Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോപ്പ അമേരിക്ക: കൊളംബിയ ക്വാര്‍ട്ടറില്‍

കാലിഫോര്‍ണിയ: കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റില്‍ കൊളംബിയ ക്വാര്‍ട്ടറില്‍ കടന്നു. കളം നിറഞ്ഞു കളിച്ച നായകന്‍ ജെയിംസ് റോഡ്രിഗസിന്റെ കളി മികവില്‍ പരാഗ്വേയെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് തകര്‍ത്താണ് കൊളംബിയ അടുത്ത റൗണ്ടിലേക്കുള്ള ടിക്കറ്റ് ഉറപ്പാക്കിയത്.

ആദ്യ ഗോള്‍ പിറന്നത് കളിയുടെ പന്ത്രണ്ടാം മിനിറ്റിലായിരുന്നു. കോര്‍ണറില്‍ നിന്നും റയല്‍ മാഡ്രിഡ് താരം ജെയിംസ് റോഡ്രിഗസ് നല്‍കിയ മനോഹരമായ ഒരു ക്രോസ്സിന് തല വെച്ച മിലാന്‍ സ്‌ട്രൈക്കര്‍ കാര്‍ലോസ് ബെക്കയ്ക്ക് പിഴച്ചില്ല.

rodroguez

രണ്ടാം ഗോള്‍ നായകന്റെ വകയായിരുന്നു. തുടക്കം ബെക്കയില്‍ നിന്നായിരുന്നു. പരാഗ്വേയുടെ രണ്ട് പ്രതിരോധ താരങ്ങളെ മറികടന്ന് പന്ത് കര്‍ഡോണയ്ക്ക് കൈമാറി. മാര്‍ക്ക് ചെയ്യപ്പെടാതെ നില്‍ക്കുകയായിരുന്ന ജെയിംസ് ഒന്നു മുന്നോട്ടാഞ്ഞ് ഇടതുകാലുകൊണ്ട് തൊടുത്ത ഷോട്ട് ഗോളി കോളോ കോളോ താരം ജെ വില്ലാറിനെ പരിപൂര്‍ണമായും പരാജയപ്പെടുത്തി പോസ്റ്റിന്റെ വലതുമൂലയിലേക്ക് ഇരച്ചു കയറി. സ്‌കോര്‍: 2-1

71ാം മിനിറ്റില്‍ വിക്ടര്‍ അയാലയിലൂടെ പരാഗ്വേ ആശ്വാസഗോള്‍ കണ്ടെത്തി. ലീഡ് മറികടക്കാന്‍ വേണ്ടി പൊരുതിയ പരാഗ്വേ താരങ്ങളുടെ പോരാട്ടം ഒരു ചുവപ്പ് കാര്‍ഡിലാണ് കലാശിച്ചത്. രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ഓസ്‌കാര്‍ ഡേവിഡ് റൊമേരോ പുറത്തായി. തുടര്‍ന്ന് പത്തു പേരായി ചുരുങ്ങിയ പരാഗ്വേ നിരയ്ക്കു മുകളില്‍ കൊളംബിയ ആധിപത്യം പിടിച്ചെടുത്തു.

ആദ്യ മത്സരത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് യുഎസ്എ കോസ്റ്റാറിക്കയെ തോല്‍പ്പിച്ചിരുന്നു. ഡെംപ്‌സി, ജോണ്‍സ്, വുഡ്, സുസി എന്നിവരാണ് ആതിഥേയര്‍ക്കുവേണ്ടി വല ചലിപ്പിച്ചത്. വ്യാഴാഴ്ച(ഇന്ത്യന്‍ സമയം) നടക്കുന്ന മത്സരത്തില്‍ ബ്രസീല്‍ ഹെയ്ത്തിയെയും ഇക്വഡോര്‍ പെറുവിനെയും നേരിടും.

Story first published: Wednesday, June 8, 2016, 11:31 [IST]
Other articles published on Jun 8, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+