലും 27ന് ഫൈനല്‍ മത്സരങ്ങളുമാണ് കാലിഫോര്‍ണിയയില്‍ അരങ്ങേറുക.
ശതാബ്ദിയുടെ നിറവില്‍ അരങ്ങേറുന്ന മത്സരത്തില്‍ ലാറ്റിനമേരിക്കയിലെ 10 ടീമുകള്‍ക്കൊപ്പം അമേരിക്കന്‍ കോണ്‍ഫെഡറേഷനായ കോണ്‍കകാഫിലെ ആറ് ടീമുകള്‍ കൂടി ഇത്തവണ ബൂട്ടണിയുന്നുണ്ട്. ശനിയാഴ്ച രാവിലെ ഏഴ് മണിമുതല്‍ ഇന്ത്യയിലുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്ക് കോപ്പ മത്സരങ്ങള്‍ ടിവിയില്‍ കാണാം. ഗ്രൂപ്പ് എയില്‍ യുഎസ്എയും കൊളംബിയയും തമ്മിലാണ് ആദ്യമത്സരം. ഇന്ത്യന്‍ സമയം ശനിയാഴ്ച രാവിലെ ഏഴു മണിക്കാണ് മത്സരം( കോപ്പ അമേരിക്ക മത്സരങ്ങള്‍ ഇന്ത്യന്‍ സമയത്തില്‍)
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications