Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോപ്പ അമേരിക്ക: ഉറുഗ്വായ്‌ക്കെതിരെ മെക്‌സിക്കോക്ക് തകര്‍പ്പന്‍ ജയം

മെക്സിക്കോ: കോപ്പ അമേരിക്ക ശതാബ്ദി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മുന്‍ ചാംപ്യന്മാരായ ഉറുഗ്വേയെ മെക്സിക്കോ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഇരു ടീമുകളും കളിയുടെ 85ാം മിനിറ്റ് വരെ 1-1ന് സമനില പാലിക്കുകയായിരുന്നു. എന്നാല്‍ റാഫേല്‍ മാര്‍ക്വസിന്റെയും ഹെക്ടര്‍ ഹെരാരെയുടെയും അവസാനമിനിറ്റിലെ ഗോളുകള്‍ മെക്സിക്കന്‍ ടീമിനെ മികച്ച വിജയത്തിലേക്ക് നയിച്ചു. ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ വെനിസ്വേല ഏകപക്ഷീയമായ ഒരു ഗോളിന് ജമൈക്കയെ തോല്‍പ്പിച്ചു. ജോസഫ് മാര്‍ട്ടിനസാണ് വിജയികള്‍ക്കുവേണ്ടി ലക്ഷ്യം കണ്ടത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ നാലാം മിനിറ്റിലാണ് മെക്‌സിക്കോയുടെ ആദ്യ ഗോള്‍ പിറന്നത്. മെക്സിക്കോയുടെ അറ്റാക്കിങ്ങിനിടെ ഗ്വാര്‍ദാദയുടെ ക്രോസ് അല്‍വാരോ പെരേര ഹെഡ് ചെയ്ത് ഒഴിവാക്കുന്നതിനിടയില്‍ പന്ത് വലയില്‍ കയറുകയായിരുന്നു. ക്യാപ്റ്റന്റെ കാലില്‍ നിന്ന് വീണ സെല്‍ഫ് ഗോളോടെയായിരുന്നു മത്സരത്തിന്റെ തുടക്കം.

mexico

74ാം മിനിറ്റില്‍ കാര്‍ലോസ് ആന്ദ്രേ സാഞ്ചസിന്റെ ക്രോസില്‍ നായകന്‍ ഡിഗോ ഗോഡിന്‍ ഉറുഗ്വായുടെ സമനില ഗോള്‍ നേടി. 85ാം മിനിറ്റില്‍ നായകന്‍ മാര്‍കോസ് അല്‍വാരോയുടെ ഗോളില്‍ മെക്‌സികോ ലീഡ് രണ്ടായി ഉയര്‍ത്തി. എക്‌സ്ട്രാ ടൈമില്‍ ഹെക്ടര്‍ ഹെരേര മൂന്നാം ഗോള്‍ നേടി മെക്‌സികോയുടെ വിജയം ഉറപ്പിച്ചു. ഒരേ കളിക്കിടെ രണ്ട് തവണ മത്യാസ് വെസിനോ മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തുപോയതും ടീം പത്തുപേരിലേക്ക് ചുരുങ്ങിയതും ഉറുഗ്വായെ സമ്മര്‍ദ്ദത്തിലാക്കി.

ഇതിന് പുറമേ രണ്ടാം പകുതിയില്‍ മെക്‌സികോയുടെ ആന്ദ്രേ ഗ്വാര്‍ഡാഡോക്കും വിക്ടോറിയോ മാക്‌സി മിലിയാനോയും മഞ്ഞ കാര്‍ഡ് കണ്ടു. രണ്ടാം തവണയും മഞ്ഞ കാര്‍ഡ് ലഭിച്ച മത്യാസും ഗ്വാര്‍ഡാഡോയും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഗ്വാര്‍ഡിന് ഭിച്ച ചുവപ്പുകാര്‍ഡ് മെക്‌സിക്കോയെ സമ്മര്‍ദ്ദത്തിലാക്കിയപ്പോള്‍ 74ാം മനിട്ടില്‍ ഉറുഗ്വായ് സമനില ഗോള്‍ നേടി. കാര്‍ലോസ് ആന്ദ്രെ സാഞ്ചസിന്റെ ക്രോസില്‍ ക്യാപ്റ്റന്‍ ഡീഗോ ഗോഡിന്റേതായിരുന്നു ഉറുഗ്വായുടെ പ്രഥമഗോള്‍.

കളിയുടെ അവസാന മിനിറ്റുകളില്‍ ആക്രമണം ശക്തമാക്കിയ മെക്‌സിക്കോ
85ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ആല്‍വേരസിന്റെ ഷോട്ടില്‍ രണ്ടാം ഗോള്‍ നേടിയ മെക്‌സിക്കോ ഉറുഗ്വായ്‌ക്കെതിരെ ഒരു ഗോളിന്റെ ലീഡ് നേടി. കളിയുടെ എക്‌സ്ട്രാ ടൈമില്‍ ഹെക്ര്‍ ഹെരേരയുടെ ഗോളിലൂടെ മെക്‌സിക്കോ ലീഡുയര്‍ത്തിയത് ടീമിനെ വിജയത്തിലെത്തിച്ചു.

ഏഴാം തിയ്യതി നടക്കുന്ന മത്സരങ്ങളില്‍ പനാമ ബൊളീവിയയെയും അര്‍ജന്റീന ചിലിയെയും നേരിടും. ഫുള്‍ ടീമുമായി കോപ്പ കളിക്കാനെത്തുന്ന അര്‍ജന്റീനിയയെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കി കാണുന്നത്.

Story first published: Monday, June 6, 2016, 17:48 [IST]
Other articles published on Jun 6, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+