Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സി 'പാഴായി'... കോപ്പ അമേരിക്കയില്‍ ചിലിയുടെ പെനല്‍റ്റി മുത്തം

ന്യൂജേഴ്‌സി: അര്‍ജന്റീനയുടെ 'കിരീട ശാപം' ഇത്തവണയേയും മെസ്സിയേയും കൂട്ടരേയും പിന്തുടര്‍ന്ന് കീഴ്‌പെടുത്തി. ആവേശോജ്ജ്വലമായ കോപ്പ അമേരിക്ക ഫൈനലില്‍ ചില തുടര്‍ച്ചയായ രണ്ടാം തവണയും കിരീടത്തില്‍ മുത്തമിട്ടു. ആദ്യ റൗണ്ടിലെ തോല്‍വിയ്ക്ക് മധുരമായ പരാജയവും.

നിശ്ചിത 90 മിനിറ്റിലും, എക്‌സട്രാ ടൈമിലും ഒരു ഗോള്‍ പോലും വീഴാതെ പോയ മത്സരത്തിന്റെ വിധി നിര്‍ണയിച്ചത് പെനാള്‍ട്ടി ഷൂട്ടൗട്ടില്‍. മെസ്സിയും ബിഗ്ലിനും പെനാള്‍ട്ടി പാഴാക്കിയപ്പോള്‍ ചിലി 4-2 ന് അര്‍ജന്റീനയെ കൂപ്പുകുത്തിച്ചു.

Copa America 2016 Final

കഴിഞ്ഞ കോപ്പ അമേരിക്കയിലും ചിലി- അര്‍ജന്റീന പോരാട്ടമായിരുന്നു. അന്നും വിധി നിര്‍ണയിച്ചത് പെനാള്‍ട്ടി ഷൂട്ടൗട്ട്. എന്നാല്‍ ഇത്തവണ അര്‍ജന്റീന നിലമെച്ചപ്പെടുത്തി എന്ന് വേണമെങ്കില്‍ പരിഹസിയ്ക്കാം. കഴിഞ്ഞ തവണ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരിന്നു ചിലിയുടെ വിജയം.

ഒന്നാം പകുതിയില്‍ തന്നെ രണ്ട് ചുവപ്പ് കാര്‍ഡുകളാണ് കണ്ടത്. രണ്ട് മഞ്ഞക്കാര്‍ഡുകള്‍ കണ്ട ചിലിയുടെ ഡിയാസും ചുവപ്പ് കാര്‍ഡ് കണ്ട് അര്‍ജന്റീനയുടെ മാര്‍ക്കസ് റോഹോയും പുറത്തായി. പിന്നെ പത്ത് പേരുമായാണ് ഇരുടീമുകളും കളിച്ചത്.

ഫ്രീ കിക്കുകളുടെ മിശിഹയായ മെസ്സി പക്ഷേ ഇത്തവണ ഒരു ഫ്രീ കിക്ക് പോലും വലയിലെത്തിച്ചില്ല. ഗോളിമാത്രം ഉള്ള പോസ്റ്റില്‍ പോലും കൃത്യതയാര്‍ന്ന ഷോട്ടുകള്‍ പായിക്കുന്നതില്‍ അര്‍ജന്റീനപ്പട ദയനീയമായി പരാജയപ്പെട്ടു. മെസ്സിയുടെ ഫ്രീകിക്കില്‍ കിടിലന്‍ ഹെഡ്ഡറിലൂടെ ഗോള്‍ വീണുവെന്ന് ഉറപ്പിച്ചപ്പോള്‍ ചിലിയുടെ ഗോള്‍ കീപ്പര്‍ ബ്രാവോയുടെ ധീരമായ നീക്കത്തില്‍ അതും പുറത്തായി.

ഇതിനിടെ മെസ്സിയ്ക്കും കിട്ടി ഒരു മഞ്ഞക്കാര്‍ഡ്. പെനാള്‍ട്ടി കിക്കിന് വേണ്ടി അനാവശ്യ അപ്പീല്‍ നടത്തിയതിനാണ് മെസ്സിയ്ക്ക് കളിയുടെ നാല്‍പതാം മിനിട്ടില്‍ മഞ്ഞക്കാര്‍ഡ് കിട്ടിയത്.

Story first published: Monday, June 27, 2016, 9:56 [IST]
Other articles published on Jun 27, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+