കോപ്പ അമേരിക്ക: മെസ്സിയുടെ പരിക്ക്, പ്രാര്‍ത്ഥനയോടെ അര്ജന്റീനിയന് ആരാധകര്‍
ഒര്‍ലാന്‍ഡോ: അഞ്ചു തവണ ലോകത്തെ മികച്ച ഫുട്‌ബോള്‍ താരമായി തെരഞ്ഞെടുക്കപ്പെട്ട ലയണല്‍ മെസ്സിയുടെ പരിക്കില്‍ പ്രാര്‍ത്ഥനയോടെ അര്ജന്റീനിയന് ആരാധകര്‍. നായകനേറ്റ പരിക്ക് അര്‍ജന്റീനയുടെ കിരീട മോഹങ്ങള്‍ക്ക് തിരിച്ചടിയാവുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. സമീപകാലത്ത് നിര്‍ണ്ണായക വിജയങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത ഈ മുന്‍ ചാമ്പ്യന്‍മാര്‍ക്ക് അമേരിക്കയില്‍ നടക്കുന്ന കോപ്പ അമേരിക്ക മത്സരം നിര്‍ണ്ണായകമാണ്.
പരിക്കിനെ തുടര്‍ന്ന് മെസ്സി ദേശീയ ടീം ക്യാമ്പ് വിട്ടുവെന്നും റൊസാരിയോയിലെ വസതിയില്‍ ചികിത്സയിലാണെന്നുമാണ് അര്‍ജന്റീനയിലെ മാധ്യമങ്ങള്‍ നല്‍കുന്ന വിവരം. എന്നാല്‍ ചികിത്സക്കൊടുവില്‍ അമേരിക്കയിലേക്ക് പറക്കുന്ന മെസ്സി ടീമിനൊപ്പം ചേര്‍ന്ന് കോപ്പ അമേരിക്കക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തുമെന്നുമാണ് മാധ്യമങ്ങള്‍ നല്‍കുന്ന വിവരം.

ജൂണ്‍ ആറിന് കാലിഫോര്‍ണിയയില്‍ ചിലിക്കെതിരെയാണ് കോപ്പ അമേരിക്കയിലെ അര്‍ജന്റീനയുടെ ആദ്യ മത്സരം. നിലവിലെ ചാമ്പ്യന്മാരായ ചിലിക്കെതിരെയുള്ള മത്സരത്തെ ഉറ്റുനോക്കുന്ന ആരാധകരുടെ മനസ്സിലേക്ക് മെസ്സിയുടെ പരിക്ക് കടുത്ത ആശങ്കയാണ് പകരുന്നത്. എന്നാല്‍ മെസ്സിയുടെ പരിക്ക് സംബന്ധിച്ച വിശദാംശങ്ങള്‍ ഇതുവരെ അറിവായിട്ടില്ല. ഈ ഘട്ടത്തില്‍ മെസ്സി കളത്തിലിറങ്ങുന്നതിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications